വിവരണം – Akhil Surendran Anchal.
ഇന്ത്യയിലേയയും കേരളത്തിലേയും തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയേക്കുറിച്ച് മലമ്പുഴ ഡാമിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തന്നെ ആരും തന്നെയുണ്ടാകില്ലല്ലോ . സ്കൂള്‍ , കോളേജ് കാലത്തെ പ്രശസ്തമായ പിക്നിക്ക് കേന്ദ്രം കൂടിയായിരുന്നു അല്ലോ നമ്മുക്ക് എല്ലം മലമ്പുഴ ഡാം. അതിനാല്‍ തന്നെ മലമ്പുഴ സന്ദര്‍ശിച്ചവരാണ് കൂടുതൽ പേരും എന്ന് ഞാൻ വിശ്വസിക്കുന്നു .
പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലമ്പുഴയിലേക്ക് ഞാൻ യാത്ര ചെയ്യുമ്പോള്‍ പത്ത് വർഷത്തിന് മുമ്പ് വന്നതിനേക്കാട്ടിലും നഗരവും നഗര പ്രദേശങ്ങളും അവരുടെ മുഖച്ഛായകൾ മാറ്റിയിരിക്കുന്നത് കാണാം.
ബസ്സിലായിരുന്നു യാത്ര, കൂടെ പാലക്കാട് കിണാവല്ലൂർ ഗ്രാമക്കാരുടെ മുത്ത് നിഷാന്ത് കിണാവല്ലൂർ ഫോട്ടോഗ്രാഫർ ചേട്ടനും . യാത്ര ഞങ്ങൾ ഒലവക്കോട് ബസ്സ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മലമ്പുഴയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ബസ്സിൽ യാത്രക്കാർ കൂടുതലായിരുന്നു. ശബ്ദ കോലഹലങ്ങളാൽ മുഖിരതമായി മാറി ബസ്സ് . എനിക്ക് ചില പാലക്കാടൻ വാക്കുകൾ വശം ഇല്ല .നിഷാന്ത് ചേട്ടൻ ഉള്ളതാണ് ഏക ഒരു സമ്മാധാനം. പാലക്കാടിന്റെ കഠിനമായ ചൂട് അതി ശക്തമായി എന്റെ ശരീരത്തിലേക്ക് തുള്ളച്ച് കയറി കൊണ്ടിരുന്നു . കണ്ണുകൾ പോലും വെന്ത് പോക്കുമോ എന്ന് തോന്നിയ നിമിഷങ്ങൾ . ഞാൻ എന്റെ കണ്ണുകൾ മെലേ അടച്ചു .
പെട്ടെന്നാണ് മനസ്സിലേക്ക് ഒരു ചിത്രം ഓടിയെത്തിയത് നമ്മുടെ മൊഞ്ചൻ പാലക്കാടൻ അബ്ദുൾ സലാം ഇക്കയുടെ മലമ്പുഴ ഡാം സന്ദർശന വേളയിൽ കുഞ്ഞു മോളുടെ മനോഹരമായ ചിത്രം , ഡാമിന് മുകളിൽ നിന്ന് ഒരു മാലഖയെ പോലെ പച്ച പരവതാനി വിരിച്ച ഉദ്യാനത്തിലേക്ക് നോക്കി നിൽക്കുന്ന ആ സുന്ദരി മാലഖയുടെ ചിത്രം.ആ മാലഖ കുട്ടിയുടെ നിഷ്കളങ്കമായ ചെറു പുഞ്ചിരിയുടെ മുന്നിൽ കഠിനമായ ചൂട് ഓടി ഒളിക്കേണ്ട അവസ്ഥ വന്നു . പെട്ടെന്ന് എന്റെ രണ്ട് ചെവികളിലേക്കും ആ ഒരൊറ്റ ശബ്ദം തുളച്ച് കയറി മലമ്പുഴ എത്തി.
കണ്ണുകൾ തുറന്ന് ഞാൻ മലമ്പുഴ ഡാമിന്റെ ദൃശ്യ ഭംഗി കാണാനായി നടന്ന് നടന്ന് നീങ്ങി . #മലമ്പുഴഡാം തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്. മലമ്പുഴ ജലസേചന പദ്ധതിക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്.1955-ലാണ് ഇതു നിർമ്മിച്ചത്.
മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും ദൃശ്യ ഭംഗി കൺ കുളിർക്കേ നമ്മൾ ഓരോത്തരം ആ കാഴ്ച കാണേണ്ടതുതന്നെയാണ്.
മലമ്പുഴ ഗാര്‍ഡന്‍ – കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം. സുന്ദരമായ പുഷ്പങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന ഉദ്യാനം.
റോപ്പ് വേ – മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ റോപ് വേ കാര്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ് വേയാണിത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ് ഇതിലുള്ള യാത്ര എന്ന് ഞാൻ എടുത്ത് പറയുന്നു . മലമ്പുഴ വന്നാൽ റോപ്പ് വേയിൽ കയറാത്തെ പോകരുത് .
സ്നേക്ക്പാര്‍ക്ക് – ഇഴ ജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തു തന്നെയാണ് ഇത്. പലതരത്തില്‍പ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. കിങ്ങ് കോബ്ര വരെ ഏസിയിൽ സുഖിച്ച് ഇവിടെ കിടപ്പോണ്ട് വന്നോളിൻ കണ്ടോളാൻ എന്ന മട്ടിൽ.
ചില്‍ഡ്രന്‍സ്പാര്‍ക്ക് – മലമ്പുഴ ഗാര്‍ഡനില്‍ ആണ് ചില്‍ഡ്രന്‍സ് പാര്‍ക്കുള്ളത്. കുട്ടികള്‍ക്ക് രസിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഞാൻ ഒരു കുട്ടിയാണേ വയസ്സ് ഇരുപത്തി അഞ്ച് ആയിട്ടും കുട്ടികളി മാറിയിട്ടില്ലേ. എല്ലാ തരം കളിപ്പാട്ടങ്ങളുമുണ്ട്. കളിപ്പാട്ടങ്ങളുടെയും ഒരു കണക്കെടുപ്പ് നടത്തേണ്ടി വരും .
അക്വേറിയം – മലമ്പുഴ ഉദ്യാനത്തില്‍ ആണ് കൂറ്റന്‍ മത്സ്യത്തിന്റെ മാതൃകയിലുള്ള ഈ അക്വേറിയം സ്ഥിതി ചെയ്യുന്നത് നല്ല ഭംഗിയാണ് മത്സ്യത്തിനെ കാണാൻ.
ജപ്പാനീസ് പാർക്ക് – മലമ്പുഴ ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണമാണ് ജപ്പാനീസ് പാര്‍ക്ക്. ജപ്പാന്‍ ശൈലിയിലാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാൽ ജപ്പാനിൽ പോകാതെ തന്നെ പോയ ഒരു പ്രതീതി കിട്ടി. കാശ് കൈയ്യിലും ഇരുന്നേ ജാപ്പനീസ്ക്കാരേ.
റോക്ക്ഗാര്‍ഡന്‍ – കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്.
മലമ്പുഴയക്ഷി – കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്. യക്ഷി എന്ന് കേട്ടാലേ ഞാൻ ഓടി ഒളിക്കും പക്ഷേ ഈ യക്ഷി ഒരു മാതിരി ഒരു യക്ഷി ശില്പം ആയി പോയി പക്ഷേ ശില്പം ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾക്ക് ഉത്തരം നൽക്കുന്നതാണ് .
ത്രെഡ് ഗാര്‍ഡന്‍ – മലമ്പുഴയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണി ഈ ത്രെഡ് ഗാര്‍ഡന്‍. ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. മറ്റെല്ലാം പൂന്തോട്ടങ്ങളെയും പോലെ ഇവിടെയും പൂക്കളും ചെടികളുമെല്ലാമുണ്ട്. നൂലുകൊണ്ടുണ്ടാക്കിയതാണ് ഇവിടുത്തെ എല്ലാ കാഴ്ചകളുമെന്നതാണ് മറ്റ് പൂന്തോട്ടങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഫാന്റസി പാര്‍ക്ക് – മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കു കൂടിയാണിത്. 1998ല്‍ ഈ പാര്‍ക്കിന് കേരളത്തിലെ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റീസ് ടൂറിസം പ്രൊഡക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കണ്ട് എനിക്ക് ആഹ്ലാദിക്കുവാനും വിനോവദിക്കുവാനും കഴിഞ്ഞു . വീണ്ടും വീണ്ടും മലമ്പുഴ ഡാം സന്ദർശനം ചെയ്യാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുന്നു. മലയുടെയും പുഴയുടെയും സംഗമ സ്ഥാനമായ മലമ്പുഴ ഒരേ സമയം ഉല്ലാസത്തിന്റെയും സാഹസത്തിന്റെയും കൂട്ടു ചേരലിടം കൂടിയാണ്. തൽക്കാലം ഞങ്ങൾ മലമ്പുഴ സുന്ദരിയോട് വിട പറഞ്ഞു യാത്ര തിരിച്ചു.
The post മലമ്പുഴയിൽ പോകുന്നവർക്ക് ഡാം കൂടാതെ വേറെ എന്തൊക്കെ കാണാം? appeared first on Technology & Travel Blog from India.
No comments:
Post a Comment