ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ❤ ശ്രാവണബലഗോള❤ Shravanabelagola | Bahubali Gomateshwara Temple - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, October 31, 2018

ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ❤ ശ്രാവണബലഗോള❤ Shravanabelagola | Bahubali Gomateshwara Temple


ഈ യാത്രയുടെ ഫുൾ ക്രെഡിറ്റും ബാംഗ്ലൂർ BTM റോയൽ എൻഫീൽഡ് ഷോറൂമിനാണ് 😅 വണ്ടി ഏതായാലും സർവീസ് ഒക്കെ കഴിഞ്ഞു കുട്ടപ്പനായിട്ടിരിക്കാണ് ....അവസാന ട്രിപ്പ് കഴിഞ്ഞിട്ടുള്ള എന്റെ മോന്റെ ജലദോഷവും മൂക്കുചീറ്റലും ഒക്കെ ഒന്ന് കാണിക്കാൻ വേണ്ടി വന്നതാണ് ഇവിടെ ...കഴിഞ്ഞ ഒരാഴ്ചയായി എവിടെ പോവും എന്നുള്ളതിന് ശ്രാവണബലഗോള എന്ന പേര് മനസ്സിൽ കെടന്നു കളിക്കാർന്നു ...., ഇനിയിപ്പോ ഓഫീസിൽ പോവ്വാൻ നേരം വൈകുവല്ലോ സിൽക്ക്ബോർഡ് ട്രാഫിക് എക്സാം ഒക്കെ പാസ്സായി എപ്പോ എത്തും എന്നാലോചിച്ചു സർവീസ് സെന്ററിന്റെ വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോഴാണ് ..പൊറകിൽന്നു ഒരു വിളി ...ഇങ്ങള് റെനിയേട്ടന്റെ മോനല്ലേ 😄😄....." അതേ ബാംഗ്ളൂരും രക്ഷയില്ല അച്ഛന്റെ ആൾക്കാരുടെ റഡാറിൽ ഞാൻ പിന്നേം പെട്ടു 😂😂😂 " ... പരിചയപ്പെട്ടപ്പോൾ അച്ഛന്റെ ക്ലോസ് ഫ്രണ്ട് ശശിയേട്ടന്റെ മോൻ കണ്ണനാണ് ..വളരെ ചെറുപ്പത്തിൽ കണ്ട എന്നെ അവൻ പെട്ടന്ന് തിരിച്ചറിഞ്ഞു ..😇 ..കഷണ്ടിക്ക് നന്ദി ..😝 നീയാണ് മുത്തേ എന്നെ വ്യത്യസ്തനാക്കുന്നത് ..., അവനും സുഹൃത്തിന്റെ വണ്ടിയും ആയിട്ട് വന്നതാണ് ഇവിടെ ...സംസാരിച്ചൊക്കെ കഴിഞ്ഞപ്പോ ..വീക്കെൻഡ് എവിടെ പോവും എന്നായി 😀..." ശ്രാവണബലേഗോള " വീണ്ടും മനസ്സിലേക്ക് എന്നാ പിന്നെ അങ്ങോട്ട് തന്നെ പോയേക്കാം എന്നായി ...അങ്ങനെ ആ റോയൽ എൻഫീൽഡ് ഷോറൂമിൽ വെച്ച് ഈ യാത്രക്ക് തുടക്കമായി 😇😇
"
 ശ്രാവണബലഗോള" ഭഗവാൻ ബാഹുബലിയാൽ സംരക്ഷിക്കപ്പെട്ട് ..വിദ്യാനിഗിരി ചന്ദ്രഗിരി മലകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം ...കർണാടകയിലെ ഹാസ്സൻ ജില്ലയിലാണ് ഈ ഗ്രാമം ..ബാംഗ്ലൂരിൽ നിന്നും 160 km അകലെ സ്ഥിതി ചെയ്യുന്നു ..ബാംഗ്ലൂർ - ഹാസ്സൻ NH 75 റോഡിലൂടെ പാട്ടും പാടി യാത്ര ചെയ്യാം അത്ര മനോഹരമായ ഹൈവേ ...പശുക്കളും കരിമ്പ് കൃഷിയുമായി ഒക്കെ ജീവിക്കുന്ന ഗ്രാമങ്ങളിലൂടെ അവസാനം ചെന്നെത്തുന്നത് 700 ഓളം സ്റ്റെപ്പുകളോടെ നമ്മളെ സ്വാഗതം ചെയ്യുന്ന ഭഗവാൻ ബാഹുബലിയുടെ മുന്നിലേക്കാണ് 😇 ...ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അതാണ് ഇവിടുത്തെ പ്രധാന ആകർഷണം 
...12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാഭിഷേകം ആണ് ഇവിടുത്തെ പ്രധാന പൂജ ..കഴിഞ്ഞ 2018 ഫെബ്രുവരി മാസം ആയിരുന്നു അവസാന മഹാഭിഷേകം ...അടുത്ത മഹാഭിഷേകത്തിനായി 2030 വരെ നമ്മക്ക് കാത്തിരിക്കാം ....മുകളിലേക്കുള്ള പടികൾ കയറിതുടങ്ങുമ്പോൾ തന്നെ ...ഒരു പ്രത്യേക തരം പൂജാവസ്തുക്കളൊക്കെയായി നടന്നു കയറുന്ന നഗ്നരായ പൂജാരിമാരെ നമ്മുക്ക് കാണാം ... BC അഞ്ചാം നൂറ്റാണ്ടിൽ അശോകയാൽ നിർമ്മിക്കപ്പെട്ട ...ചന്ദ്രഗുപ്ത മൗര്യ സന്യാസം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത് 
..ജൈന മത വിശ്വാസികളുടെ പല സ്മാരകങ്ങളും ഇവിടെ കാണാൻ സാധിക്കും ...കന്നഡിയാർക്ക് ഇത് ഭഗവാൻ ഗോമതേശ്വരയും ..ജൈന മത വിശ്വാസികൾക്ക് ഇത് ഭഗവാൻ ബാഹുബലിയുമാണ് ..., ബാഹുബലിയാൽ സംരക്ഷിക്കപ്പെടുന്ന ..ആ നഗരവും അവിടുത്തെ കെട്ടിടങ്ങളും ..സ്റ്റെപ്പുകൾകയറുംതോറും കാഴ്ചകളും മനോഹരമായിക്കൊണ്ടിരിക്കും ......തിരക്കുകളിൽ നിന്നും വിട്ടു മാറി മനസ്സിനെ ശാന്തമാക്കി അൽപനേരം ഇരിക്കാനാഗ്രഹിക്കുന്നവർക്ക് എന്ത്കൊണ്ടും അനുയോജ്യമായ ഒരു സ്ഥലമായിരിക്കും ഇത് ...കല്മണ്ഡപങ്ങളും മനോഹരമായ ശില്പങ്ങളും ...ചന്ദ്രഗിരിയേയും വിദ്യാഗിരിയെയും തൊട്ടു തലോടി വരുന്ന കാറ്റ് നമ്മടെ മനസ്സിനെയും തണുപ്പിച്ചുകൊണ്ടിരിക്കും 😇😇 ........
Tips : ബാംഗ്ലൂരിൽ നിന്നും 160 km - banglore - manglore highway NH 75 , 3 hours drive
സ്റ്റെപ്പുകൾ ചെരിപ്പിട്ട് കയറാൻ സാധിക്കില്ല ..സോക്സ്‌ കരുതുന്നത് നന്നായിരിക്കും , ചൂട് കൂടുതലായതിനാൽ കഴിവതും രാവിലെ 10 മണിക്ക് മുൻപായി എത്തുന്ന രീതിയിൽ പ്ലാൻ ചെയ്യുക..

No comments:

Post a Comment