ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും
1.നടന്നറിയാന്‍ ലാല്‍ബാഗ്
ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. വിശാലമായി കിടക്കുന്നതിനാല്‍ ആളുകളുടെ ശല്യമില്ലാതെ റിലാക്‌സ് ചെയ്തിരിക്കാനും കഴിയും.
കൊതിതീരെ കണ്ടുനടക്കുവാനായി ഒട്ടേറെ വഴികള്‍ ഈ പൂന്തോട്ടത്തിനകത്തുണ്ട്. കൂടാതെ മനോഹരമായ ഒരു തടാകവും ഇതിന്റെ ഉള്ളില്‍ കാണാം. ഒട്ടും മടുക്കാതെ എത്ര നേരം വേണമെങ്കിലും ഇവിടെയിരിക്കുവാന്‍ സാധിക്കും. മാത്രമല്ല, കുട്ടികള്‍ക്കു കളിക്കുവാനായും ധാരാളം സ്ഥലം ഇവിടെയുണ്ട്. വാരാന്ത്യങ്ങള്‍ ചിലവഴിക്കുവാനാണ് കൂടുതലും ആളുകള്‍ ഇവിടെ എത്തുന്നത് ഇവിടേക്കുള്ള പ്രവേശന നിരക്ക് ഒരാള്‍ക്ക് 20 രൂപയാണ്
2.വിദ്യാര്‍ഥി ഭവന്‍
ദോശ പഴയ ബെംഗളുരുവിന്റെ കൊതിപ്പിക്കുന്ന രുചികളിലൊന്നാണ് വിദ്യാര്‍ഥി ഭവന്‍ ദോശ. സൗത്ത് ബെംഗളുരുവിലെ ബസവനഗുഡിയില്‍ 1943 ല്‍ സ്ഥാപിതമായ വിദ്യാര്‍ഥി ഭവന്‍ വെജിറ്റോറിയന്‍ റസ്റ്റോറന്റില്‍ ഉണ്ടാക്കുന്ന മസാല ദോശയും സാഗു മസാദ ദോശയും ഇവിടെയുള്ളവര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്.
രുചികള്‍ ആസ്വദിക്കുന്നവരും തേടിപ്പിടിച്ച് ഭക്ഷണം കഴിക്കുന്നവരുമൊക്കെ ഇത് തീര്‍ച്ചയായും കഴിച്ചിരിക്കണം. ബസവനഗുഡിയില്‍ ഗാന്ധി ബസാറിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാഴ്ചയില്‍ ഇത്തിരി പഴമയൊക്കെ ഉണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ ഇതിനെ വെല്ലാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഒരാള്‍ക്കുള്ളചിലവ് 100 രൂപ
3.വെങ്കട്ടപ്പ ആര്‍ട് ഗാലറി
ബെംഗളുരുവില്‍ കബ്ബണ്‍ പാര്‍ക്കിനു സമീപം ബെംഗളൂര്‍ മ്യൂസിയത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആര്‍ട് ഗാലറിയാണ് വെങ്കട്ടപ്പ ആര്‍ട് ഗാലറി. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാസ്‌നേഹികള്‍ തേടി വരുന്ന ഇവിടെ വിവിധ മാതൃകയിലുള്ള ഒട്ടേറെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചുണ്ട്. പ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രങ്ങളും കലാകാരന്‍മാരുടെ കലാസൃഷ്ടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
4.വിധാന്‍സൗധ
ബെംഗളുരുവിന്റെ ഏറ്റവും പ്രശസ്ത ലാന്‍ഡ് മാര്‍ക്കുകളില്‍ ഒന്നാണ് വിധാന്‍ സൗധ. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന ഇവിടം കബ്ബണ്‍ പാര്‍ക്കിനു സമീപമാണ് ഉള്ളത്. സാംപന്‍ഡി രാമനഗറില്‍ ഡോ. അംബേദ്കര്‍ വീഥിയിലാണ് ആധുനിക കര്‍ണ്ണാടകയുടെ മുഖമുദ്രകളിലൊന്നായ വിധാന്‍ സൗധയുള്ളത്. വിധാന്‍ സൗധയ്ക്ക് എതിര്‍വശത്തായാണ് കര്‍ണ്ണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.
കര്‍ണ്ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷനും ഇതിനടുത്തായാണ് ഉള്ളത്. നഗരമധ്യത്തില്‍ 60 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് നിര്‍മ്മാണത്തിലെ വിസ്മയമായ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 46 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിധാന്‍ സൗധ ബെംഗളുരുവിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം കൂടിയാണ്
5.ടിപ്പു സുല്‍ത്താന്‍ പാലസ്
ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ അടുത്തറിയുവാന്‍ സഹായിക്കുന്ന ഇടമാണ് ടിപ്പു സുല്‍ത്താന്‍ പാലസ്. ബെംഗളൂര്‍ കലാസിപാളയം ഓള്‍ഡ് ബസ് സ്റ്റാന്‍ഡിനു സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസായിരുന്ന ഇവിടം ഇന്‍ഡോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവനായു തേക്കു തടിയിലും മനോഹരമായ കൊത്തുപണികളാലും നിര്‍മ്മിച്ചിരിക്കുന്ന ഇവിടം കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ്.
6.ചരിത്രത്തിലേക്ക് ചെല്ലാന്‍ ബെംഗളുരു കൊട്ടാരം
ഇംഗ്ലണ്ടിലെ വിന്‍സര്‍ കാസില്‍ പോലെ ബെംഗളുരുവിന്റെ നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ബെംഗളുരു പാലസ് ഒരു മഹാത്ഭുതം തന്നെയാണ്. ജയമഹലിനും സദാശിവ നഗറിനുമിടയില്‍ പാലസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബെംഗളൂര്‍ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന റെവ. ഗാരെറ്റാണ് 1862 ല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ മൈസൂര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമുള്ളത്. ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഈ കൊട്ടാരത്തിന്റെ പുറത്തേ കാഴ്തകള്‍ മാത്രമല്ല, അകം കാഴ്ചകളും കണ്ടിരിക്കേണ്ടതാണ്. 175 രൂപയാണ് ഇവിടെ ഒരാള്‍ക്കുള്ള പ്രവേശന ചാര്‍ജ്.
7.നെഹ്‌റു പ്ലാനെറ്റോറിയത്തില്‍ നക്ഷത്രങ്ങളെ കാണാം
ആകാശത്തെ നക്ഷത്രങ്ങളെ കയ്യെത്തും ദൂരത്തില്‍ കാണുവാനും അറിയുവാനും താല്പര്യമുള്ളവര്‍ക്കു പറ്റിയതാണ് . നെഹ്‌റു പ്ലാനെറ്റോറിയം. അല്പം റൊമാന്റിക്കായി ആകാശക്കാഴ്ചകള്‍ കണ്ട് സമയം ചിലവഴിക്കുവാന്‍ ഇതിലും മികച്ച ഒരു ഓപ്ഷന്‍ ബെംഗളുരുവിലില്ല.
8.അന്തർഗംഗേ, ട്രെക്കിംഗ്
ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും.
9. ബന്നേർഗട്ട, നാഷണൽ പാർക്ക്
ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ നിന്നും 22 കിലോമീറ്റര്‍ പോയാല്‍ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലെത്താം. 104 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് ബന്നാര്‍ഗട്ട ഫോറസ്റ്റ് ഡിവിഷനിലെ അനേക്കല്‍ റേഞ്ജിലെ പത്ത് റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ്.
10.ഭീമേശ്വരി, റിവർ ആക്റ്റിവിറ്റി
കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
11.ബിലികൽ ബേട്ട, ട്രെക്കിംഗ്
ബിലികൽ ബേട്ട, ട്രെക്കിംഗ് ബാംഗ്ലൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയായി കനകപുരയിലാണ് ബിലികൽ ബേട്ട സ്ഥിതി ചെയ്യുന്നത്.
12. ഹൊഗനക്കൽ, വെള്ളച്ചാട്ടം
കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലുള്ള മനോഹര ഗ്രാമം. തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഹൊഗനക്കല്‍ എന്ന ഗ്രാമത്തിലാണ് ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന പ്രശസ്തമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഹോഗ്, കല്‍ എന്നീ കന്നഡ വാക്കുകള്‍ ചേര്‍ന്നാണ് ഹൊഗനക്കല്‍ എന്ന വാക്ക് രൂപംകൊണ്ടിട്ടുള്ളത്. ഹോഗ് എന്നാല്‍ പുക, കല്‍ എന്നാല്‍ വലിയ പാറ എന്നാണ് അര്‍ഥം.
മലയാളിക്കു ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തെ പരിചയപ്പെടുത്തുന്നതു സംവിധായകന്‍ ജോഷിയാണ്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജോഷി തമിഴ്‌നാട്ടിലെ ഈ മനോഹര പ്രദേശത്തിന്റെ ദൃശ്യഭംഗി മലയാളിക്ക് കാട്ടിത്തരുന്നത്. നരനിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഹൊഗനക്കലിലാണ്. പിന്നീട് ദിലീപ് നായകനായ ഇവന്‍ മര്യാദരാമന്‍ എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചതും ഇവിടെയായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഒഴുകിവരുന്ന കാവേരിനദി തമിഴ്‌നാട്ടില്‍ എത്തിച്ചേരുന്നത് ഹൊഗനക്കലിലാണ.് സമുദായത്തിന്റെ പേരിലുള്ള അടിച്ചമര്‍ത്തലുകളുള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമമാണ് ഹൊഗനക്കല്‍.
മീനവര്‍, വണ്ണിയര്‍ എന്നീ സമുദായത്തില്‍പെട്ടവരാണ് കൂടുതലായും ഹൊഗനക്കലില്‍ താമസിക്കുന്നത്. വണ്ണിയര്‍ സമുദായത്തിനാണ് മേല്‍ക്കൈ. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മീനവര്‍ ജാതിക്കാര്‍ 300ലധികം വരും. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. പ്രദേശത്തെ കടകളും മറ്റും മുഴുവന്‍ വണ്ണിയര്‍ സമുദായത്തിന്‍െറ കൈകളിലാണ്. മീനവര്‍ക്ക് വെള്ളച്ചാട്ടവും അതിലെ മീനുകളിലും മാത്രമെ അവകാശമുള്ളൂ.
കുട്ടവഞ്ചിയിലെ സാഹസിക യാത്ര
ഹൊഗനക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവം തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നു താഴേക്ക് പതിച്ചാണല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴേക്കു പതിക്കുന്നത്. ഒഴുകി വരുന്ന കാവേരി നദി പെട്ടെന്ന് വലിയ പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു. ഇതിനിടയിലൂടെ കുട്ടവഞ്ചി (പപ്പട വഞ്ചി)യില്‍ കയറി വെള്ളത്തിലൂടെ യാത്രചെയ്യുന്നത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്.
ഹൊഗനക്കലില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടില്‍ നിന്നു കുട്ടവഞ്ചിയില്‍ യാത്രചെയ്യാനുള്ള പാസുകള്‍ എടുക്കാം. ആളുകളുടെ എണ്ണം അനുസരിച്ച് 900-1,300 രൂപവരെയാണ് ചാര്‍ജ്. സീസണ്‍ അനുസരിച്ച് ചാര്‍ജില്‍ മാറ്റം ഉണ്ടാകും. കുട്ടവഞ്ചി തുഴയാന്‍ ഒരാളെക്കൂടി ലഭിക്കും. കുട്ടവഞ്ചിയില്‍ കയറുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ചോദിച്ചു വാങ്ങണം. ശാന്തമായി ഒഴുകുന്ന പുഴയുടെ ഭാഗത്തു നിന്നാണ് കുട്ടവഞ്ചിലുള്ള യാത്ര ആരംഭിക്കുന്നത്.
യാത്ര തുടങ്ങി ആദ്യം എത്തിപ്പെടുന്നത് ചെറിയൊരു ദ്വീപിലാണ്. ഈ ദ്വീപിന്റെ പരിസരത്താണ് നരന്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ദ്വീപ് മുറിച്ചുകടന്നു വലിയ കല്‍ക്കെട്ടുകള്‍ കടന്നുവേണം കാവേരിപ്പുഴയിലൂടെയുള്ള കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര ആരംഭിക്കാന്‍. ദ്വീപിലെ കാഴ്ചകള്‍ കണ്ടുകഴിയുമ്പോള്‍ കുട്ടവഞ്ചിയും തോളിലേറ്റി തുഴയുന്നയാള്‍ കല്‍കെട്ടിനടുത്ത് എത്തിയിട്ടുണ്ടാവും.
കാവേരി നദിയുടെ ഇരുവശവും വലിയ കാടാണ്. സാക്ഷാല്‍ വീരപ്പന്‍ വസിച്ചിരുന്ന കാട്. നദിയുടെ ഒരു കര തമിഴ്‌നാടും മറുകര കര്‍ണാടകവുമാണ്. കലങ്ങിയ വെള്ളമാണ് എപ്പോഴും കാവേരി നദിയിലുള്ളത്. യാത്രയില്‍ കാണാന്‍ കഴിയുന്നത് അതിമനോഹര കാഴ്ചകളാണ്. പാറക്കെട്ടുകളിലൂടെ ഒഴുകി പുഴയിലേക്ക്പതിക്കുന്ന ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങള്‍. വെള്ളച്ചാട്ടത്തേക്കാള്‍ സഞ്ചാരികളെ അമ്പരപ്പിക്കുന്നത് കരിമ്പാറക്കൂട്ടങ്ങളാണ്. കരിവീരന്‍മാര്‍ അണിനിരന്നപോലെയാണത്.
കുട്ടവഞ്ചി ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത്. എങ്കിലും ഇടയ്ക്ക് പൊങ്ങിക്കിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും, ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും ആവേശകരമാണ്. യാത്രക്കിടെ ഫോട്ടോ എടുക്കാനും കുളിക്കാനും തുഴച്ചിലുകാര്‍ കുട്ടവഞ്ചി നിര്‍ത്തിത്തരും. ചില സ്ഥലത്തു പാറയ്ക്കുള്ളില്‍ ചെറിയ ഗുഹകള്‍ കാണാം. അതിനുള്ളിലേക്കും സൗകര്യം അനുസരിച്ച് സഞ്ചാരികള്‍ക്ക് കയറാം. യാത്ര അവസാനിക്കുന്നത് ചെറിയൊരു ദ്വീപിലാണ്.
ഇവിടെ ചെറിയ കച്ചവട സ്ഥാപനങ്ങളുണ്ട്. കുടിവെള്ളവും ചെറിയ പലഹാരങ്ങളും ലഭിക്കും. പുഴയില്‍ നിന്നു പിടിച്ച മീനുകളെ പൊരിച്ച് വില്‍ക്കുന്ന കടകളും ധാരാളമുണ്ട്. തിരികെയുള്ള യാത്രയില്‍ കുട്ടവഞ്ചി ഒഴുക്കിനെതിരേ തുഴഞ്ഞ് യാത്ര ആരംഭിച്ച സ്ഥലത്ത് എത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളം സമയം എടുക്കും.
ഔഷധക്കുളി
ഹൊഗനക്കലിലെ പ്രധാന വിനോദോപാധികളില്‍ ഒന്നാണ് ഔഷധക്കുളി. നീരൊഴുക്കുള്ള പാറപ്പുറങ്ങളില്‍ തുറസായ സ്ഥലത്താണ് ഓയില്‍ മസാജിങും ഔഷധക്കുളിയും. പാരമ്പര്യ വൈദ്യന്‍മാര്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടരാണ് ഇതിന്‍െറ നടത്തിപ്പുകാര്‍. വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഒരു കാഴ്ചയാണ് ഈ ഔഷധക്കുളി. പാറപ്പുറത്തുകിടത്തി ശരീരം മുഴുവന്‍ തൈലംപുരട്ടി ഉഴിഞ്ഞ ശേഷം വിശ്രമിക്കുക.
പിന്നീട് പ്രത്യേകം തരംതിരിച്ചിട്ടുള്ള വെള്ളച്ചാട്ടത്തിന് കീഴില്‍നിന്നാണ് ഔഷധനീരാട്ട്. നൂറുകണക്കിന് സഞ്ചാരികളാണ് ഔഷധക്കുളിക്കായി ഇറങ്ങുന്നത്.തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്കുള്ളത്. ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്ക്. ഹൊഗനക്കലില്‍ നിന്നു കേരളത്തിലേക്ക് (മലപ്പുറം ജില്ല) ഏകദേശം 300 കിലോമീറ്റര്‍ ദൂരവും ഉണ്ട്. പാലക്കാട്-കോയമ്പത്തൂര്‍-ഈറോഡ്-സേലം വഴിയും ഹൊഗനക്കലില്‍ എത്തിച്ചേരാം.
13. ലേപാക്ഷി, പുരാതന ക്ഷേത്രം
ആന്ധ്രപ്രദേശിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിൽ നിന്ന് 120 കിലോമീറ്ററെ ഇവിടേയ്ക്കുള്ളു. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി. മൂന്ന് ക്ഷേത്രങ്ങളാണ് ലേപാക്ഷിയെ ടൂറിസം ഭൂപടത്തില്‍ പ്രമുഖ ആകര്‍ഷണകേന്ദ്രമാക്കി മാറ്റുന്നത്
14. മേക്കേ ദാട്ടു, വെള്ളച്ചാട്ടം
ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കദാട്ടു എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്. കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂ
15. മുത്തത്തി, റിവർ
ആക്റ്റിവിറ്റി ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
16. മൈസൂർ, കൊട്ടാരം
കർണാടകയിലെ പ്രശസ്തമായ നഗരമാണ് മൈസൂർ. ബാംഗ്ലൂരിൽ നിന്ന് 140 കിലോമീറ്റർ അകലെയായാണ് കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരുഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.
കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.
ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത് കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല.ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 50 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല
17.നന്ദി ഹിൽസ്
ഹിൽസ്റ്റേഷൻ ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികളുടെ ഈ പ്രിയ താവളം. ചിക്കബല്ലാപൂര്‍ ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലമില്ല
ഊട്ടി ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 28 സ്ഥലങ്ങളും ഫുൾ വിവരവും
18. സാവൻദുർഗ ട്രെക്കിംഗ്
കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ ഒരുക്കിവച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം. എളുപ്പം ചെന്നെത്താവുന്ന, പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. മലകയറ്റത്തിനു പറ്റിയൊരിടമാണ് സാവന്‍ദുര്‍ഗ. കൂടുതൽ വായിക്കാം
19.ശിവാന സമുദ്ര, വെള്ളച്ചാട്ടം
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്
20. സ്‌കന്ദഗിരി, ട്രെക്കിംഗ്
കാലവാരദുര്‍ഗയെന്നാണ് സ്‌കന്ദഗിരി പൊതുവേ അറിയപ്പെടുന്നത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് അദ്ദേഹത്തിന്റെ ആക്രമണം തടുക്കാനായി ഇവിടത്തെ രാജാവ് പണിത വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങളുണ്ടിവിടെ. നന്ദിമലനിരകളില്‍ 1350 അടി ഉയരത്തിലായാണ് ഈ കോട്ട പണിതിരിക്കുന്നത്. സ്‌കന്ദഗിരിയില്‍ നിന്നാല്‍ ഈ കോട്ടയുടെ ഭാഗങ്ങള്‍ കാണാന്‍ കഴിയും. ബാംഗ്ലൂരിന് 70 കിലോമീറ്റർ അകലെയായി ചിക്കബെലപ്പൂരിന് സമീപത്തായാണ് ഈ സ്ഥലം
കോഴിക്കോട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 24 സ്ഥലങ്ങളും ഫുൾ വിവരവും
21. ശ്രീരംഗപട്ടണ
ചിതറിയ പൊട്ടുകള്‍ പോലെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍. എന്നോ പാഠപുസ്തകങ്ങളില്‍ പഠിച്ചുമറന്ന ചോദ്യോത്തരങ്ങളും ഉപനന്യാസശകലങ്ങളും മാത്രമായി ടിപ്പുവും അക്ബറും അശോകനും അലക്‌സാണ്ടറുമൊക്കെ മനനസ്സിവെവിടെയോ മറഞ്ഞുകിടന്നു. സ്ഥലകാലഗണനനകളുടെ പരസ്പരബന്ധമില്ലാത്ത ഒറ്റപ്പെട്ട പൊട്ടുകള്‍ മാത്രമായിരുന്നു അവയോരോന്നും.
ഒടുവില്‍, കാണാപ്പാഠങ്ങളും പരീക്ഷകളുമൊക്കെ ഒടുങ്ങി ഏറെ നാളുകള്‍ക്കുശേഷം, മുന്‍വിധികളൊന്നുമില്ലാത്ത ഏതോ യാത്രകളില്‍ കേട്ടുമറന്ന ചരിത്രത്തിന്റെ കളിത്തൊട്ടിലുകളില്‍ ചെന്നെത്തിയപ്പോള്‍, എന്നോ പഠിക്കാന്‍ ശ്രമിച്ചതും പരീക്ഷകള്‍ക്കുശേഷം വിസ്മൃതിയിലേക്കാണ്ടുപോയതുമായ ചരിത്രസത്യങ്ങള്‍ ഒന്നൊന്നായി പുനനര്‍ജനിച്ചു. അവയുടെ സ്വന്തം കളിയരങ്ങുകളില്‍, അവയുടെ യഥാര്‍ത്ഥ വര്‍ണ്ണങ്ങളില്‍
ചരിത്രം പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ശ്രീരംഗപട്ടണം. ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീരംഗപട്ടണത്ത് എത്താം. മൈസൂരില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്
22. രാമനഗരം
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയും ബെംഗളൂരുവിൽനിന്നും ഏകദേശം 50 കിലോമീറ്റർ ദൂരെയായിട്ടാണ് രാമനഗരം സ്ഥിതിചെയ്യുന്നത്.ഇത് സിൽക്ക് നഗരം എന്നും അറിയപ്പെടുന്നു. പച്ചയിൽ കുലിച്ചുനിൽക്കുന്ന പുൽമേടുകളും, തോട്ടങ്ങളും, കുറ്റിക്കാടുകളും, മേഘങ്ങൾ നിറഞ്ഞ നീലാകാശവും പ്രകൃതി രമണീയമാണ്. രാമനഗരം ഒരു കൂട്ടം കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.ഇവിടെ 10.കി. മീ ചുറ്റുവട്ടത്തിൽ 7മലകളുടെ ഒരു സമൂഹമുണ്ട്.രാമനഗരത്തിനരികിലൂടെയാണ് ആർക്കാവതി നദി ഒഴുകുന്നത്. കുന്നുകളിൽ ഏറ്റവും വലുത് രാംഗിരിയാണ്.
ഈ ശിലകൾ granite formations ആണ്. ഈകുന്നുകൾ പഴമക്കാരുടെ അഭിപ്രയത്തിൽ ഈ പിളർന്ന പാറകൾ എഴു ഋഷിമാരെ പ്രതിനിധാനം ചെയ്യുന്നു. കലിയുഗം അടുക്കുന്നതിലുണ്ടയ മാനസികവേദനയിൽ അവർ പാറകളായിപ്പോയതാണെന്നും പറയപ്പെടുന്നു. ഷോലെ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ചില രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. കൂടാതെ ഡേവിഡ് ലീന്റെ“പാസേജ് റ്റു ഇന്ത്യ“യും, ആറ്റൻബൊറോയുടെ “ഗാന്ധി”യും ഇവിടെയാണ് ചിത്രീകരിച്ചത്.
പാലക്കാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 27 സ്ഥലങ്ങളും വിവരവും
ഈ മലനിരകൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു. ചെറിയകുന്നുകളുടെ ഒരു നിര ഇവിടെ തുടച്ചയായിക്കാണം. ഇത് തെക്കോട്ട് 30 കി. മീ. ർ നീണ്ട് നീലഗിരിയുടെ അടുത്തു വരെ തുടരുന്നു. ബ്രിട്ടീഷുകാർ ഇതിനെ ക്ലോസ്പെറ്റ് (closepet) എന്നണ് വിളിച്ചിരുന്നുത്. സ്വാതന്ത്രത്തിനുശേഷമാണ് ഇവിടം രാമനഗരമെന്ന് അറിയപ്പെടാൻ തുടങ്ങിയ രാമനഗരം.
No comments:
Post a Comment