ട്രിപ്പ്‌ പോകാൻ സമയവും പൈസയും ഇല്ലാത്തവർക്കായി ഒരിക്കൽക്കൂടി.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, September 3, 2018

ട്രിപ്പ്‌ പോകാൻ സമയവും പൈസയും ഇല്ലാത്തവർക്കായി ഒരിക്കൽക്കൂടി..


എല്ലാരും ഉറങ്ങണ നേരത്ത് ആനവണ്ടീൽ ഒരു ഓട്ടപ്രദക്ഷിണം.
.
രാത്രി 08:50 മണിക്ക് തൃശ്ശൂർന്ന് വണ്ടി കേറി  പൊള്ളാച്ചി വഴി ഉദുമൽപേട്ട്. അവിടുന്ന് ആനമല- ചിന്നാർ റിസേർവ് ഫോറെസ്റ്റ് വഴി മൂന്നാറിലേക്ക്. അവിടെ കുറച്ച് നേരം തണുപ്പ് ആസ്വദിച്ച് വീണ്ടും തൃശൂരിലേക്ക്.
രാവിലെ 09:45 ന് തൃശ്ശൂർ. .
08:50 pm തൃശൂർ -പൊള്ളാച്ചി  85/-
(KSRTC GVR-POLLACHI FP)
.
11:20 pm പൊള്ളാച്ചി - ഉദുമൽപേട്ട്  25/- ( TNSTC Pollachi-Palani)
.
01:30 am ഉദുമൽപേട്ട് - മൂന്നാർ  89/- ( KSRTC )
.
05:10 am മൂന്നാർ -കോതമംഗലം 68/- ( Private bus )
.
08:20 am കോതമംഗലം -തൃശൂർ  70/- (KSRTC Kothamangalam - S.Bathery SF)
.
ആകെ വണ്ടിക്കൂലി : 337 രൂപ 🙂
.
ഒരു ചായ, ഒരു ചുക്ക് കാപ്പി, രണ്ട് ഉഴുന്നുവട അടക്കം 32രൂപ 😜
ആകെ 369 രൂപ 😁
.
രാത്രി 08:50 ന് കയറി പിറ്റേന്ന് രാവിലെ 10 മണിക്ക് മുമ്പ് തിരിച്ചെത്താം. ഉദുമല്പേട്ട് നിന്നും ആനമല - ചിന്നാർ ടൈഗർ റിസേർവ് ഫോറെസ്റ്റ് വഴിയുള്ള മൂന്ന്  മണിക്കൂർ ആനവണ്ടി യാത്ര ആണ് ഹൈലൈറ്റ്. കണ്ടക്ടറുടെ പിന്നിൽ റൈറ്റ് സൈഡിലെ സീറ്റ് കിട്ടണം 😉 (seat no.2, Advance seat reservation not available ☹) ഭാഗ്യദോഷം ഇല്ലെങ്കിൽ മുള്ളൻപന്നി മുതൽ ആനക്കൂട്ടവും ചിലപ്പോൾ പുലിയെ വരെയും കാണാം.
.
ഉറക്കം പോകുമെന്ന പേടി വേണ്ട. തൃശ്ശൂർ നിന്ന് ഉദുമല്പേട്ട് വരെയും കോതമംഗലത്ത് നിന്ന് തൃശ്ശൂർ വരെയും സുഖമായി ഉറങ്ങാം. പണി തിരക്കുകൾക്കിടയിൽതന്നെയും പോയി വരാം. .
അവസാനമായി രണ്ടു മൂന്ന് കാര്യങ്ങൾ.
.
ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടാതിരിക്കാനുള്ള മനസു വേണം.
(ആനേം പോത്തും റോട്ടിൽ നിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല)
.
ചിലപ്പോൾ ഉദുമല്പേട്ട് നിന്ന് തോട്ടം തൊഴിലാളികളുടെ മുടിഞ്ഞ തിരക്കും ഉണ്ടാകും.
എങ്ങനേലും മുൻ സീറ്റ്‌ പിടിച്ചോണം. 😁
.
ഞാൻ പോയ ഷെഡ്യൂൾ ആണ് മുകളിലുള്ളത്. സൗകര്യങ്ങൾക്കനുസരിച്ച് മെച്ചപ്പെടുത്താം.വേണമെങ്കിൽ  മൂന്നാറിൽ കൂടുതൽ സമയം തങ്ങാം. .
ഇതുപോലുള്ള വേറെയും ഒരുപാട് റൂട്ടുകൾ ഉണ്ട്. അറിയുന്നവർക്ക് ഇവിടെ ഷെയർ ചെയ്യാം

No comments:

Post a Comment