അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ ഇമോതെപ്പിന്റെ കഥയ്ക്കു സമാനമായ കാര്യങ്ങളാണ് 1886ല്‍ ഈജിപ്തില്‍ കണ്ടെത്തിയ മമ്മിയില്‍ നിന്ന് പര്യവേഷകര്‍ക്ക് ലഭിച്ചത്.
വായ തുറന്ന നിലയിലായിരുന്നു മമ്മി കല്ലറയില്‍ നിന്നെടുത്തത്. വൃത്തിഹീനമായ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷന്‍’. സാധാരണ ഗതിയിൽ ലിനൻ തുണിയിൽ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാൽ ‘അലറിക്കരയുന്ന മമ്മി’യുടെ കൈകൾ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളാകട്ടെ ആട്ടിൻ തോലിലും.ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആട്ടിന്‍ തോലിലും. ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടിൽ നിന്നു ലഭിച്ചിരുന്ന ‘നാട്രോൺ’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കുറച്ച് ഉപ്പ് മമ്മിയുടെ വായിൽ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഇതിന്റെയും കല്ലറ. ഒരു കൂട്ടർ മികച്ച രീതിയിൽ മമ്മിയാക്കാൻ ശ്രമിച്ചപ്പോൾ മറുവിഭാഗം അതിനെ തടഞ്ഞ രീതിയിലായിരുന്നു ‘അലറിക്കരയുന്ന മമ്മി’യുടെ അവസ്ഥയെന്നാണു ഗവേഷകർ പറയുന്നത്.
ഈജിപ്ഷ്യൻ–ഫറവോ സംസ്കൃതിയുടെ ശവസംസ്കാര അചാര രീതികളുമായി ഈ മൃതദേഹത്തിന് മാത്രം വ്യത്യാസങ്ങൾ കാണപ്പെട്ടതാണ് ശാസ്ത്രജ്ഞരെയും ചരിത്രാന്വേഷകരെയും കൂടുതൽ ആഴത്തിലുള്ള പഠനത്തിലേക്ക് നയിച്ചത്. കഴുത്തിൽ കാണപ്പെട്ട മുറിപാടുകളും സംശയത്തിന് ആക്കം കൂട്ടി. 130 വർഷത്തിലേറെയായി ഗവേഷകരും ചിന്തിക്കുകയായിരുന്നു, എന്താണ് ഈ മമ്മിയുടെ പ്രത്യേകതയെന്ന്. പക്ഷേ ഒടുവിൽ കണ്ടെത്തി വിഷപ്രയോഗം കാരണമല്ല, മറിച്ച് തൂക്കിക്കൊന്നതാണ് ആ മമ്മിയെ. കഴുത്തിനു ചുറ്റിലും കയർ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്.
മോശപ്പെട്ട രീതിയില്‍ ‘മമ്മിഫിക്കേഷന്‍’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെര്‍ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തല്‍. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ രാജകുമാരന്‍ ശ്രമിച്ചതിന്റെ ശിക്ഷയാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. അതിക്രൂരമായ നിലയിലാണു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാൽവിരലുകൾ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്‌കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. ഒരു കൂട്ടം ആക്രമികള്‍ കൊലയ്ക്കു പിന്നിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നത് കൃത്യമായി ഇതുവരെ അറിയില്ലായിരുന്നു.
ഏതാനും വർഷം മുൻപ് തുടക്കമിട്ട ഈജിപ്ഷ്യൻ മമ്മി പ്രോജക്ടിലൂടെയാണ് ‘അലറിക്കരയുന്ന മമ്മി’യുടെ രഹസ്യം കണ്ടെത്തിയത്. എന്നാൽ ഇപ്പോഴും പൂർണമായും ഇത് പെന്റാവെർ രാജകുമാരന്റേതാണെന്നു ഗവേഷകർ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു കാര്യത്തിൽ ഉറപ്പ് ഈജിപ്തിന്റെ ചരിത്രത്തിൽ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയിൽ ഒരു ‘മമ്മിഫിക്കേഷൻ’ നടന്നിട്ടില്ല!
എന്താണ് മമ്മിഫിക്കേഷൻ ? – മമ്മിഫിക്കേഷൻ അഥവാ മൃതദേഹത്തെ മമ്മിയായി രൂപാന്താരപ്പെടുത്തുന്ന രീതി. ഇതിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. ശവശരീരം അഴുകാതെ, കേടുപാടുവരാതിരിക്കുവാനായി ശരീരത്തിലെ ജലാംശത്തെ പുറത്ത് കളയുന്നതാണ് ഒന്നാമത്തെ ഘട്ടം. തുടർന്ന് അത്യപൂർവമായ സുഗന്ധതൈലങ്ങളും മറ്റും ഉപയോഗിച്ച് മൃതദേഹത്തെ കുളിപ്പിക്കും. ഇതടക്കം നിരവധി പ്രവർത്തനങ്ങളിലൂടെ കടന്ന് പിരമിഡുകളുടെ നിര്‍മാണം വരെ എത്തുന്നതാണീ പ്രക്രിയ. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വിവരങ്ങളാണ് ‘അൺനോൺ മാൻ ഇ’യിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. മസ്തിഷ്കവും കുടലുമടക്കമുള്ള അന്തരീക അവയവങ്ങൾ നീക്കം ചെയ്യാതെയാണ് ഇവിടെ മമ്മിഫിക്കേഷൻ നടത്തിയന്നത് തന്നെ ദുരൂഹതകൾക്ക് തുടക്കം കുറിച്ചിരുന്നു.
നൈൽനദിയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പുരാതന ഈജിപ്ഷ്യൻ ശവക്ഷേത്രങ്ങളുടെയും പിരമിഡുകളുടെയും ദുരൂഹതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് നിലവിലെ വിവരങ്ങൾ. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും ഫറവോ കാലഘട്ടത്തിന്റെയും നിലവിൽ കെയ്റോയിലുള്ള ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിന്റെ മ്യുസിയത്തിലാണ് മമ്മി സൂക്ഷിച്ചിട്ടുള്ളത്.
കടപ്പാട് – Manorama News, South Live, 24 News.
No comments:
Post a Comment