അർദ്ധ രാത്രിയിലെ ഡ്രൈവിംഗ് ഒഴിവാക്കുകSANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, September 27, 2018

അർദ്ധ രാത്രിയിലെ ഡ്രൈവിംഗ് ഒഴിവാക്കുകSANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

അടിയന്തിര സാഹചര്യങ്ങൾ ഒഴികെ രാത്രി 12 മണിക്ക് ശേഷം ഉള്ള ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് നല്ലത് .രാത്രി 12 മണിക്ക് മുന്നായി എത്തുന്ന രീതിയിലും പുലർച്ചെ 4 മണിക്ക് ശേഷം തിരിക്കുന്ന രീതിയിലും ഉള്ള യാത്രാ ക്രമീകരണമാണ് ഏറെ സുരക്ഷിതം .

ഒരു മനുഷ്യനും (അഡാപ്റ്റ് ചെയ്തവർ ഒഴികെ ) ഉറക്കം പിടിച്ചു നിർത്താൻ കഴിയാത്ത സമയമാണ് രാത്രി 1 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലുള്ള സമയം .പ്രത്യേകിച്ച് ദൂരെ യാത്രയിൽ ക്ഷീണിച്ചിരിക്കുന്ന സമയത്തു .Sleep Cycle ന്റെ മദ്ധ്യ ഭാഗത്തെ REM Sleep  നടക്കുന്ന സമയമാണത് .പൂർണ്ണമായും അബോധാവസ്ഥയിൽ എത്തുന്ന സമയം .

സമയം ലഭിക്കാനും ട്രാഫിക് കുറവായതും കാരണമാണ് രാത്രി യാത്ര പലരും തിരഞ്ഞെടുക്കുന്നത് .എന്നാൽ പകൽ സമയം പോലല്ല രാത്രി .ആകെക്കൂടി ഉള്ള വെളിച്ചം വാഹനത്തിന്റെ ലൈറ്റ് മാത്രമാണ് .Road Visibility ഏതാണ്ട് 25 % ആയി കുറയും .ബമ്പുകൾ ,ഡിവൈഡറുകൾ ,നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഒക്കെ ഒരുപക്ഷേ അടുത്ത് എത്തുമ്പോൾ മാത്രമേ കാണാൻ സാധിക്കൂ .

കണ്ണിലെ റെറ്റിനയിൽ കാണുന്ന "കോണുകൾ( Cones )" എന്ന കോശങ്ങൾ ആണ് പകൽ വെളിച്ചത്തിൽ പ്രാധാനമായും കാഴ്ച നൽകുന്നത്( Bright vision )."റോഡുകൾ (Rods ) രാത്രി കാഴ്ചയും( Dim vision ) . വെളിച്ചം പതിക്കുമ്പോൾ Rode ൽ ഉള്ള Rhodopsin എന്ന വസ്തു ബ്ലീച് ചെയ്തു വിഘടിക്കും .അപ്പോൾ ഉണ്ടാകുന്ന Stimulus ആണ് കാഴ്ച ആകുന്നത് . വിഘടിച്ച Rhodopsin ഉടൻ പഴയതുപോലെ ആകുകയും ചെയ്യും  . ഇത് ഒരു സെക്കൻഡിൽ ധാരാളം പ്രാവശ്യം നടക്കുന്നു .

എന്നാൽ രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റ് നിരന്തരമായി ഡ്രൈവറുടെ കണ്ണിൽ പതിക്കുമ്പോൾ ,റെറ്റിനയിലെ കാഴ്ച നൽകുന്ന  Rhodopsin വിഘടിച്ച ശേഷം കൂടിച്ചേരാൻ സമയം കിട്ടില്ല.ഒരു സംരക്ഷണമായി തലച്ചോർ ഉറക്കം വരുത്തും . കണ്ണടപ്പിച്ചു കാഴ്ച ശക്തി നിലനിർത്തുന്നതിനാണ് തലച്ചോർ ആ വിദ്യ പ്രയോഗിക്കുന്നത് .ഉറങ്ങിയാലല്ലേ കണ്ണടക്കു .

പല അപകടങ്ങളുടെയും കാരണമായി പറയുന്നത് ഡ്രൈവർ ഉറങ്ങി പോയിരിക്കാം എന്നാണ് .ഉറങ്ങുന്നത് ഇങ്ങിനെയാണ്‌ .അത് മനഃപൂർവ്വമല്ല .

ഇത് ഏറ്റവും പ്രശ്നമാകുന്നത് രാത്രി 12 മണിക്ക് ശേഷം ഡ്രൈവ് ചെയ്യുമ്പോഴാണ് .അല്ലെങ്കിൽ തന്നെ ഉറക്കംപിടിച്ചു നിർത്താൻ കഴിയാത്ത സമയമാണ് അത് .ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്ന ലോറി ഡ്രൈവർ മാർ ,രാത്രി വാഹനം എവിടെയെങ്കിലും നിർത്തി ആ സമയം ഉറങ്ങും . അനുഭവങ്ങളിൽ  നിന്നും പഠിക്കുന്ന പാഠങ്ങൾ ഏറെയുണ്ട് .

മറ്റൊരു പ്രധാന പ്രശ്‍നം റോഡരുകിൽ രാത്രി നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങൾ ഓടുന്നുവെന്ന് ഉണ്ടാകുന്ന തോന്നലാണ് .അടുത്ത് എത്തുമ്പോഴേ Parking ആണെന്ന് മനസ്സിലാകൂ .അതിനൊരു കാരണമുണ്ട് .സാധാരണ എപ്പോഴും ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിന്റെ സ്പീഡ് ഒരു അളവുകോൽ ആയി തലച്ചോർ തീരുമാനിച്ചു അതിനെ പിന്തുടരാൻ തോന്നൽ ഉണ്ടാക്കും .ഇതൊരു പതിവ് സ്വഭാവം ആകും .

എന്നാൽ രാത്രി കാഴ്ച കുറയുമ്പോൾ വഴിയരുകിൽ നിർത്തിയിട്ട വാഹനം ഓടുന്നുവെന്നേ തോന്നൽ ഉണ്ടാകൂ .അല്ലെങ്കിൽ എല്ലാം അതീവ ശ്രദ്ധയോടെ നോക്കണം .ഹൈവേകളിൽ ആകട്ടെ വേഗത കൂ ടുമ്പോൾ ഇതിന് ചിലപ്പോൾ കഴിയാതെ പോകും .അപ്പോൾ അതും കൃത്യമായി ശ്രദ്ധിക്കണം .

സുരക്തിത യാത്രക്ക് വാഹനം നന്നായിരുന്നാൽ മാത്രം പോര .അത് നിയന്ത്രിക്കുന്ന ആളിന്റെ ശരീരവും സജ്ജമായിരിക്കണം .

. ഫോർവേർഡ് ചെയ്യൂ...... നിരത്തുകളിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ പൊലിയാതിരിക്കട്ടെ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment