സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, October 22, 2018

സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു.


 മുന്നാറിൽ നിന്നും ഏകദേശം മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സുര്യനെല്ലി. മുന്നാറിൽ നിന്നും ചിന്നക്കനാൽ വഴി സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു.
.
തേയില തോട്ടങ്ങളുടെ പച്ചപ്പും, കോട നിറഞ്ഞ തണുത്ത കാറ്റും എല്ലാം ആസ്വദിച്ചു കൊണ്ട് പീഡന കേസിലൂടെ പ്രശസ്തമായ സുര്യനെല്ലിയിലെ, അപ്പർ സുര്യനെല്ലിയിൽ എത്തി. രാവിലെ ആയതു കൊണ്ടും, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരൻ മുകുന്ദിന്റെ കഴിവ് കൊണ്ടും എറണാകുളത്ത് നിന്നുമുള്ള 155 കിലോമീറ്റർ ദൂരം ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് താണ്ടിയാണ് അപ്പർ സുര്യനെല്ലിയിൽ എത്തിയത്.

കുറച്ചു കടകൾ മാത്രമുള്ള, അതിലേറെ ജീപ്പുകൾ ഉള്ള ഒരു ചെറിയ കവല. അതായിരുന്നു അപ്പർ സുര്യനെല്ലി. കൊളുക്കുമലയിലേക്ക് ജീപ്പിൽ മാത്രമേ പോകാൻ കഴിയൂ എന്നത് കൊണ്ടാണ് അവിടെ ഒരു പാട് ജീപ്പുകൾ ഉണ്ടായിരുന്നത് . .
റോഡിന്റെ സൈഡിൽ വണ്ടി നിറുത്തി കൊളുക്കുമല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ നിന്നും പത്തു കിലോമീറ്റർ ദൂരം ഉണ്ട് കൊളുക്കുമലയിലേക്ക് എന്നും അവിടെ ഭക്ഷണമോ വെള്ളമോ കിട്ടാൻ സാദ്യത കുറവാണ് എന്നും അവരിൽ നിന്നും അറിഞ്ഞു. സ്വന്തം വണ്ടിയിൽ ആണെങ്കിൽ, അവിടെ നിന്നും മുന്ന് കിലോമീറ്റർ അകലത്തിൽ കിടക്കുന്ന നാഗമല വരെ വണ്ടി കൊണ്ട് പോകാം എന്നും അറിഞ്ഞു.
.
ആയിരം രൂപ തന്നാൽ കൊളുക്കുമലയിൽ കൊണ്ട് പോകാം എന്നും പറഞ്ഞു പിന്നാലെ കൂടിയ ജീപ്പ് ഡ്രൈവർമാരിൽ നിന്ന് രക്ഷപ്പെട്ടു അടുത്തുള്ള ചായക്കടയിൽ നിന്നും ഉച്ചക്ക് കഴിക്കാനുള്ള ബോണ്ടയും, സുഖിയനും, വെള്ളവും വാങ്ങി (അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ) യാത്ര തുടങ്ങി.
.
അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെക്ക്‌ പോസ്റ്റ്‌ കണ്ടു. ഹാരിസണ് മലയാളത്തിന്റെ എസ്റ്റേറ്റ്‌ വക ആയിരുന്നു അത്. അവിടെ ഒരു വണ്ടിക്കു നൂറു രൂപ കൊടുത്താൽ മാത്രമേ കടത്തി വിടുകയുള്ളു. ഒടുവിൽ ഞങ്ങൾ നടന്നു നടന്നു തേയില തോട്ടങ്ങൾക്കിടയിലൂടെ കൊളുക്കുമല കയറി. 


No comments:

Post a Comment