മരിച്ചവരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടൊരു പളളി ! - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, September 5, 2018

മരിച്ചവരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടൊരു പളളി !

പള്ളികളിൽ നമ്മളിൽ പലരും ജാതിമതഭേദമന്യേ പോയിട്ടുണ്ടാകും. പലതരം വ്യത്യസ്തങ്ങളായ പള്ളികളെക്കുറിച്ച് നമ്മൾ കേട്ടിട്ടുമുണ്ട്. എന്നാൽ മനുഷ്യരുടെ അസ്ഥികൾ കൊണ്ട് മാത്രം നിർമ്മിച്ച ഒരു പളളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഭയന്നിട്ട് അടുക്കാന്‍ പോലുമാവില്ല; മരിച്ചവരുടെ തലയോട്ടികളും അസ്ഥികളും നിറഞ്ഞ ഈ പള്ളിയിലേക്ക്. അതിശയം തോന്നണ്ട, യഥാർത്ഥത്തിൽ ഇങ്ങനെയൊരു പളളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മരിച്ചവരുടെ അസ്ഥികള്‍ കൊണ്ട് നിര്‍മിച്ചൊരു പള്ളി! കേള്‍ക്കുമ്പോള്‍ കെട്ടുകഥ എന്ന് തോന്നാമെങ്കിലും ഇങ്ങനെ ഒരു അപൂര്‍വ പള്ളി ഉണ്ട് .അങ്ങ് പോളണ്ടില്‍.തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്സേർമ്നയിലാണ് അത്ഭുതകരമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സിലഷ്യൻ യുദ്ധം,തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ലേഗ്, കോളറ പോലെയുളള അസുഖങ്ങളാലും മരിച്ച 24,000ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്ന് കുഴിച്ചെടുത്താണ് പളളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

1776നും 1804നും ഇടയിൽ മരിച്ചവരുടെ (ഈ കാലഘട്ടത്തിൽ തന്നെയാണ് പളളി പണികഴിപ്പിച്ചതും) അസ്ഥികളാണിതെല്ലാം. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പളളിയുടെ ചുമരുകളും മേൽക്കൂരയും മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ടു നിർമ്മിച്ചിരിക്കുന്നു. സ്കൾ ചാപ്പൽ, കപ്ലിക സസക് (സെൻറ് ബർത്തലോമ ചാപ്പൽ) എന്നൊക്കെ ഈ പളളി അറിയപ്പെടുന്നു. പള്ളിയിലെ തൂണുകള്‍, അള്‍ത്താര, നാല് അലങ്കാര വിളക്കുകള്‍, മെഴുകുതിരി സ്‌റ്റാന്‍ഡുകള്‍, പള്ളിയിലുള്ള വലിയ പാത്രം, ആറ് പിരമിഡ് എന്നിവ കുഴിച്ചെടുത്ത അസ്ഥികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പളളിയിലെ ഭൂഗർഭ അറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികൾ കൊണ്ടുതന്നെയാണ്.പുരോഹിതർ കുർബാന അർപ്പിക്കുന്ന പളളിയുടെ അൾത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തിൽ പ്രത്യേകതകളുളള തലയോട്ടികൾ കൊണ്ടാണ്. മേയർ, യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ, സിഫിലിസ് വന്ന് മരിച്ചവർ ഇവരുടെയൊക്കെ അസ്ഥികൾ അള്ത്താര അലങ്കരിക്കുന്നതിന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നു.

ഇങ്ങനയൊരു പള്ളിയുടെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വക്ലാവ് ടോമസെക്ക് എന്ന ക്രിസ്ത്യന്‍ പുരോഹിതനാണ്. 1804 ല്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും വരെ പള്ളിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. മരിച്ചവർക്കായുളള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാൻ കുഴിമാടത്തിൽ നിന്ന് കുഴിച്ചെടുത്തത്.പുറമേ നിന്ന് മറ്റേതൊരു പളളി പോലെ സാധാരണമാണിത്. എന്നാൽ ഉളളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കലാനിപുണതയാണ്. ഇങ്ങനെ ഒരു പള്ളി ലോകത്തില്‍ മറ്റ് ഒരിടത്തും ഉള്ളതായി ഇതേവരെ വിവരമില്ല. നിരവധി ആളുകളാണ് ഇപ്പോള്‍ പള്ളി കാണുന്നതിനായി എത്തുന്നത്. സന്ദര്‍ശകര്‍ക്കായി പ്രത്യേക സൌകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment