‘പറക്കും കങ്കാരു’ അഥവാ ‘ക്വാണ്ടാസ്’ – ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈൻ.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 22, 2018

‘പറക്കും കങ്കാരു’ അഥവാ ‘ക്വാണ്ടാസ്’ – ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈൻ..

ക്വാണ്ടാസ് എയർവേസ് ലിമിറ്റഡ് വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈൻ ആണ്. കെഎൽഎം-നും അവിയങ്കക്കും ശേഷം ലോകത്തിലേ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനായ ക്വാണ്ടാസ് എയർവേസ് സ്ഥാപിച്ചത് നവംബർ 1920-ലാണ്. അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ ആരംഭിച്ചത് 1935 മെയ്യിലാണ്.

എയർലൈനിൻറെ യഥാർത്ഥ പേരായ “ക്വീൻസ്ലാൻഡ്‌ ആൻഡ്‌ നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്നതിൻറെ സംക്ഷിപ്ത രൂപമാണ് “ക്യുഎഎൻടിഎഎസ്” എന്ന ക്വാണ്ടാസ്, “പറക്കും കങ്കാരു” എന്നതാണ് ഇതിൻറെ വിളിപ്പേര്. എയർലൈനിൻറെ ആസ്ഥാനം സിഡ്നിയാണ്, പ്രധാന ഹബ് സിഡ്നി എയർപോർട്ടാണ്. ഓസ്ട്രേലിയൻ ആഭ്യന്തര വിപണിയിൽ 65% പങ്കാളിത്തവും, ഓസ്ട്രേലിയയിൽനിന്നു പുറത്തേക്കു പോവുന്ന യാത്രക്കാരിലും ഓസ്ട്രേലിയലേക്കു വരുന്ന യാത്രക്കാരിലും 14.9% ആളുകൾ ക്വാണ്ടാസ് എയർവേസ് മുഖേനയാണ് യാത്രചെയ്യുന്നത്. ഇതിൻറെ സഹസ്ഥാപനമായ ക്വാണ്ടാസ് ലിങ്ക് ഓസ്ട്രേലിയയിലും മറ്റൊരു സഹസ്ഥാപനമായ ജെറ്റ്കണക്ട് ന്യൂസിലാണ്ടിലും പ്രവർത്തിക്കുന്നു. മാത്രമല്ല, ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ചെലവ് കുറഞ്ഞ എയർലൈനായ ജെറ്റ്സ്റ്റാറും ക്വാൻട്ടസിൻറെ ഉടമസ്ഥതയിലുള്ളതാണ്.

അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ്‌ എയർവേസ്, കാതി പസിഫിക്, കനേഡിയൻ എയർലൈൻസ് എന്നിവരുമായി ചേർന്ന് വൺവേൾഡ് എയർലൈൻ അല്ലയാൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് ക്വാണ്ടാസ് എയർലൈൻസ്.

ചരിത്രം : 1920 നവംബർ 16-നു “ക്വീൻസ്ലാൻഡ്‌ ആൻഡ്‌ നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്ന പേരിൽ ക്വീൻസ്ലാഡിലെ വിന്ടനിലാണ് ക്വാണ്ടാസ് സ്ഥാപിക്കപ്പെട്ടത്. എയർലൈനിൻറെ ആദ്യ വിമാനം അവ്രോ 504കെ ആയിരുന്നു. 1935 മുതൽ എയർലൈൻ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിച്ചു. ആദ്യ അന്താരാഷ്‌ട്ര വിമാനം നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽനിന്നും സിങ്കപ്പൂരിലേക്കായിരുന്നു.

ക്വാൻട്ടസിൻറെ പ്രധാന ആഭ്യന്തര പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ ആരംഭിച്ചത് 1940-ൽ ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് മുഖാന്തരമാണ്. ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് 1986-ൽ ഓസ്ട്രേലിയൻ എയർലൈൻസ് എന്നാക്കിമാറ്റി. 1992 സെപ്റ്റംബർ 14-നു ഓസ്ട്രേലിയൻ എയർലൈൻസിനെ ക്വാണ്ടാസ് സ്വന്തമാക്കി.

സഹസ്ഥാപനങ്ങൾ സർവീസ് നടത്താത്ത 20 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യുറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലെ 21 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ക്വാണ്ടാസ് സർവീസ് നടത്തുന്നു. ക്വാണ്ടാസ് ഗ്രൂപ്പ് മൊത്തമായി എടുത്താൽ 65 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 27 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.

അന്റാർട്ടിക്ക പറന്നു കാണാനുള്ള വിനോദസഞ്ചാര ചാർട്ടർ വിമാന സർവീസ് ക്രോയ്ടോൻ ട്രാവെൽസിനുവേണ്ടി ക്വാണ്ടാസ് നടത്തുന്നു. ആദ്യമായ അന്റാർട്ടിക്ക വിനോദ ആകാശയാത്ര നടത്തിയത് 1977-ലാണ്. എന്നാൽ എയർ ന്യൂസിലാണ്ട് ഫ്ലൈറ്റ് 901 മൗണ്ട് ഏറെബസിൽ ഇടിച്ചു തകർന്നതിനെ തുടർന്ൻ ഏതാനും വർഷങ്ങൾ ഈ സർവീസ് നിർത്തലാക്കി. സെക്ടർ വൈറ്റ്ഔട്ട്‌ എന്ന പ്രതിഭാസത്തെ തുടർന്നാണ്‌ വിമാനം തകർന്നുവീണത്. 1994-ൽ ക്വാണ്ടാസ് ഈ സർവീസ് പുനരാരംഭിച്ചു. ഈ വിമാനങ്ങൾ നിലത്ത് ഇറങ്ങുന്നില്ലെങ്കിലും പോളാർ പ്രദേശങ്ങളിൽ വിമാനങ്ങൾ പറത്താനുള്ള പ്രത്യേക പരിശീലനവും സാങ്കേതികതകളും വേണം.

2014 സെപ്റ്റംബർ 29-നു എയർബസ് എ380 വിമാനം, സിഡ്നി മുതൽ ഡാളസ് വരെ പുതിയ നോൺ-സ്റ്റോപ്പ്‌ സർവീസ് തുടങ്ങിയത് വഴി, ലോകത്തിലേ ഏറ്റവും വലിയ വിമാനം ഉപയോഗിച്ചു ലോകത്തിലേ ഏറ്റവും ദൂരം കൂടിയ വിമാന സർവീസ് ക്വാൺ‌ടാസിൻറെ പേരിലായി.

The post ‘പറക്കും കങ്കാരു’ അഥവാ ‘ക്വാണ്ടാസ്’ – ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈൻ.. appeared first on Technology & Travel Blog from India.





No comments:

Post a Comment