ഡള്ളോല്‍ മരുഭൂമിയിലെ കാഴ്ചകള്‍ അത്രയ്ക്കും മനോഹരം; പക്ഷേ… - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, September 4, 2018

ഡള്ളോല്‍ മരുഭൂമിയിലെ കാഴ്ചകള്‍ അത്രയ്ക്കും മനോഹരം; പക്ഷേ…

ഇ വാർത്ത | evartha
ഡള്ളോല്‍ മരുഭൂമിയിലെ കാഴ്ചകള്‍ അത്രയ്ക്കും മനോഹരം; പക്ഷേ…

ദി ഗേറ്റ് വേ ടൂ ഹെല്‍. ലോകത്ത് ജനവാസമുള്ളതില്‍ വെച്ചേറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് എത്തിയോപ്പിയയിലെ ഡള്ളോല്‍ മരുഭൂമി. വര്‍ഷത്തില്‍ രണ്ടു മാസമൊഴികെ പത്തു മാസങ്ങളിലും അതികഠിനമായ ചൂടേറിയ സ്ഥലം. ജനുവരി ഫെബ്രുവരി മാസങ്ങള്‍ ഒഴികെ എല്ലാ ദിവസവും ശരാശരി 46 ഡിഗ്രീ വരെ താപനില രേഖപ്പെടുത്തുന്ന സ്ഥലമാണ് ഈ മരുഭൂമി.

ഇവിടെ ഇതുവരെ രേഖപ്പെടുത്തിയത്തില്‍ ഏറ്റവും കുറവ് താപനില 37 ഡിഗ്രിയാണ്. എത്തിയോപിയന്‍ മരുഭൂമിയിലെ വളരെ ഉള്ളിലാണ് ഈ മനോഹരമായ പ്രദേശം. ഒട്ടകങ്ങള്‍ മാത്രമാണ് ഇവിടേയ്ക്ക് എത്താനുള്ള ഏക ഗതാഗതസംവിധാനം. എത്രകണ്ട് ചൂട് തന്നെയായാലും ഇവിടുത്തെ അത്ഭുതകാഴ്ചകളെ വര്‍ണ്ണിക്കാതിരിക്കാന്‍ ഒരു സഞ്ചാരിക്ക് കഴിയില്ല.

ഭൂമികുലുക്കങ്ങളും, അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങളുമെല്ലാം ഇവിടെ സാധാരണമാണ്. പണ്ടെങ്ങോ വെള്ളമൊഴുകി രൂപപെട്ട മലയിടുക്കുകളും മറ്റും ഈ പ്രദേശത്തെ അത്രകണ്ട് മനോഹരമാക്കിയിരിക്കുകയാണ്. കല്ലുകളില്‍ കൊത്തിവെച്ച പോലത്തെ മനോഹരമായ ഡിസൈനുകള്‍ ഇവിടുത്തെ ശിലകളില്‍ കാണാം.

ഇവിടെത്തെ മലയിടുക്കുകള്‍ എല്ലാം തന്നെ വിവിധനിറങ്ങളിലാണ്. പണ്ടിവിടെ മൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പെട്ടെന്ന് കയറിചെല്ലാന്‍ കഴിയുന്ന സ്ഥലമല്ല ഡള്ളോല്‍. കഠിനമായ കാലാവസ്ഥയോട് പടവെട്ടാന്‍ കഴിയുന്നവര്‍ക് മാത്രമേ ഇവിടെ എത്താന്‍ കഴിയു.

Copyright © 2017 Evartha.in All Rights Reserved.



No comments:

Post a Comment