🌿വാഗമണ്‍🌿 Vagamon - Idukki - SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, September 10, 2018

🌿വാഗമണ്‍🌿 Vagamon - Idukki - SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP


യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.
.


കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല.
.


സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങഇനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്.


ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍തന്നെയാണ്. പിന്നീട് ക്രിസ്റ്റന്‍ മിഷനറിമാരാണ് ഇവിടെയെത്തിയത് കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.
.
വാഗമണിലേയ്ക്ക് പോകുമ്പോള്‍
.
കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
. 🌿വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍🌿
.
തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ് ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.

No comments:

Post a Comment