പുലർവേളയിലെ വയനാടിന്റെ വശ്യമനോഹാരിത തേടി ..... Wayanad - The Land of Collected Beauty in Kerala - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, October 31, 2018

പുലർവേളയിലെ വയനാടിന്റെ വശ്യമനോഹാരിത തേടി ..... Wayanad - The Land of Collected Beauty in Kerala

നല്ല മഴയായിരുന്നു....
സമയം രാവിലെ 5:20 am പോവാനിറങ്ങിയപ്പോ മഴ ചെറുതായൊന്ന് മാറിനിന്നു
ചില ദിവസം അങ്ങനെയാ കാട് വല്ലാതെ എന്നെ വീർപ്പ് മുട്ടിക്കും കാട്ടിൽ ചെന്നാലേ അതടങ്ങു...
ലക്ഷ്യം മേപ്പാടിയായിരുന്നു പക്ഷേ അദ്യം എത്തിപ്പെട്ടത് പടിഞ്ഞാറത്തറയിലെ wind റിസോർട്ടിലായിരുന്നു
പിന്നീട് മേപ്പാടിയിലെ ടീ എസ്റ്റേറ്റിലും അവിടുന്ന് 900 ത്തിലേക്കും ,രണ്ട് വർഷം മുന്പ് കണ്ടതാണ് 900 എന്ന കാമിനിയെ പക്ഷേ ഈ പ്രാവിശ്യം അങ്ങോട്ട് ചുമ്മാ കേറിപ്പോവാൻ പറ്റില്ലെന്നായി കാര്യങ്ങൾ
അലമ്പുണ്ടാക്കാനും സിഗരറ്റ് വലിക്കാനും ഉള്ള പച്ചപ്പിനെ നശിപ്പിക്കാനും പ്ലാസ്റ്റിക്ക് വലിച്ചെറിയാനൊക്കെ കുറേ ഊളകൾ ഇറങ്ങിയിട്ടുണ്ടിപ്പോ വല്യ യാത്ര സ്നേഹികളാണെന്നും പറഞ്ഞ്, എല്ലാരും അങ്ങനെ ആണെന്നല്ല പക്ഷേ ഒന്ന് മതിയല്ലോ !!!
വനത്തിൽ പ്രവേശിച്ചപ്പോ ചാറ്റൽ മഴയും മഞ്ഞിൽ തെളിഞ്ഞുവരുന്ന വൻ മരങ്ങളും കൂട്ടിന് അട്ടയും കണ്ട് ചിരിക്കാൻ മലയണ്ണാനും പിന്നെ ഷൈൻ അണ്ണനുണ്ടവിടെ പുള്ളിക്കാരൻ ആളൊരു കൂളാണ് നല്ലൊരു പ്രകൃതി സ്‌നേഹി
ഷൈൻ അണ്ണന്റെ വീടിനോട് ചേർന്ന് അരണമലയും കാണാം പിന്നീട് വെള്ളപ്പം മലയിലേക്കായിരുന്നു ഞങ്ങൾ പോയത് അവിടുത്തെ കാഴ്ച്ചയും ആസ്വദിച്ച് മടങ്ങി





No comments:

Post a Comment