വിവരണം – ജിയോ പഴൂർ.
മെയ് മാസത്തിലെ വയനാടൻ ട്രിപ്പിനു ശേഷം മനസ്സ് അടുത്ത ട്രിപ്പിനായി കൊതിച്ചു തുടങ്ങിയ സമയം… 6 മാസങ്ങൾ പിന്നിടുമ്പോൾ സംഭവങ്ങൾ പലത് കഴിഞ്ഞുപോയിരുന്നു… അതിൽ എടുത്തു പറയേണ്ടത് വിജയ്‌യുടെ കല്യാണം ആണ്. ട്രിപ്പ്മേറ്റസ്നേയും ടീം അധോലോകത്തെയും സാക്ഷിയാക്കി അളിയൻ അങ്ങനെ ബാചെലർ താരപരിവേഷത്തിൽനിന്നും കുടുംബസ്ഥനായി! മഴയും പ്രളയവും യാത്രകളെ ബാധിച്ചില്ലെന്നു പറയാം. അങ്ങനെ അവസാനം പറഞ്ഞുറപ്പിച്ചപോലെ ഒരു പോണ്ടിച്ചേരി യാത്ര അങ്ങു സെറ്റ് ആക്കാൻ തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോൾ മുതൽ ആളുകളുടെ ഇടി കുടികൂടി വന്നു… മാക്സിമം 7 പേരാണ് കോംഫോർട്ടബിൾ. ഒരു വിധം കുറെ പേരെ പറഞ്ഞു സമാദാനിപ്പിച് വിട്ടു. അങ്ങനെ ടീം സെറ്റ് ആയി.. വയനാടൻ ട്രിപ്ൽ ഉണ്ടായിരുന്ന ന്യൂമാൻ ഗോവയിൽ ആയിരുന്നതിനാൽ ജോർജ് പ്ലാശ്ശേരി എന്ന പ്ലാവിന് ഇത്തവണ നറുക്ക് വീണു. അങ്ങനെ ഒക്ടോബർ ആദ്യം തന്നെ പ്ലാനിംഗ് ആരംഭിച്ചു. പോണ്ടി-വേളാങ്കണ്ണി-ട്രിച്ചി-ദിണ്ഡിഗൾ-കൊടൈക്കണൽ- പൊള്ളാച്ചി-മൂന്നാർ ഉറപ്പിച്ചു. നവംബർ 2ന് വൈകിട്ട് പോയി 5ന് വെളുപ്പിന് വരാൻ തീരുമാനിച്ചു… അങ്ങനെ കാത്തിരുപ്പ് ആരംഭിച്ചു.
ഒടുവിൽ നവംബർ 2 എത്തി… രാവിലെ തന്നെ ബാഗ് റെഡി ആക്കി വെച്ചു. തൊടുപുഴ വരെ പോകാൻ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ ദുരൈയുടെ കാൾ വന്നു. പുള്ളിയുടെ ഫാദർ ന് ബ്‌രീതിങ് പ്രോബ്ലെം ഉണ്ടായി നെറ്റ് അഡ്മിറ്റ് ചയതെന്നു അറിഞ്ഞു. എങ്ങനെ ഉണ്ടെന്നു നോക്കിയിട്ട് വൈകിട്ടത്തെ കാര്യം തീരുമാനികമെന്നു ഞങ്ങൾ ധാരണയായി. എല്ലാരോടും വിവരം അറിയിച്ചു. വൈകിട്ട് ഡിസ്ചാർജ് ഇല്ല എന്നറിഞ്ഞ ഞങ്ങൾ യാത്ര പിറ്റത്തേക്ക് മാറ്റി. പിറ്റേ ദിവസം ഡിസ്ചാർജ് ചയത് 12 മണിക് എത്താം എന്ന് അണ്ണൻ അറിയിച്ചു. വേറെ പ്രോബ്ലെം ഒന്നുമില്ല. അങ്ങനെ ഞങ്ങൾ എല്ലാവരും അധോലോകം ക്യാമ്പിൽ 12ഓടെ ഒത്തുകൂടി… അണ്ണൻ എത്താൻ 2 മണിക്കൂർ കുടി വൈകും എന്നറിഞ്ഞതോടെ ആശാൻ ഒരു ഫുൾ ഉയർത്തി. ണ് ടിമാൻ അതു കണ്ടു ഉഷാറായി… ഞാനും ജോർജും വിജയും നോമ്പ് ആയിരുന്നു. ഇടയ്ക് പോയി ഭക്ഷണം കഴിച്ചു.
3.20ഓടെ അണ്ണൻ എത്തി. ഗ്രാൻഡേയുടെ എസി കംപ്ലൈന്റ് ആയതുകൊണ്ട് കൊണ്ട് അണ്ണൻ ഒരു ക്വാളിസ് ഉം കൊണ്ടാണ് എത്തിയത്. ബാഗുകൾ അടുക്കി എല്ലാവരും കയറി. ആശാന്റെ നേതൃത്വത്തിൽ ചെറിയ ഒരു പ്രയറിന് ശേഷം 3.30 ന് ഞങ്ങൾ യാത്ര ആരംഭിച്ചു. കട്ടപ്പന-കമ്പം കൂടി പോകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്പോളേക്കും ഗ്രാൻഡെ പണി തീർന്നു എന്നറിഞ്ഞു. അതോടെ പാലക്കാട് കൂടി പൊള്ളാച്ചി പിടിക്കാൻ തീരുമാനം ആയി. നേരെ പേരുമ്പാവൂര്… മൂവാറ്റുപുഴ മുതൽ ശക്തമായ മഴ ആരംഭിച്ചത് യാത്രയിൽ ഒരു കൂൾനെസ് അനുഭവപ്പെടുത്തി. വര്ക്ഷോപ്പിൽ നിന്നും വണ്ടി ഷിഫ്റ്റ് ചയ്തു. ക്വാളിസ് അണ്ണന്റെ വീട്ടിൽ ഇട്ട് ഞങ്ങൾ യാത്ര തുടർന്നു. അപ്പോൾ സമയം 6.15. അഭയൻ പയ്യെ ഒച്ചപ്പാട് തുടങ്ങി… അവന് ചായക്ക് ടൈം ആയി. വണ്ടി മാട്ടൂർ ഇൻഡ്യൻ കോഫി ഹൊസ്സിൽ നിർത്തി. എല്ലാവരും ചായയും ചൂട് ഉഴുന്നുവടയും കട്ലൈറ്റും വയറുനിറയെ തട്ടി.
അവിടുന്ന് നേരെ തൃശ്ശൂർ കൂടി പാലക്കാട്. ടിമാൻ എന്റെ ഫോൺ എടുത്തു മാനസ്സിയെ വിളിച്ചു. അവൾ പ്ലാറ്ഫോമിൽ വീണു കയ്യൊടിഞ്ഞു ഇരിക്കുകയാണ് എന്ന് ശ്രുതി അവനോട് പറഞ്ഞിരുന്നു. മനാസി വായിനോക്കി നടന്നാണ് വീണതെന്നു പറഞ്ഞു ണ് ടിമാൻ അവളെ പ്രകോപിപ്പിച്ചു. അവരുടെ സംഭാഷണം കേട്ട് ചിരിച്ചുകൊണ്ട് ഞാൻ ഇരുന്നു. കുതിരാനും വാണിയംപാറയും കയറി 10 മണി കഴിഞ്ഞപ്പോൾക്കും ഞങ്ങൾ വടക്കാഞ്ചേരി എത്തി. അപ്പോളേക്കും എല്ലാവർക്കും വിശന്നു തുടങ്ങി. അടുത്ത് കണ്ട റെസ്റ്റോറന്റ്ൽ കയറി ചപ്പാത്തിയും ബീഫും അടിച്ചു… പിന്നെ ചിപ്സ് വാങ്ങാൻ ഇറങ്ങി.
ചിപ്സ് ഐറ്റംസ്‌ന് പ്രസിദ്ധമായ സ്ഥലമാണ് വടക്കാഞ്ചേരി. ഞങ്ങൾ ബനാന ചിപ്സ്ഉം കപ്പയും 2kg വീതം വാങ്ങി. ഓരോ കേരള ടിക്കറ്റും എടുത്ത് ഞങ്ങൾ അവിടെനിന്നും പൊള്ളാച്ചിക്ക് തിരിച്ചു. മുതലമട കഴിഞ്ഞ് തമിഴ്നാട് പ്രവേശിച്ചപ്പോളെ കാവൽതുറെ അധികാരികൾ വണ്ടി തടഞ്ഞിട്ടു. എല്ലാവരോടും ഇറങ്ങാൻ ആവശ്യപ്പെട്ടു. അവർ കയറി ബാഗ് എല്ലാം പരിശോധന തുടങ്ങി. എങ്ങോട്ട് പോകുന്നു, എവിടെ നിന്ന് വരുന്നു കേരളാ സരക്ക് ഉണ്ടോ ഇതൊക്കെ അറിയണം. ഇല്ലെന്ന് ഞങ്ങൾക്ക് പറയാനും പറ്റില്ല, കാരണം ആശാൻ നേരെത്തെ എടുത്ത ഫുൽന്റെ ബാക്കി വണ്ടിയിൽ ഇരിപ്പ്ഉണ്ട്. ഞാൻ ആശാനെ ഒന്ന് പാളി നോക്കി.
എവിടെ… ആശാൻ സമ്മ കൂൾ!!!
ജോർജിന്റെ ലൈസൻസും വണ്ടിടെ രേഖകളും പരിശോധിച്ചു.. തെരഞ്ഞു തെരഞ്ഞു അണ്ണചികൾ അവസാനം ആശാന്റെ സ്പെയർ ബാഗിൽ നിന്നും സാധനം കണ്ടെടുത്തു. കുപ്പി ഫുൾ കാലി……. ആശാനും ണ് ടിമാനും ചാരുധാർത്ഥ്യത്തോടെ പരസ്പ്പരം നോക്കി ചിരിക്കുന്നു!! ഇവന്മാർ ഇതെപ്പോ കുടിച്ചു തീർത്തു എന്നാചര്യപ്പെട്ടു നിൽക്കെ പോലീസിന്റെ വക അടുത്ത ഡയലോഗും “ഇങ്ങനെ കയ്യും വീശി ആണോടാ ബാചെലർസ് ട്രിപ്പ് പോകുന്നത്” എന്ന്. ഹാപ്പി ജേർണി!!! ഓഫീസർ ആശംശിച്ചു. ഞങ്ങൾ അങ്ങനെ പൊള്ളാച്ചി കേറി. ധാരപുരവും കരൂർ ഉം പിന്നിട്ടു 01.30 ഓടെ ഞങ്ങൾ ദിണ്ഡിഗൽ എത്തിചേർന്നു.
◆ Day 02 ◆ ദിണ്ഡിഗലിൽനിന്നും വിജയ് ഡ്രൈവിംഗ് ഏറ്റെടുത്തു. വിജയ്ക്കൊപ്പം ഞാനും മുൻപിൽ എത്തി. ബാക്കി എല്ലാവരും ഉറക്കമായി. ആശാൻ മാത്രം ആരോടോ നെറ്റ് ചാറ്റ് നടത്തുന്നുണ്ട്. ടോൾ പ്ലാസ സമീപിച്ചു. കൗന്ററിൽ ഇരുന്ന തമിഴനോട് വിജയ് പറഞ്ഞു, “ചേട്ടാ…7 വേളാങ്കണ്ണി”!!! ഉറങ്ങിക്കൊണ്ടിരുന്നവർപോലും ഏണിറ്റുനിന്ന് ചിരിച്ചു . ഇത് കേട്ട് ഉണർന്ന അഭയന് മാത്രം കോപം അടക്കാനായില്ല.. “നിയെന്നാ മൈ** ബസിനു ടിക്കറ്റ് എടുക്കുവാണോ” എന്നുള്ള അവന്റെ ചോദ്യം കേട്ട് ഞങ്ങൾ വീണ്ടും ചിരിച്ചു. ടോൾ കടന്നുപോയി. അഭയന് മുള്ളണം…. വണ്ടി ഹൈവേയിൽ ഒതുക്കി… അൽപ്പം റിലാക്സ് ആയശേഷം പിന്നെയും യാത്ര തുടർന്നു. എല്ലാവരും ഉറക്കത്തിലേക്കു പിന്നെയും വീണു. ഞാനും വിജയും കല്യാണ കാര്യങ്ങൾ പറഞ്ഞിരുന്നു. 2.45ഓടെ ട്രിച്ചി എത്തി. അവിടുന്ന് നേരെ തഞ്ചാവൂർ. അപ്പോളേക്കും വെളുപ്പിന് 4.15. വിജയ്‍യും ഞാനും ഒന്ന് കണ്ണടയ്ക്കാനായി പുറകിലേക്ക് മാറി. ദുരയും അഭയനും ഡ്രൈവിംഗ് ഏറ്റെടുത്തു. വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി…
കണ്ണുതുറക്കുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു.. വാച്ചിൽ നോക്കിയപ്പോൾ സമയം 6മണി. ആശാനും ണ് ടിമാനും അടുത്തുണ്ട്. വിജയ്‍യും ജോർജും പുറകിൽ നല്ല മയക്കത്തിൽ.. അഭയനും ദുരയും അതികഠിനമായ ചർച്ചയിലാണ്. വണ്ടി തഞ്ചാവൂർ കഴിഞ്ഞെന്നു മനസ്സിലായി. വിജയ്‌യുടെ ഉറക്കം ഞങ്ങൾ ക്യാമറയിൽ പകർത്തി. ‘എത്ര ഉറങ്ങിയാലും അവൻ ഏണിക്കുമ്പോൾ 10 മിനിറ്റേ ഉറങ്ങിയുള്ളൂ എന്ന്‌പറയും’ അഭയൻ പറഞ്ഞു. ചീറിപ്പാഞ്ഞു ഒരു കല്ലട ബസ് പിന്നാലെ എത്തി. എത്ര ശ്രമിച്ചിട്ടും ദുരയെ അവർക്ക് മറികടക്കാനായില്ല. ആശാൻ ഉദയസൂര്യന്റെ പിക് എടുത്ത് സ്റ്റാറ്റസ് ഇട്ടു.
8 മണിയോടെ വേളാങ്കണ്ണിയിൽ എത്തിച്ചേർന്നു. അത്യാവശ്യം കൊള്ളാവുന്ന ഒരു ലോഡ്ജ് നോക്കി മുറിയെടുത്തു. എല്ലാരും ഫ്രഷ് ആയി. 9.30ഓടെ പുറത്തിറങ്ങി. നേരെ ഹോട്ടൽ ശരവണഭവനിൽ പോയി പൂരിയും കിഴങ്ങുകറിയും കഴിച്ചു. 10ഓടെ പള്ളിയിൽ പ്രവേശിച്ചു. അപ്പോളേക്കും മലയാളം കുർബാന കഴിഞ്ഞിരുന്നു. അത് 9മണിക് ആയിരുന്നു. ഞങ്ങൾ അവിടെ ചുറ്റി സഞ്ചരിച് നേർച്ചകൾ നടത്തി. പള്ളിയിൽ കയറി പ്രാർത്ഥിച്ചു. 12.30ഓടെ പള്ളിയിലെ സന്ദർശനം അവസാനിപ്പിച്ചു റൂമിൽ എത്തി. അഭയനും വിജയ്‍യും നേരെത്തെ എത്തിയിരുന്നു. 1 മണിയോടെ വണ്ടി എടുത്തു. നേരെ കാരയ്ക്കൽ…
ചൂട് അൽപം കൂടുതൽ ആയിരുന്നു. കാരയ്ക്കൽ എത്തിയ ഉടനെ ബിവറേജസ്ൽ കയറി ആവശ്യത്തിന് സാധനം വാങ്ങി. കേന്ദ്ര ഭരണം ആയതിനാൽ (Union Teritory) മദ്യത്തിനും പെട്രോളിനും ടാക്‌സ് ഇല്ല. ബ്ലാക്ക് ആൻഡ് ഗോൾഡ് വി സ് ഒ പി യും കിങ്ഫിഷർ സ്ട്രോം ഉം വാങ്ങി വണ്ടി നിറച്ചു. നേരെ പോണ്ടിച്ചേരി പിടിപ്പിച്ചു. വഴിയിൽ ഹോട്ടൽ കാണും എന്നു കരുതി ഒന്നും കഴിച്ചിരുന്നില്ല. ഞങ്ങളെ നിരാശരാക്കി ഒരു ചായക്കട പോലും പ്രത്യക്ഷപെട്ടില്ല. ഒടുവിൽ വഴിയിൽ ഒരു ആനന്ദഭവൻ കണ്ടു. കേറി ആവശ്യത്തിനു പൊറോട്ടയും വെജിറ്റബിൾ ബിരിയാണിയും തട്ടി. ഓരോ ആപ്പിൽ ജ്യൂസും കുടിച്ചു. ബില്ല് കണ്ടപ്പോൾ കിളിപോയി.. ഒരു പൊറോട്ടയ്ക് 25 രൂപ. ഇവന്മാര് തൊടുപുഴയിലും വന്നു ചാടിയിട്ടുണ്ടല്ലോ എന്നു ഓർത്ത് ഹോട്ടൽ മുതലാളിയുടെ തള്ളയ്ക്കും പറഞ്ഞു ബില്ല് കൊടുത്തു വണ്ടിയിൽ കറി. പിന്നെ വഴിയോര കാഴ്ച്ചകൾ കണ്ടിരുന്നു. ഇടക്ക് 2 ബീയർ പൊട്ടിച്ചടിച്ചു. അങ്ങനെ 6 മണിയോടെ പുതുച്ചേരി എത്തി.
പോണ്ടിയിലേക്ക് കടക്കുന്നതിനു മുൻപ് പോണ്ടിയെപ്പറ്റി അൽപ്പം പറയാം. പുതുച്ചേരി അഥവാ പോണ്ടിച്ചേരി ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്. ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ് പേരാണ് ഫ്രഞ്ച് അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്. 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിക്കുകയായിരുന്നു. പോണ്ടിച്ചേരി അവസാനിക്കുമ്പോൾ ചെന്നൈ നഗരം ആരംഭിക്കുകയാണ്.
അങ്ങനെ ഞങ്ങൾ പോണ്ടിയിലേക്ക് കടന്നു. എങ്ങും ഇളയ തലപതിയുടെ കൂറ്റൻ കട്ടഔറ്റുകൾ… ദിവാലി റിലീസ് സർക്കാറിന്റെ ആണ്.പുതുച്ചേരി ഐലൻഡ് അപ്പോളേക്കും അടച്ചിരുന്നു. പിന്നെ നേരെ റോക്ക് ബീച്ചിലേയ്ക് പിടിച്ചു. അവിടെ എത്തിയപ്പോൾ 7 മണി. ജനനിബിഢമായ ബീച്ചുവെയിൽകൂടി ഞങ്ങൾ നടന്നു. അതിനിടയിൽ ണ് ടിമാനും ആശനുംകൂടി ഒരു മാങ്ങാ വില്പനക്കാരനെ പിടികൂടി. ₹20ന് ണ് ടിമാൻ ഒരു സെറ്റ് മംഗോ പീസസ് വാങ്ങി. അത് 2 ആയി, 3 ആയി അങ്ങനെ 5 സെറ്റ് ആയപ്പോൾ ആശാൻ ഇടപെട്ടു. ഇനി ₹10 ന് ഓരോ സെറ്റും തരണം. അങ്ങനെ വിലപേശൽ ആയി. ഞാൻ ഈ രംഗങ്ങൾ വിഡിയോയിൽ പകർത്തി. ഒടുവിൽ മാങ്ങാ മുഴുവനും ആശാൻ ₹10ന് വാങ്ങും എന്നായി. കച്ചവടക്കാരൻ ഒരു സാധു ആണ്. അയാൾ കരച്ചിലിന്റെ വക്കോളം എത്തി. അതുകണ്ട് ടിമാന്റെയും എന്റെയും കമ്മ്യൂണിസ്റ്റ് ചോര ഉണർന്നു. ₹25 ന് കുത്തക മുതലാളിടെ പൊറോട്ട വാങ്ങാം ₹20ന് പാവപ്പെട്ടവന്റെ മാങ്ങാ വാങ്ങാൻ ആണോ പ്രയാസം എന്നു ചോദിച്ചു ഞങ്ങൾ ചൂടായി. ഒടുവിൽ ആശാൻ ₹20ന് തന്നെ മാങ്ങാ വാങ്ങാൻ നിർബന്ധിതനായി.
ഞങ്ങൾ മുന്നോട്ട് നടന്നു. ബീച്ചിൽ ചില കപ്പിൾസ് ചുംബിക്കുന്നത് ആശാൻ എനിക്ക് കാണിച്ചു തന്നു. ഞാൻ അത് വിജയ്ക് കാട്ടി കൊടുത്തു. ചുമ്മാ ബാച്ചിലേഴ്‌സ്ന്റെ ഒരു ചീപ്പ് വിനോദം. മുന്നോട്ട് നീങ്ങിയ ഞാൻ പെട്ടെന്ന് കൂട്ടത്തിൽ വിജയ് ഇല്ലന്ന് മനസിലാക്കി. തിരിഞ്ഞ് നോക്കിയപ്പോൾ വിജയും അഭയനും അവിടെ തന്നെ കുറ്റി അടിച്ച് നിൽക്കുന്നു. ‘ഇവിടെ വാടാ നാണം ഇല്ലാ ത്തവന്മാരെ…’ ഞാൻ അവരെ ശകാരിച്ചു. നോക്കി വെറുപ്പിക്കുന്നതിനും ഒരു പരിധി ഇല്ലേ!!
പെട്ടെന്ന് മഴ തൂളി… പയ്യെ അത് കനക്കാൻ തുടങ്ങി. എവിടേലും കയരിനില്കാനായി ഞങ്ങൾ ഓടി.. ഒരിടത്തും ഷെയ്ഡ് ഇല്ല. ഞാൻ നോക്കുമ്പോൾ അഭയൻ ഒറ്റക്ക് എന്റെ മുന്നിലൂടെ ഓടുന്നു. വിജയ് എന്റെ പിന്നാലെയും. അഭയന്റെ ഓട്ടം കണ്ട ഞാൻ പിന്നാലെ ഓടി. പക്ഷെ അൽപസമയത്തിനുള്ളിൽ അവൻ അപ്രത്യക്ഷമായി… തിരിഞ്ഞു നോക്കിയപ്പോൾ വിജയ്‍യും ഇല്ല. ഞാൻ ഒരു സായിപ്പിനും മദമയ്ക്കും ഒപ്പം ഏതോ ഒരു ഹോട്ടലിന്റെ ഷെയ്ഡിൽ നിന്നു. എന്റെ ഫോണ് ണ് ടിമാന്റെ കയ്യിൽ ആണ്. മഴപൊടിക് കുറഞ്ഞപ്പോൾ ഞാൻ ഇറങ്ങി നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ണ് ടിമനേയും ആശനെയും കണ്ടു കിട്ടി. അവർ അഭയനെ ഫോണിൽ വിളിച്ചു. അവന്മാരും എത്തി. ഞാനും ദുരൈയും ജോർജും കൂടി റൂം നോക്കാൻ പോയി. ഹോട്ടല് ലോസ്ആനിൽ ₹3000 ന് 2 എസി റൂം എടുത്തു തിരിച്ചു വന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി തിരിഞ്ഞു.
ഇതിനിടയിൽ പൊണ്ടിയിലുള്ള ദുരൈയുടെ കസിൻസ് കാണാൻ വന്നു. ഞങ്ങൾ അവരുടെ ബൈക്ക് എടുത്തു. ഞാനും വിജയ്‍യും ണ് ടിമാനും അതിൽ ട്രിപ്പിൾ അടിച്ചു. ബാക്കിയുള്ളോർ വണ്ടിയിൽ ഞങ്ങളെ മറികടന്നു. ഞങ്ങൾ A-Z ഹോട്ടലിൽ എത്തി. അവിടെ നിന്നും ചിക്കൻ ന്യൂഡിൽസ് കഴിച്ചു. തിരിച്ചു ബൈക്കിൽ തന്നെ. ഒരു കൂട്ടം ട്രാൻസ് ജൻഡേഴ്‌സ് ഞങ്ങളെ മറികടന്നു പോയി. അവരെ കണ്ടപ്പോൾ വിജയ് അൽപ്പം ഭയന്നു. ഞങ്ങൾ ട്രിപ്പിൾ അടിച്ച് പോകവേ പോണ്ടിച്ചേരി ചീഫ് മിനിസ്ട്രരുടെ കാർ ഞങ്ങളുടെ എതിരെ വന്നു. “CM ന്റെ മുന്നിൽ കുടെയാണോ നമ്മൾ ട്രിപ്പിൽ അടിച്ചത്!” ണ് ടിമാൻ ആശ്ചര്യം പൂണ്ടു. ഇവിടെ പോലീസ് പോലും ട്രിപ്പിൾ അടിക്കാറുണ്ടെന്നു ഞാൻ അവനോട് പറഞ്ഞു. അവിടെ പോലീസ് ന് ബൈക്ക്പോലും ഇല്ലായിരുന്നു. ട്രിപ്പിൾ അടി പോണ്ടിയിലെ ഒരു സാദാരണ കാര്യം ആണ്. കേരള പൊലീസ് എത്ര ഭാഗ്യവാന്മാർ ആണെന്ന് ഞാൻ മനസ്സിൽ ഓർത്തു.
അങ്ങനെ ഞങ്ങൾ റൂമിൽ എത്തി. റോക്ക് ബീച്ചന് അടുത്ത് തന്നെ ആണ് റൂം. ഈ സ്ഥലം വൈറ്റ് ടൗൺ എന്നാണ് അറിയപ്പെടുന്നത്. 10.30ഓടെ ഞങ്ങൾ ഫ്രഷ് ആയി. അഭയനും വിജയും കേറികിടന്നു. ഞാനും അഭയനും ജോർജും ആയിരുന്നു ഞങ്ങളുടെ റൂമിൽ. ദുരൈ കിട്ടിയ ചാൻസ് നോക്കി കസിന്റെ വീട്ടിൽ പോയി. 11ഓടെ ഞങ്ങൾ ആശാന്റെ റൂമിൽ ഒത്തുകൂടി. ഞാനും ണ് ടിമാനും ആശാനും ജോർജ്ഉം. ഫ്രീസരില്നിന്നും ഒരു ബ്ലാക്ക് ആൻഡ് ഗോൾഡ് എടുത്ത് പൊട്ടിച്ചു. ‘ ഞാൻ ഒരു സ്മാൾ മാത്രം കഴിക്കുന്നുള്ളൂ, രാവിലെ ഡ്രൈവ് ചയൻടെയാണ്’ ജോർഗ് പറഞ്ഞു. നിന്റെ ഇസ്തം പോലെ ചയ്യാൻ ഞാനും പറഞ്ഞു. ആദ്യത്തെ അടിച്ചതെ അളിയൻ മൂഡ് ആയി. പിന്നെ പടപടാ 4 എണ്ണം! ഞാനും ണ് ടിമാനും മുഖത്തോട് മുഖം നോക്കി ചിരിച്ചു. ഞങ്ങൾ ഒരു ഫുള് തീർത്തു. അപ്പോൾ സമയം 11.50. “വാ നെറ്റ് വാക്കിന് പോകാം” ണ് ടിമാൻ പറഞ്ഞു. “ഞാനും വരുന്നു” എന്നായി ജോർജ്. നി ഇങ്ങനെ ഒന്നും അല്ലല്ലോ നേരെത്തെ പറഞ്ഞേ എന്ന് ആശാൻ സൂചിപ്പിച്ചു. എവിടെ , അളിയൻ മൂഡ് ആണ്. ഞങ്ങൾ പരസ്പരം ചിരിച്ചു.
റോക്ക് ബീച്ചിൽ എത്തിയപ്പോൾ അവിടെ അത്യാവശ്യം ആളുകൾ ഉണ്ട്. മിക്കതും കപ്പിൾസ്… ഞങ്ങൾ മുന്നോട്ട് നടന്നു. അർധരാത്രിയിലും പോണ്ടിച്ചേരി സജീവമാണ്. പകുതി എത്തിയപ്പോൾ മഴ പെയ്തു. ഞങ്ങൾ ഒരു ഷെഡിൽ കയറി നിന്നു. മഴ ഉടനെ തോർന്നു. ഞാനും ണ് ടിമാൻഉം ലൈവ് പോയി. ആശാൻ മടങ്ങുവാന്ന് പറഞ്ഞു ജോര്ജ് ഉം ആകൂടെ പോയി. ഞാനും ണ് ടിമാനും മുന്നോട്ട് നടന്നു. 1.2kms ഉണ്ട് വാൾക് വേ. അവിടെ എത്തുമ്പോൾ വലിയൊരു ഗാന്ധി പ്രതിമ ഉണ്ട്. ഞങ്ങൾ കടൽ തീരത്ത് ഇരുന്നു. പഴയ കോളേജ് അഭ്യാസങ്ങളിലേക്ക് ഒരിക്കൽ കൂടി കടന്നുപോയി. അങ്ങനെ നേരം പോയതറിഞ്ഞില്ല. സമയം 2am. ഞങ്ങൾ തിരിച്ചുനടന്നു. അപ്പോളേക്കും ബീച്ച് ഗാർഡ് എത്തി കപ്പിൽസിനെ എല്ലാം ഓടിക്കാൻ തുടങ്ങിയിരുന്നു. നിങ്ങൾക്ക് ഒന്നും ഉറക്കമില്ലേ.. അവർ ശകാരിക്കുന്നത് കേൾക്കാം. ഞങ്ങൾ നടന്നു. 3,4 വഴികൾ മാറിമാറി പോയിട്ടും റിസോർട്ട് കാണുന്നില്ല. അവസാനം ഞങ്ങൾ ആ നഗ്‌ന സത്യം മനസിലാക്കി. ഞങ്ങൾ പൂസ് ആണ്!!!മൂഞ്ചിയല്ലോന്ന് ഓർത്ത് നിൽകുമ്പോൾ ആശാൻ വിളിച്ചു. ലൊക്കേഷൻ ഷെയർ ചയത് തന്നു. അങ്ങനെ ഞങ്ങൾ റൂമിൽ എത്തി. ഞാൻ എന്റെ റൂമിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ അഭയനും ജോർജും സുഖനിദ്രയിൽ.. അവരെ ശല്യപ്പെടുത്താതെ ഞാനും കിടന്നു.
◆ Day 03 ◆ ഇന്ന് നവംബർ 5 തിങ്കൾ. ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഉണർന്നത്. സമയം നോക്കിയപ്പോൾ 5.55am. ആശനാണ്.. കാൾ എടുത്തു. വേഗം എണീറ്റു റെഡി ആവാൻ പറഞ്ഞു. ഉച്ചയ്ക് എങ്കിലും കൊടൈക്കണൽ എത്തണം എവിടെനിന്നു 400kms ഉണ്ട്. ഫോൺ വെച്ച് ഞാൻ പിന്നെയും കിടന്നു. അവന്മാരും ഉറക്കത്തിൽ തന്നെ. 10മിനിറ്റ് കഴിഞ്ഞപ്പോൾക്കും ആശാൻ എത്തി. എല്ലാവരെയും തെറി പറഞ്ഞു എനിപ്പിച്ചു വിട്ടു. ഞങ്ങൾ ഫ്രഷ് അയപ്പോൾക്കും അണ്ണൻ എത്തി. അണ്ണനും ഫ്രഷ് ആയി. 6.40ന് ചെക്ക് ഔട്ട് ചയ്തു. കൃത്യം 6.45ന് വണ്ടി എടുത്തു. ബൈ ബൈ പോണ്ടി…….
വില്ലുപുരം കൂടി ഞങ്ങൾ സഞ്ചരിച്ചു. വഴിയിൽ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. മുൻപേ ഉള്ള വണ്ടിക്കാരനെ തടയാക്കി ഞങ്ങൾ ഊരിപ്പോന്നു. നല്ല കിടുക്കാച്ചി ഹൈവേ ആയിരുന്നതിനാൽ വണ്ടി 100-110ൽ പറന്നു. ഇടയ്ക്ക് ജോർജ് 140 മറികടന്നു. അങ്ങനെ വിറ്റടിച്ചിരുന്ന് ഞങ്ങൾ ട്രിച്ചി അടുക്കാറായി. ചെന്നൈ ട്രിച്ചി ഹൈവേയിൽ ഉള്ള ഹോട്ടൽ ആര്യാസിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ നിർത്തി. അപ്പോൾ സമയം 8.53. ണ് ടിമാൻ അപ്പോളും ഉറക്കത്തിൽ ആയിരുന്നു. അത് ബ്ലാക്ക് ആൻഡ് ഗോൾഡ്ന്റെ ഒരു പ്രതിയേകതയാണ്… നല്ല ഹാങ് ആയിരിക്കും എണീക്കുമ്പോൾ. അല്പം റെസ്റ്റ് എടുതാൽ മാറിക്കോളും. ഞങ്ങൾ ആര്യാസിൽ കേറി ദോശയ്ക്കും ചായക്കും ഓർഡർ നൽകി. നമ്മുടെ ഇവിടത്തെ നെയ്റോസ്റ് പോലെയാണ് അവരുടെ തമിഴ് ദോശ. ഒരെണ്ണം ₹60. 2nm വീതം വാങ്ങി കഴിച്ചു. 9.43ഓടെ അവിടെ നിന്നും യാത്ര തിരിച്ചു.
ഇനി ദിണ്ഡിഗൽ… 11 ആയപോലെക്കും ആശാൻ കുപ്പി തുറന്നു. ഓഫ് ഡ്രൈവേഴ്‌സ് 2nm അടിച്ചു. ഓരോ ബിയറും കൂടെ കൂട്ടി. ഇടയ്ക്ക് നിർത്തി ഓരോന്ന് കത്തിച്ചു. കുറച്ച് ഫോട്ടോസും എടുത്തു. 12.10ഓടെ ദിണ്ഡിഗൽ എത്തി. അവിടുന്നു കൊടൈ ചുരം കയറിതുടങ്ങി. നല്ല കയറ്റം ഉണ്ട്. കുറെ കയറിയപ്പോലെക്കും വണ്ടി മിസ്സിങ് കാണിച്ചുതുടങ്ങി. എൻജിൻ നല്ലപോലെ ഹീറ്റായിട്ടുണ്ട്. വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി. ഞാനും അണണനും ജോർജും കൂടി വണ്ടി പരിശോധിച്ചു. രാവിലെ മുതൽ ഓടുന്നതിന്റെയാണ്. എല്ലാരും അവിടെ നിന്നും കുറെ ഫോട്ടോസ് എടുത്തു. ണ് ടിമാൻ കിട്ടിയ ഗ്യാപ്പിൽ താടി ട്രിം ചയത് രൂപമാറ്റം വരുത്തി. എൻജിൻ അൽപ്പം തണുത്തപ്പോൾ ഞങ്ങൾ യാത്ര തുടർന്നു. 3 മണിയോടെ കോടയ് എത്തി.
പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദങ്ങൾ ഉണ്ട്. വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാർഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ്.
ഞങ്ങൾ ഒരു ടൂറിസ്റ്റ് ഗൈഡിനെ പരിചയപെട്ടു. പുള്ളി കാർഡ് നൽകി. അപ്പോളേക്കും 2 ഫ്രീക്കന്മാർ ഓടിയെത്തി. ചേട്ടാ.. നല്ല അടിപൊളി റിസോർട്ട് ഉണ്ട്. 200 acre വനത്തിനുനടുവിൽ സ്റ്റേ. മൊത്തം 3000 പെർ നെറ്റ് ഫുഡ് ഇല്ലാതെ. രാത്രി വന്യമൃഗങ്ങൾ ഒക്കെ ഉണ്ട്. അവന്മാർ പറഞ്ഞു. സംഭവം കൊള്ളാലോ എന്നു ഞങ്ങളും ഓർത്തു. അവന്മാരും കാർഡ് നൽകി. വിളിക്കാം എന്നു പറഞ്ഞു ഞങ്ങൾ അടുത്ത ഹോട്ടലിൽ കയറി. സമയം 3.30!! വിശന്ന് കോടല് കരിഞ്ഞു. അൽപ്പം കേരള ചോറ്ഉം പുളിശ്ശേരിയും കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാവരും ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി. പക്ഷെ എവിടെ കിട്ടാൻ… ഒടുവിൽ കിട്ടിയ പച്ചരിയും കൂട്ടി അവര് തന്ന എന്തൊക്കെയോ കഴിച്ചു. പുളിശ്ശേരി ചോദിച്ച ഞാൻ ഞെട്ടിപ്പോയി!!! പുളിങ്കുരു ഒക്കെ ഇട്ട് എന്തോ ഒരു ചുവന്ന കറി. അതോടെ ഞാൻ ഊണ് മതിയാക്കി. തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവരോട് ഈ അവസരത്തിൽ ഞാൻ ഓര്മിപ്പിക്കുകയാണ്, നിങ്ങൾക്ക് സാധിക്കുമെങ്കിൽ raw items കൊണ്ടുപോയി കുക് ചയത് കഴിക്കാൻ ശ്രമിക്കുക. പിന്നെ തമിഴ്നാട് ഫുഡിന്റെ കോസ്റ്റ് നമ്മൾ ഉദേശിക്കുന്നപോലെ ആയിരിക്കില്ല. Raw meals ന് കൊടുക്കണം ₹120. So, എല്ലാവരും ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക.
4മണിയോട് കൂടി ഞങ്ങൾ കൊടൈക്കനൽ ലേക്കിൽ എത്തി. അവിടെ വണ്ടി പാർക്ക് ചയത് മെല്ലെ നടന്നു. ഇടയ്ക്ക് കണ്ടപ്പോൾ സൈക്കിൾ എടുത്തു. തുടർന്ന് സൈക്കിൾ സവാരി.. കോഴിക്കോട് നിന്നും എത്തിയ ഒരുപറ്റം പ്ലസ് ടൂ സുന്ദരികൾ ഞങ്ങൾക്ക് കമ്പനി തന്നു. ണ് ഡിമാനും അഭയനും സൈക്കിൾ റൈയിസ് പിടിച്ചു. ണ് ടിമാന്റെ ചെയ്‌ൻ പൊട്ടി… അവന്മാർ അത് മാറാൻ പോയി. ഞങ്ങൾ അവിടെ സ്‌ലോ ചയ്തു. ഇടയ്ക് ഓരോ മാങ്ങാ വാങ്ങി പീസ് ആക്കി കഴിച്ചു. അങ്ങനെ 6.45 വരെ സൈക്കിളിൽ കറങ്ങി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഡ്രാക്കുള കഥകളിലെ ക്പ്പാരതീൻ മലമുകളിലെപോലെ തണുപ്പ് കൊടയെ പൊതിഞ്ഞു. സൈക്കിൾ തിരിച്ചേൽപ്പിച് ഷോപ്പിംഗിനായി ഞങ്ങൾ നീങ്ങി. ഞങ്ങൾ ചോക്ലേറ്റ്ഉം മറ്റും വാങ്ങി. വിജയ് പെണ്ണുംപിള്ളയ്ക്ക് ബാഗും പേഴ്‌സും ഒകെ വാങ്ങി കൂട്ടി. അവന്റെ ഓവർ ഷോപ്പിങ് കണ്ട് വേറെ വണ്ടി വിളിച്ച് പോരെ എന്ന് അഭയൻ കമന്റും കൊടുത്തു.
8 മണിയോടെ ഞങ്ങൾ വണ്ടിയിൽ കേറി. ഇനി സ്റ്റേ അടിക്കണം. ഫ്രീക്കന്മാരുടെ റിസോർട്ട്ൽ ഒന്ന് പോയി നോക്കാം. ഞങ്ങൾ തീരുമാനം ഫ്രീക്കനെ അറിയിച്ചു. അവൻ വഴി പറഞ്ഞു തന്നു. 10km വരെ വണ്ടി പോകും ബാക്കി 1km നടക്കണം. ഞങ്ങൾ ചെറിയ ചർച്ച നടത്തി.. പരിചയം ഇല്ലാത്ത സ്ഥലം ആണ്, ഹണി ട്രാപ്പ് പോലെ പല കെണികളും ഒളിഞ്ഞിരിപ്പുണ്ടാകും… സോ, ഓൾ ഗയ്‌സ് വിൽ ബി അലെർട്!!! ഇവിടെ പോയാലും ഗ്രൂപ്പ് ആയിട്ട് പോകുക.
ഫുഡ് പാർസൽ വാങ്ങി ഞങ്ങൾ സ്ഥലത്തേയ്ക്ക് പിടിച്ചു. എലിഫന്റ് വാലി!! ആണ് റിസോർട്ട്… ഇടയ്ക്ക് വഴിയിൽ കണ്ട ഒരു കടക്കാരനോട് അഭിപ്രായം ചോദിച്ചു. നിങ്ങൾക് നല്ലത് കൊടൈക്കണൽ പോകുന്നതാണ്… അവിടെ സിഗ്നൽ പോലും കിട്ടില്ല, അയാൾ തൃപ്പതി ഇല്ലാത്ത രീതിയിൽ പറഞ്ഞു. ഞങ്ങൾക് ചെറിയ നെഗറ്റീവ് അടിച്ചു. അതോടെ ആ ട്രിപ്പ് മൂഡ് ഒക്കെ അങ്ങ് മാറി. അണ്ണൻ നോക്കിനിൽക്കെ ഞങ്ങൾ ടീം അധോലോകം ആയി മാറിക്കഴിഞ്ഞിരുന്നു. ഏടുക് അണ്ണാ വണ്ടി, ഇനി പോയി നോക്കിയിട് തന്നെയേ കാര്യം ഉള്ളു.
ഇടുങ്ങിയ വിജനമായ കാട്ടുപാതയിലൂടെ വണ്ടി ഓടികൊണ്ടിരുന്നു… ഒരു സൈഡിൽ അഗാധമായ കൊക്ക (ഗർത്തം) ആണ്.. ഒടുവിൽ ചെക്ക്പോസ്റ് പോലെ തോന്നിക്കുന്ന ഒരു ഗേറ്റ് കടന്നു. അവിടെ ഒരു i20 കിടപ്പുണ്ട്. സമയം 9.20. സിഗ്‌നല് നഷ്‌ടമായി. പരിചയമില്ലാത്ത ഒരു മടയിലേക്കാണ് പോകുന്നത്.. സോ എല്ലാ ട്രിപ്പിലും നമ്മൾ കരുതാറുള്ള പിസ്റ്റൽ എടുത്ത് എളിയിൽ തിരുകി. ഞങ്ങൾക്ക് രണ്ടുപേർക്ക് ലൈസെൻസ് ഉണ്ട്. ണ് ടിമാൻ വണ്ടിയിൽ ഉണ്ടായിരുന്ന രണ്ട് ലിവറും എടുത്ത് പിടിച്ചു. ആശാൻ ട്രേഡിഷണൽ കടാരിയും എടുത്ത് തിരുകി. ശേഷം ബാഗുകളുമായി ഞങ്ങൾ നിശബ്ദമായി മുന്നോട്ടു നീങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു പൂച്ച ഞങ്ങൾക്ക് ഒപ്പം കൂടി.
ഏകദേശം 1km പിന്നിട്ടപ്പോൾ നേരിയ വെട്ടം കണ്ടു. അവിടെ കോട്ടേജുകൾ ആയി 3, 4 കെട്ടിടങ്ങൾ. എല്ലാത്തിലും ഫ്രീക് പിള്ളേർ… കത്തുന്ന പുല്ലിന്റെ മണം ഞങ്ങളുടെ മൂക്കിൽ ഇടിച്ചു കേറി. ആദ്യം കണ്ട ഫ്രീക്കന്മാർ ഇറങ്ങി വന്നു. ഒരു കോട്ടജ് രണ്ടായി വിഭജിച്ചിരിക്കുന്നു. ഒന്നിൽ ഫ്രീക്കന്മാർ ഉണ്ട്. മറ്റേ ഹാഫിൽ ഞങ്ങൾ കേറി. മുറിയിൽ 2 ചെറിയ കട്ടിലും ഒരു കസേരയും മാത്രം. സംഗതി ഉടായിപ്പ് ആണെന്ന് ഞങ്ങൾക് മനസ്സിലായി. അപ്പോളേക്കും ഒരു ഫ്രീക്കൻ ഗൂഗിൾ പേ ഉണ്ടോ എന്നും ചോദിച്ചു എത്തി. മറ്റൊരുതന് പവർ ബാങ്ക് വേണം. ഒന്നും ഇല്ലന്ന് പറഞ്ഞിട്ടും അവന്മാർ പോകാൻ കൂട്ടാക്കുന്നില്ല. ഇതിനിടയിൽ കറന്റും പോയി. ഒരു മെഴുകുതിരി പോലും ഇല്ല. എല്ലാർക്കും അരിശം വന്നു. ആദ്യത്തെ ഫ്രീക്കനെ വിളിച്ചു. ഞങ്ങൾ പോകുവാണ്.. ഇജാതി കൂറ സെറ്റപ്പ് ആയിരുന്നെങ്കിൽ അത് ആദ്യം പറയണമായിരുന്നു. ഞങ്ങൾ അറിയിച്ചു. “ഇപ്പോൾ പോകണ്ട..ആന പെറ്റു കിടക്കുകയാണ്” അവൻ നമ്പർ ഇട്ട് നോക്കി. ഏൽക്കാതെ വന്നപ്പോൾ അവൻ മിണ്ടാതെ മുകളിലേക്കു പോയി. ഞങ്ങൾ ബാഗ് എടുത്ത് പുറത്തിറങ്ങി.
അപ്പോളേക്കും ഒരു സെറ്റ് ഫ്രീക്കന്മാർ ഞങ്ങൾക്ക് മുന്നിലെത്തി. നിങ്ങൾ ഇപ്പൊൾ പോകണ്ട…അവന്മാരുടെ വാക്കുകൾക്ക് ഇപ്പോൾ ഭീഷണി കലർന്ന സ്വരം. “എന്നാ അതൊന്നു കാണാമല്ലോ” എന്നും പറഞ്ഞു ണ് ടിമാൻ മുൻപിലേക്ക് ചാടി വീണു. അവന്റെ കയ്യിൽ ലിവർ. വിജയും അടുത്ത ലിവരും ആയി കയറിനിന്നു. അഭയന്റെ കയ്യിൽ മുൻഫാഗം വളഞ്ഞു നീളം കുറഞ്ഞ മറ്റൊരു ലിവർ. എല്ലാരുവറും സജ്ജരായി. ഫ്രീക്കന്മാർ അത്രയും പ്രതീക്ഷിച്ചില്ല. അവന്മാർ പയ്യെ വഴി മാറി. പക്ഷെ അപ്പോളേക്കും മുകളിൽ നിന്നും കൂടുതൽ ഫ്രീക്കന്മാർ ഇറങ്ങി വരാൻ തുടങ്ങുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾ മുന്നോട്ട് കുതിച്ചു. ശരവേഗത്തിൽ മലയിറക്കം. ടയറിന്റെ കാറ്റ് കുത്തിവിടും മുന്നേ വണ്ടിക്കരുകിൽ എത്തണം. ഒരുവിധം വണ്ടിക്കരുകിൽ എത്തി. ടയറുകൾ പരിശോധിച്ചു. കുഴപ്പമില്ല!! എല്ലാരും ധൃതിയിൽ വണ്ടിയിൽ കയറി. വണ്ടി സ്റ്റാർട്ട് ആയി. അഭയൻ മാത്രം കമ്പളിയും പുതച്ചുകൊണ്ടു പുറത്തു നിൽക്കുന്നു. ഞാൻ അവനെ വലിച്ചു വണ്ടിയിൽ കയറ്റി. “നിനക്ക് വീട്ടിൽ പോണം എന്നൊന്നും ആഗ്രഹമില്ലേ?” വിജയ് അവനോട് ചോദിച്ചു.
വണ്ടി ആദ്യം പറഞ്ഞ ഗേറ്റ് കടന്നു. ഞങ്ങൾ ഒരു ദീര്ഘശ്വാസം വിടുകയും ദുരൈ സഡൻ ബ്രേക്ക് ചവിട്ടി. ഒരു ബൈക്ക് വട്ടം വെച്ച് ചുറ്റും ഫ്രീക്കന്മാർ… ലിവർ എടുക്കാനുനൊന്നും ഇനി സമയമില്ല. ഒന്നും നോക്കിയില്ല ഞാൻ പിസ്റ്റൽ വലിച്ചൂരി… വിൻഡോ തുറന്ന് ആദ്യം കണ്ട ഫ്രീക്കന്റെ നെഞ്ചത്തു കുത്തി. “എടുത്ത് മാറ്റെടാ മൈ**…” ഞാൻ അലറി. അവന്മാർ ഒറ്റ സെക്കൻഡിൽ വഴി മാറി ബൈക്ക് തള്ളി സൈഡിലാക്കി. അണ്ണൻ ആക്സിലേറ്റർ ചവിട്ടി. വണ്ടി കുതിച്ചു. ഞൊടിയിടയിൽ ഞങ്ങൾ 10 km പിന്നീട്ട് മെയിൻ റോഡിൽ എത്തി. എല്ലാർക്കും ശ്വാസം നേരെ വീണു. “അധോലോകം പിള്ളേരുടെ അടുത്താ കു***ടെ വെളച്ചിൽ”…. അഭയന്റെ ഡയലോഗ് കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു. അത് സത്യമായിരുന്നു എന്ന് എല്ലാരും അംഗീകരിച്ചു. പിസ്റ്റൽ എടുത്ത് ബോക്സിൽ വെച്ചു. നമ്മുടെ ഗൈഡിനെ വിജയ് ഫോണിൽ വിളിച്ചു. ടൗണിൽ കത്തുനിൽകാം എന്ന് അയാൾ പറഞ്ഞു.
സമയം 11 ആയി. നേരെ ടൗണിൽ എത്തി. ഗൈഡ് കൈവീശി. ബൈക്ക്ൽ അയാൾ മുന്നേ പോയി. മുൻപ് നടന്നത് ഒന്നും ആരോടും പറയണ്ടന്നു ഞങ്ങൾ തീരുമാനിച്ചു. ഒരു റിസോർട്ട്ൽ വണ്ടി എത്തി. കൊള്ളാം, നല്ല അറ്റമൊസ്പിയർ! ഞങ്ങൾ ചെക്ക് ഇൻ ചയ്തു. ഗൈഡും റോസോര്ട് മാനേജരും ഞങ്ങളെ അനുഗമിച്ചു. രണ്ടു റൂമും 2 ടോയ്ലറ്റും കിച്ചനും ഹാളും ബാൽക്കണി ഉം ഉണ്ട്. എല്ലാരും പാർസൽ തുറന്ന് കഴിച്ചു. നല്ല വിശപ്പുഉണ്ടായിരുന്നു. കൊറേ ചിക്കനും പൊറോട്ടയും മിച്ചം ഉണ്ട്. എല്ലാരും ഫ്രഷ് ആയി. സമയം 12am. ഞങ്ങൾ ഒത്തുകൂടി.. ഗൈഡിനെയും മാനേജ്‌റയും വിളിച്ചു. അവരെ നിർബന്ധിച്ചു ഭക്ഷണം കൊടുത്തു. ഒരു ബ്ലാക്ക് ആൻഡ് ഗോൾഡ് പൊട്ടിച്ചു. എല്ലാവർക്കും കൊടുത്തു. ഒരു ഫുൾ കാലിയായി. എല്ലാരും അത്യാവശ്യം മൂഡ് ആയി. മാനേജർ തിരിച്ചു പോയി.
ഗൈഡ് പോയി ഒരു ഓംലെറ് അടിച്ചുകൊണ്ടു വന്നു. ആശാൻ അയാൾക്ക് ഒഴിച്ചു കൊടുത്തു. ഗൈഡ് നല്ല ഫിറ്റ്. ആശാൻ അയാളെകൊണ്ടു കൊടൈ വാർത്തകൾ പറയിപ്പിച്ചു. കോടയ്ക്കാനാളിലെ മാംസകച്ചവടത്തെയും മറ്റ് ഇടപാടുകളെക്കുറിച്ചും ഒക്കെ ഗൈഡിന്റെ വായിൽ നിന്നും കേട്ടറിഞ്ഞു. ഒടുവിൽ 1.30 ആയപ്പോൾ അയാൾ പോയി. അപ്പോളേക്കും മദ്യം തീർന്നിരുന്നു. ഞാനും വിജയും അണ്ണനും മാത്രം പച്ചയായിട് ഉണ്ട്. മദ്യം തീർന്നപ്പോൾ ആശാൻ അയാൾക്ക് പച്ചവെള്ളം ആയിരുന്നു ഒഴിച്ചുകൊടുത്തുകൊണ്ടിരിന്നത് എന്ന് ഞങ്ങൾ കണ്ടു. അത് പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിച്ചു. ജോർജും ണ് ടിമാൻഉം കട്ട കിണ്ടി ആയിരുന്നു. രണ്ടുപേരും ഞങ്ങൾ ഫിറ്റ് അല്ലെന്നു സ്വയം പ്രഖ്യാപിക്കുന്നുമുണ്ട്. 2.30ഓടെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. കോടയിലെ തണുപ്പിൽ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു…
◆ Day 04 ◆ വെളുപ്പിനെ 6ന് ഞാൻ ഉണർന്നു. അഭയനും ജോർജും നല്ല ഉറക്കം. ഫോൺ തപ്പി തപ്പി അഭയന്റെ ഫോണ് ഞാൻ നിലത്തു ഇട്ടു. ഭാഗ്യം.. അവൻ അറിഞ്ഞില്ല!! ഞാൻ മെല്ലെ ബാൽകണിയിലെക്ക് പോയി. ഞങ്ങളുടെ കോട്ടേജിന്റെ പേര് യുറാണസ് എന്നായിരുന്നു. അവിടെ നിന്നാൽ ഉദയം കാണാം. പക്ഷെ സൂര്യൻ ഉദിച്ചിരുന്നു. ഞാൻ അവിടെ നിന്നും വീഡിയോ ഓണ് ആക്കി ആശാന്റെ റൂമിലേക്ക് പോയി. അവിടെ എല്ലാരും സുഖനിദ്ര.. അണ്ണൻ കണ്ണുതുറന്നു. ഹാപ്പി ദിവാലി… ഞാൻ വിഷ് ചയ്തു. ഇന്നലത്തെ കുപ്പിയൊക്കെ അവിടെ തന്നെ ഇരിപ്പുണ്ട്. എല്ലാരും ഉറങ്ങട്ടെ… ഞാൻ ബ്രഷ് ചയ്തു. പുറത്തേയ്ക്ക് ഇറങ്ങി കൊടയുടെ സുഗന്ധം നിറഞ്ഞ പ്രഭാതം ആസ്വദിച്ചു.
9.30 ഓടെ എല്ലാരും ഫ്രഷ് ആയി. ഗൈഡിനെ കൂട്ടി ഞങ്ങൾ കൊടൈയുടെ ഊട് വഴികളിലൂടെ ചുറ്റി സഞ്ചരിച്ചു. കൊടൈയിൽ ബിവറേജസ് ഇല്ല. ബാർ മാത്രം. ഞങ്ങൾ ഓരോ കൊടൈ ടീ കുടിച്ചു.. ഓരോ ബോണ്ടയും കഴിച്ചു. ദിവാലി ആയിട്ട് എല്ലായിടത്തും അവധി ആയിരുന്നു. വിശപ്പ് ആർക്കും തോന്നിയില്ല. 12ഓടെ റൂമിൽ തിരിച്ചെത്തി. കുളിച്ച് പാക്ക് ചയ്തു. ചെക്ക് ഔട്ട് ചയത് ഗൈഡിന് നല്ലൊരു തുക ടിപ്പും കൊടുത്ത് യാത്ര പറഞ്ഞിറങ്ങി. ഇനി നേരെ പഴനി.
പഴനിയിലേക്കുള്ള മല ഇറങ്ങാൻ തുടങ്ങി. ആശാനും ണ് ടിമാനും കൂടി ബെറ്റ് പിടിച്ചു. ഊട്ടിയിലെ ട്രെയിൻ വേഗത 15km ആണെന്ന് ആശാൻ.. 20km ആണെന്ന് ണ് ടിമാൻ. സെർച്ച് ചയത് നോക്കാൻ സിഗ്‌നൽ ഇല്ല. പിന്നെ ചർച്ച പഴനിയെക്കുറിച് ആയി. വിജയ് പഴനിയുടെ ഐതിഹ്യം പറഞ്ഞു തുടങ്ങി. ശിവന്റെ മക്കളായ മുരുകനും ഗണപതിയും അച്ഛന്റെ ആവശ്യപ്രകാരം ലോകം ചുറ്റാൻ പോയതും പോയി വരുമ്പോൾ ആദ്യം എത്തുന്ന ആൾക്ക് ശിവൻ ഒരു മാങ്ങാ ഗിഫ്റ് ആയിട്ട് നൽകുമെന്നും, മാതാപിതാക്കൾ ആണ് ലോകം എന്നു തിരിച്ചറിഞ്ഞ ഗണപതി അവർക്ക് വലം വെച്ച് മാങ്ങാ സ്വന്തമാക്കിയതും അവൻ വിവരിച്ചു. ഇതിൽ പിണങ്ങി മുരുകൻ വന്നു താമസിച്ച ഇടം ആണ് പഴനിമല. അവൻ പറഞ്ഞു നിർത്തി. “മുരുകൻ ലോകം ചുറ്റി വന്നപോലെക്കും മുറ്റത്ത് ഗണപതി തിന്ന മാങ്ങയുടെ കുരു വീണ് ഒരു മാവ് മുളച്ചു” അഭയന്റെ കൗണ്ടർ കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു. അപ്പോളേക്കും ആശാൻ ബെറ്റ് ജയിച്ചിരുന്നു. ട്രെയിൻ സ്പീഡ് 12km. ണ് ടിമാൻ നിരാശനായി…
വിജയ് പറഞ്ഞ കഥ അവിടെ നിൽക്കട്ടെ.. ഇനി പഴനിയെക്കുറിച് ഞാൻ ചിലത് പറയാം…തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ശിവപാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പഴനിയിലുള്ള പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണീ ക്ഷേത്രം” എന്ന് അറിയപ്പെടുന്നു. അറിവിന്റെ പഴമെന്ന അർഥമുള്ള “ജ്ഞാനപ്പഴമെന്ന” വാക്കിൽ നിന്നാണ് “പഴനി” എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. തൈമാസത്തിൽ (Jan 15- Feb 15) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ “തൈപ്പൂയമാണ്” പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.
ധാരാളം മലയാളികള്‍ വന്നുപോകുന്ന സ്ഥലമായതിനാല്‍ ഇവിടത്തുകാര്‍ക്ക് നല്ലപോലെ മലയാളം അറിയാം. കേരളത്തില്‍ നിന്നും പഴനിയിലേക്ക് പല വഴികളിലൂടെ എത്തിച്ചേരാം. വടക്ക് – മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് പാലക്കാട് – പൊള്ളാച്ചി – ഉദുമല്‍പേട്ട് വഴിയും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നാര്‍ – ചിന്നാര്‍ – ഉദുമല്‍പേട്ട് വഴിയും പഴനിയില്‍ എത്തിച്ചേരാം. ഒറ്റയ്ക്കോ ഒന്നോ രണ്ടോ പേരായിട്ടോ പോകുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളെ ആശ്രയിക്കുന്നതാകും ഉത്തമം. പഴനി അടിവരത്തിനോട് ചേര്‍ന്ന് ‘പട്ടയ്യ നായിഡു പാലസ്’ എന്നൊരു സത്രം ഉണ്ട്. അതിന്‍റെ ഒരു ഭാഗം ലക്ഷ്വറി റൂമുകളും മറ്റു ഭാഗം സാധാരണ റൂമുകളും ആണ്. ഏകദേശം 300 -400 രൂപയ്ക്ക് ഒക്കെ സാധാരണ റൂം ലഭിക്കും. അവിടെ താമസിച്ചു ദർശനം നടത്താം.
3.30 ഓടെ ഞങ്ങൾ പളനിയിൽ എത്തി. മലകയാറാനുള്ള സമയം ഉണ്ടായിരുന്നില്ല. 10 മണിക്ക് എങ്കിലും തൊടുപുഴ എത്തണം. വിജയ്ക്കും ആശാനും നാളെ തിശ്ശൂര് മീട്ടിങ് ഉള്ളതാണ്. ജോർജിന് നാളെ കഴിഞ്ഞു കോളേജ് ടൂർ, അണ്ണനും പോയിട്ട് കോയമ്പത്തൂർ വരണം. അടിവാരത്ത് ദർശനം നടത്തി അവന്മാർ തിരിച്ചെത്തി. ഇതിനിടയിൽ ആശാനെ ഞാൻ ഒരു ബെറ്റ് തോൾപ്പിച്ചിരുന്നു. പുള്ളി അതിന്റെ ശോകത്തിൽ ആണ്. വണ്ടി നീങ്ങി. ഇടയ്ക് ഒരു പാമ്പ് ബൈക്കിൽ വന്നു വണ്ടിക്ക് വട്ടം വെച്ചു. അവന്റെ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. പാമ്പിന്റെ അമ്മ പാമ്പിന് വിളിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അണ്ണാമല ടൈഗർ റീസെർവ്വിൽ പാരാ മിലിറ്ററി ഫോഴ്‌സും ഫോറെസ്റ്റും വണ്ടി തടഞ്ഞു കൈക്കൂലി ആവശ്യപ്പെട്ടു. കൊടുക്കാതെ ഞങ്ങൾ വനത്തിൽ പ്രവേശിച്ചു. മയിലും കാട്ടുപന്നിയും കുരങ്ങും ഞങ്ങളെ വരവേറ്റു. പിന്നെയും ചെക്ക് പോസ്റ്റിൽ കൈക്കൂലി ചോദ്യം. ആദ്യം കൊടുതെന്നു പറഞ്ഞു ഞങ്ങൾ ഊരി. അങ്ങനെ ചിന്നാർ ചെക്ക്പോസ്റ് എത്തി. അവിടെ കേരള പോസ്റ്റ് ആണ്. ആരും കൈക്കൂലി ഒന്നും ചോദിച്ചില്ല. വണ്ടി നമ്പർ എഴുതി വനത്തിൽ കയറി.
ചിന്നാറിലെ കാനന ഭംഗി ആസ്വദിച് നേരെ മറയൂർ ടൗണിൽ എത്തി. അപ്പോൾ സമയം 6 മണി ആയിരുന്നു. മറയൂർ തീയറ്ററിൽ നിന്നും സർക്കാർ മൂവിയുടെ ഷോ കഴിഞ്ഞ് ആളുകൾ ഇറങ്ങുന്നത് അണ്ണൻ കണ്ടു. അടുത്ത ദിവസം അത് പോയി കാണണം എന്ന് അണ്ണൻ പറഞ്ഞു. ഞങ്ങൾ സമ്മതിച്ചു. അപ്പോൾ സമയം 6 മണി ആയിരുന്നു. അവിടെ നിന്നും കേരള ഫുഡ് മൂക്കമുട്ടെ കഴിച്ചു. തുടർന്ന് മറയൂർ ചന്ദനത്തിന്റെ കാറ്റും ആസ്വദിച്ചു 7.15ന് മൂന്നാർ എത്തി. അവിടുന്ന് 8.15ന് അടിമാലി. പിന്നെ നേരെ കരിച്ചു പിടിച്ചു. 10 മണിയുടെ ലാസ്റ്റ് ബസിനു ണ് ഡിമാന് പോകണം. 10.00 മണിക്ക് തന്നെ തൊടുപുഴ ksrtc യിൽ എത്തി അപ്പോളേക്കും ബസ് ഞങ്ങൾക് സെക്കന്റ് വ്യത്യാസത്തിൽ കടന്നുപോയിരുന്നു.
നേരെ ബസിന്റെ പിന്നാലെ പിടിച്ചു. ഇടുക്കി ഫാസ്റ്റ് പസ്സെജെര് ആണ്. മാങ്ങാട്ടുകവലകിട്ടു ബസിനു വട്ടം വെച്ചു. ണ് ഡിമാൻ യാത്ര പറഞ്ഞ് ബസിൽ കേറി. നേരെ പമ്പിൽ കേറി കുറച്ച് ഇന്ധനം നിറച്ച് അധോലോകം ക്യാമ്പിൽ എത്തി ചേർന്നു. അപ്പോൾ സമയം 10.35. അങ്ങനെ സംഭവബഹുലമായ ആ ട്രിപ്പിനു പരിസമാപ്തി കുറിച്ചു. ബാഗുകൾ ഇറക്കിവെച്ച ശേഷം ഞങ്ങൾ കുറച്ചു സമയം യാത്ര അവലോകനം ചെയ്തു. 1550kms ഓടി. 10500 രൂപയുടെ ഡീസൽ ആയി. ടോട്ടൽ എസ്റ്റിമേറ്റ് ആയി ഞങ്ങൾ എടുത്ത INR 35000 കരക്ട് അമൗണ്ട് ആയിരുന്നു.
കുറച്ചുകൂടി സമയം കൂടുതൽ എടുത്ത് ഒന്നുകൂടി ഈ റൂട്ട് പോകണം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. 11ഓടു കൂടി ഞങ്ങൾ യാത്ര പറഞ്ഞു. വിജയ് ആദ്യം പോയി. പിന്നാലെ അഭയനും യാത്രയായി. വണ്ടി ക്യാമ്പിൽ തണുക്കാനിട്ടു അണ്ണൻ പെരുമ്പാവൂർക്ക് തിരിച്ചു. ആശാൻ അണ്ണനെ ബസിൽ കൊണ്ടാക്കി. ഇതോടെ ഞങ്ങളുടെ സൗത്ത് ഇൻഡ്ൻ ട്രിപ്പ് ഏകദേശം പൂര്ണമാവുകയാണ്… എല്ലാവരെയും യാത്രയാക്കിയ ശേഷം ഞാനും ജോർജും വീട്ടിലേക്ക് തിരിച്ചു, ഒപ്പം കുറെ പുതിയ ഓർമകളും അനുഭവങ്ങളുമായി.
The post കലിപ്പ് ടീമുമൊത്ത് കട്ട ലോക്കൽ സെറ്റപ്പിൽ ഒരു കിടിലൻ യാത്ര !! appeared first on Technology & Travel Blog from India.
No comments:
Post a Comment