കാണാക്കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഓലി SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, September 25, 2018

കാണാക്കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഓലി SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

ഇ വാർത്ത | evartha
കാണാക്കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഓലി

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലിക്ക് ബുഗ്യാല്‍ എന്നൊരു പേരുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി, ട്രക്കിംഗിനു ലോക പ്രശസ്തമാണ്.

ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാനാകും. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.

ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്‌കീയിംഗ് ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിംഗ് സൈറ്റുകളില്‍ ഒന്നാണ്. സ്‌കീയിംഗിനുള്ള മലഞ്ചെരുവുകളില്‍ സര്‍ക്കാര്‍ കൃത്രിമമായി നിര്‍മിച്ച ഓലി തടാകവും കാണാനാകും. ഹിമാലയന്‍ മലഞ്ചെരുവുകളിലെ ട്രക്കിംഗിനു അനുയോജ്യമായ മലനിരകളാണ് ഇവിടുത്തേത്.

സമുദ്ര നിരപ്പില്‍ നിന്ന് 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തിലുള്ള ട്രക്കിംഗ് റൂട്ടുണ്ടിവിടെ. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.

ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്.

ഇവിടെ നിന്നും നന്ദദേവി, മനപര്‍വതം, ദുന ദേവി മലനിരകള്‍ കാണാം. ഓലിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റെര്‍ അകലെയാണ് സെയില്‍ധാര്‍ തപോവന്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 7120 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയാണ് ത്രിശൂല്‍ കൊടുമുടി.

Copyright © 2017 Evartha.in All Rights Reserved.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment