കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ.കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. ‘ആഴം’ + ‘പുഴ’ (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നും എന്നാണ് സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അതിനടുത്തുള്ള ആലപ്പുഴയിൽ പ്രധാനമായ ഒരു തുറമുഖമായിരുന്നു എന്ന് പെരിപ്ലസിൽ നിന്നും മനസ്സിലാക്കാം. അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു[6]. ആലപ്പുഴയുടെ തീരപ്രദേശങ്ങളായ കാർത്തികപ്പിള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ ഭാഗങ്ങൾ ക്രി.വ. 2 നു മുൻപ് അറബിക്കടലിനടിയിലായിരുന്നുവെന്നും അക്കാലത്ത് അറബിക്കടലിന്റെ അതിരു വേമ്പനാട്ടു കായലിന്റെ കിഴക്കൻ ഭാഗങ്ങളായിരുന്നു എന്നും ഭൗമശാാസ്ത്രഞ്ജർ വിലയിരുത്തിയുട്ടുണ്ട്. ഉണ്ണുനീലി സന്ദേശം എന്ന സംഘകാലകൃതിയിൽ നിന്നും ഇക്കാലത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അവഗാഹം ലഭിക്കുന്നുണ്ട്.
എ,ഡി. 80ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ “പെരിപ്ലസ്” എന്ന കൃതിയിലാണ് കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ‘കൊട്ടണാരെ’ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ് എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ് ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ് എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു. ഇത് ആലപ്പുഴയിലാണ്. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു.
കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.
ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.
ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ്. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്..
തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ഗ്നളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു. ജില്ലലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്തരികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ് ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ് വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു.
കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.
No comments:
Post a Comment