കേരളത്തില്‍ നിന്നും മണാലിയിലേക്ക് ഒരു കിടിലന്‍ സ്വപ്നയാത്ര… - Kerala to Manali Trip - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, September 2, 2018

കേരളത്തില്‍ നിന്നും മണാലിയിലേക്ക് ഒരു കിടിലന്‍ സ്വപ്നയാത്ര… - Kerala to Manali Trip


മണാലി എന്റെ സ്വപ്ന യാത്രയാണ്. “എടീ എനിക്ക് നാലേഇരുപത്തിനാണ് ട്രെയിൻ ഇപ്പൊത്തന്നെ രണ്ടുമണി ആയി ഇയ്യ്‌ എന്താ എന്റെ ഷർട് എടുത്ത് വെക്കാഞ്ഞത് സുഹൈമാ……എന്റെ മുണ്ട് എവിടെ ഇയ്യ്‌ ആ ബാഗ് തുടച്ചുവെച്ചിരുന്നോ”. ഇതെല്ലാം കേട്ടിട്ട് ഓരോന്നും ശരിയാക്കി വെക്കുന്നുണ്ട് അവൾ അതെ അവൾതന്നെ മേരാ ബീവി…….. സുഹൈമ. കാലങ്ങളോളം ആയ ആഗ്രഹമാണ് മണാലി ആ ഒരു സന്തോഷത്തിൽ ആണെങ്കിലും സോളോ ബാക്പാക്കർ ആയി പോവുന്നതിന്റെ ഒരു ചെറിയ ടെൻഷനും ഉണ്ട് രണ്ടാഴ്ച മുന്നേ ടിക്കറ്റ് കൺഫോം ആയതിന്റെ തെല്ലൊന്നു ആശ്വാസവും ഉണ്ട് മനസ്സിൽ.
.
ഞാൻ ഡ്രസ്സ് ചെയ്ത വന്നപ്പോയെക്കും അവൾ ബാഗ് എല്ലാം നല്ല അടിപൊളിആയി പാക് ചെയ്തു വെച്ചിരിക്കുന്നു. ഉമ്മാനോടും അവളോടും സലാം പറഞ്ഞുഇറങ്ങുമ്പോൾ സമയം രണ്ടേ മുപ്പത് ആയിരുന്നു. ഞാൻ മുൻപ് പറഞ്ഞിരുന്ന പ്രകാരം കോഴിക്കോടേക് ബസ്സ് കേറ്റിവിടാൻ മ്മടെ ഒരു സുഹൃത് ബൈക്കുമായി വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. അവന്റെ പുറകിൽ കയറി നേരെ വിട്ടു തലപ്പാറക് അവനോട് യാത്രയും പറഞ്ഞു. ആനവണ്ടിയുടെ വിന്റൊസീറ്റിൽ ബാഗ് മടിയിലും വെച്ച് മണാലി സ്വപ്നവും കണ്ടു. ചേളാരിയും യൂണിവേഴ്‌സിറ്റിയും കടന്ന് മ്മടെ ബസ്സ് കോഴിക്കോട്ടെക് മിന്നുകയാണ്. സ്റ്റാണ്ടിനിന്നും ബാഗ് തോളിലേക് ഇട്ടപ്പോൾ തന്നെ തോന്നി ലഗേജ് ഇശ്ശിരി കൂടിയോ എന്ന്. അതിവിടെ മണാലി സ്വപ്നത്തിനുമുന്നിൽ അപ്രസക്തം ആയത്കൊണ്ടും ട്രെയിനിന്റെ സമയം അടുത് വരുന്നത്കൊണ്ടും വേഗം ഇറങ്ങി ഓട്ടോവിളിച്ചു സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.
.
ഹാവൂ നാലുമണി ആയിട്ട്ഒള്ളൂ. ട്രെയിൻ വരാൻ സമയം ഉണ്ട് സ്റ്റേഷനിലെ നീണ്ട സിമെന്റ് ബെഞ്ചിൽ ഇരിക്കുമ്പോഴും മണാലി മാത്രമായിരുന്നു മനസ്സിൽ. ഫോൺ എടുത്ത് ഉമ്മാനേം മ്മടെ ബീവിയെയും ഒന്നുടെ വിളിച്ചു. കോഴിക്കോട് എത്തിയെന്നും ട്രെയിൻ വരാൻ ആവുന്നേ ഉള്ളു എന്നും വിളിച്ചറീച്ചു. “ചായ.. കാപ്പി.. ഇഞ്ചിമിഠായി..” എന്നിവക്കൊപ്പം മ്മക് പോവാൻ ഉള്ള ട്രെയിനിന്റെ അനോൻസ്മെന്റ് കേട്ടോ എന്നൊരു സംശയം ഇല്ലാതില്ല. സംശയമില്ല. സത്യമാണ് അവൻ തന്നെ സമ്പർക്രാന്തി എക്സ്പ്രസ്സ്. ഇന്ത്യൻ റെയിൽവേക് ഒരു പൊൻസല്യൂട്ട്. 

എവിടെ കേറും എന്നുള്ളതാണ് അടുത്ത പ്രശനം. നാലുകൊല്ലം മുന്നേ ജനറൽ കംപാർട്മെന്റിൽ ചെന്നൈ പോയതാണ് ട്രെയിനും ഞാനും ആയുള്ള പ്രഥമ ബന്ധം. ന്നാലും ഉള്ളഅറിവും കേട്ടറിവും വെച് സീറ്റ് ഒകെ കണ്ടെത്തി. ബാഗ് ഒതുക്കിവെച് വിന്റോ സീറ്റിൽ ചൂളംവിളിയും കാതോർത്തു. ഫ്ലാറ്റുഫോമിലുടെ തിരക്കിട്ട് ഓടുന്നവരെയും വെറുതെ അലക്ശ്യമായി നടക്കുന്നവരെയും ഒരുനേരത്തെ അന്നത്തിനുവേണ്ടി കഷ്‌ടപ്പെടുന്നവരെയും നോക്കിയിരിക്കുമ്പോഴും മണാലിയിലേക് ഞാൻ താൻടേണ്ട
ദുരത്തിന്റെയും സമയത്തിന്റെയും കണക്കുകൾ ഗൂഗിളിൽ ഞാൻ ഒന്നുകൂടെ പരതുകയായിരുന്നു.
.


ട്രെയിൻ നീങ്ങിതുടങ്ങിയിരിക്കുന്നു പത്തിരുപതു ദിവസത്തെ എന്റെ യാത്രയുടെ ആദ്യ ഏതാനും മണികൂറുകൾ കഴിഞ്ഞിരിക്കുന്നു. വിന്റോയിൽ കാഴ്ചകൾ മാറിമറിയുന്നു. ചെറിയ ചെറിയ കവലകൾ, ലെവൽക്രോസിൽ തുറക്കുന്നതും കാത്തു വരിയായി നിൽകുന്ന വണ്ടികളുടെ നീണ്ട, നിര ഗ്രാമീണ കാഴ്ചകൾ ഇവയെ എല്ലാം പിന്നിലാക്കി അടുത്ത സ്റ്റേഷൻ ലക്‌ഷ്യം ആക്കി സമ്പർ ക്രാന്ദി എസ്പ്രസ്സ് നീങ്ങുകയാണ്. സമയം ഒരുപാട് കടന്നിരിക്കുന്നു ഇതിനിടയിൽ എത്രയോ സ്റ്റേഷനുകൾ എത്ര എത്ര കാഴ്ചകൾ. ഗോവയും കടന്ന് രത്‌നഗിരിയും കടന്ന് പൻവേലും വഡോദരയും കോട്ടയെയും പിന്നിലാക്കി നിസാമുദീനിൽ എത്തിയപ്പോയേക്കും ഏകദേശം രണ്ടുദിവസവും രണ്ടായിരത്തി അറുനൂറ്റി അൻപത് കിലോമീറ്ററും പിന്നിട്ടിരിക്കുന്നു. ഹിന്ദി അറിയില്ല എന്നതുമാത്രമാണ് പ്രശനം പിന്നെ ആങ്യാവും റെറ്റിയാലും കുഴപ്പമില്ലാനും വിചാരിച്ചു അങ്ങട് കാച്ചുന്നു.
.
ചന്ദിഗ്രാ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ ആകെ ഒരു പരിഭ്രാന്തി ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിക്കുന്നു. വണ്ടിയും റൂമും ആണെന്നത് മനസ്സിലായത്കൊണ്ടും എനിക്കത് വേണ്ടാത്തതിനാലും നഹി നഹി വെച്ചങ്ങു അഡിജിസ്‌റ് ചെയ്തു. സ്റ്റേഷനിൽനിന്നും പുറത്തിറങ്ങി റസ്റ്റോറന്റ് തപ്പുന്നതിനിടയിൽ ഒരു ദാബ ബോർഡ് കണ്ടു. അവിടെ കയറി ആലുപറാത്ത കഴിച്ചു വിശപ്പടക്കി ബസ്റ്റാണ്ടിലേക് വെച്ചടിച്ചു.
.
അഞ്ചുമണി ആയിരിക്കുന്നു..ആദ്യ ലക്‌ഷ്യം മണാലിയിലേക്കുള്ള ബസ്സ് പിടിക്കലാണ്. ഹിന്ദി വശമില്ലാത്തവന്റെ അന്വേഷണമല്ലേ. “നഹി നഹി, മുജേ മാലും നഹി, സീത മണാലി ബസ്സ് ജാവോ” ഇതൊക്കെ വെച് പത്തുമണിക് മണാലിക് ബസ്സ് പോവുന്നുണ്ടെന്നും തൊള്ളായിരത്തി എഴുപത് ടിക്കറ്റിനു പൈസ വരുമെന്നും മനസ്സിലാക്കി. അതിൽ ഒരു ടിക്കറ്റും തരപ്പെടുത്തിയപ്പോൾ എന്റെ സാറേ ആ അവസ്ഥ ഉണ്ടല്ലോ പറഞ്ഞരീകാൻ പറ്റുലാ. ഇതൊക്കെ എന്ത് എന്നമട്ടിൽ വീട്ടിലേക്കൊരു ഫോണും വിളിച്ചു. അവിടെ കണ്ട ഒരു സിറ്റിംഗ്സ്പേസിൽ അലാറവും വെച്ച് ഒന്നു മയങ്ങി.

അലാറത്തിന്റെ കൃത്യ നിഷ്‌ഠത അതൊന്നു വേറെത്തന്നെ. അല്ലങ്കിൽ ഈ പറഞ്ഞ ഹിന്ദിയൊക്കെ വെറുതെ ആയേനേ. ഓടി കയറി ബസ്സിൽ. ദീപാലൻഗ്രതമായ ചന്ദിഗ്രാ സിറ്റിയെ പിന്നിലാക്കി യാത്ര തുടരുമ്പോൾ സമയം പതിനൊന്നോട് അടുക്കുന്നു. വോൾവോ ബസ്സിന്റെ സുഖ ശീതളമായ യാത്ര. അനുഭവത്തിലോ ഇതുവരെയുള്ള യാത്രകളുടെ ക്ഷീണമോ അറിയില്ല. എപ്പോയോ നിദ്രയിലാണ്ടു പോയിരിക്കുന്നു. പത്തുമണികൂറിന്റെ യാത്ര ഉറങ്ങി എണീറ്റപ്പോയെക്കും സിംഹ ഭാഗവും കടന്നു പോയിരിക്കുന്നു.
.
മഞ്ഞിന്റെ ധവളിമകൾ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഞാൻ എത്തിയിരിക്കുന്നു ഹിമവാന്റെ മടിത്തട്ടിൽ. ആ ദൃശ്യ സൗദര്യം ആസ്വദിച്ചു മൊബൈൽ കാമറയിൽ പകർത്തുമ്പോയും പ്രഗൃതി ഒരുക്കിവെച്ച അത്ഭുത കാഴ്ചകൾ ബസ്സിന്റെ ചില്ലുജാലകത്തിൽ മിന്നി മറിഞ്ഞുകൊണ്ടിരുന്നു..മണാലിയിൽ ബസ്സ് ഇറങ്ങിയപ്പോൾ ഉള്ള ചോദ്യം ആയിരുന്നു ഇനി എന്ത് എന്നുള്ളത്. പത്തുമണി ആയിട്ട് ഉള്ളു. സ്വപ്ന ഭൂമിയെ കാണാൻ ഹിമവാന്റെ മടിത്തട്ടിലെ മഞ്ഞിനേ തൊട്ടറിയാൻ അങ്ങനെ എന്തെല്ലാം ഫോൺ കയ്യിലെടുത് ആദ്യംതന്നെ മണാലിയിലെ താടികാരനേ നീട്ടി വിളിച്ചു ബാബുക്കാന്ന്. മുട്ടിയാൽ തുറക്കപ്പെടും എന്നറിയാവുന്നത്കൊണ്ട് നേരെ അങ്ങട് വെച്ച് പിടിച്ചു .
.
പടവുകൾ കേറിച്ചെന്ന് അവിടെ അതാ കാണുന്നു ‘കേറിവാടാ മക്കളേ’ എന്നുള്ള മലയാള ബോർഡ്. ആ ബോർഡിനെ മൊബൈലിൽ പകർത്തി മ്മടെ ജിന്നായ ബാബുക്കാനേ.. ആ താടി കാരനെ കാണാനുള്ള ആകാംഷയിൽ മുകളിലേക് കേറുമ്പോൾ ആരോ പിടിച്ചു വലിക്കുമ്പോലെ.
. “എടാ…… ടാ..,…ഇപ്പോ ബാങ്ക് കൊടുക്കും വേഗം അത്തായം കയിക്” എന്ന് ഉമ്മ. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി നോക്കിയപ്പോഴാണ് പരിസരബോധം വന്നത്. മണാലിയെന്ന സ്വപ്നം ബാക്കിയാക്കി.. മണലിയെന്ന സുന്ദരിയേ കാണാൻ ഒരിക്കൽ ഹിമവാന്റെ മടിത്തട്ടിലേക് ഞാനുമെത്തും എന്നുള്ള പ്രതീക്ഷയുമായി ഞാൻ എണീറ്റു…
 


 

No comments:

Post a Comment