സുന്ദര കാഴ്ച സമ്മാനിക്കുന്ന ഷൊർണൂർ നിലംബൂർ ട്രെയിൻ യാത്ര 😍 - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, November 7, 2018

സുന്ദര കാഴ്ച സമ്മാനിക്കുന്ന ഷൊർണൂർ നിലംബൂർ ട്രെയിൻ യാത്ര 😍



തേക്കിന്‍ കാടുകളാല്‍ ഇരുട്ട് മൂടി ചുറ്റും പച്ചപ്പുനിറഞ്ഞ റെയ്ല്‍വെ സ്റ്റേഷനിലേക്കാണ് ചെന്നിറങ്ങിയത്. ആകാശം മുട്ടി നില്‍ക്കുന്ന തേക്കുമരങ്ങള്‍… കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു നിലമ്പൂര്‍ കാടുകളിലേക്ക് യാത്ര ആരംഭിച്ചത്… തീവണ്ടിയുടെ ജാലകത്തിലൂടെ മിന്നിമറഞ്ഞതിനുമപ്പുറം കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുകയായിരുന്നു നിലമ്പൂര്‍ കാടുകള്‍.
മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍… അപൂര്‍വ്വതകളുടെ സൗന്ദര്യമാകുന്നു ഓരോ കാഴ്ച്ചകളും. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പ്രാചീനകാല ആദിമനിവാസികളായ ചോല നായ്ക്കര്‍, രാജഭരണത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്നും ജീവന്‍ നല്‍കിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന നിലമ്പൂര്‍ കോവിലകം, തേക്കു മ്യൂസിയം, കണ്‍കുളിരുന്ന വെള്ളച്ചാട്ടങ്ങള്‍. പ്രകൃതി സ്വയം നെയ്തെടുത്ത പച്ചപ്പിന്‍റെ സ്വാഭാവികതയാണീ ഭൂമിക മുഴുവനും.
കാടിന്‍റെ വിശാലതക്കും പക്ഷികളുടെ നിലക്കാത്ത സംഗീതത്തിനുമൊപ്പം ഇരുമ്പ് പാലത്തിനുതാഴെ ഇരുവശങ്ങളിലുമുള്ള ഇലകളെയും പൂക്കളെയും നിരന്തരം കുതിര്‍ത്തൊഴുകുന്നു. ചോലകള്‍ നിലമ്പൂര്‍ കാടിനെ എന്നും ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ചെറിയൊരിരമ്പത്തോടെ ഒഴുകിയിറങ്ങുന്ന ഈ ചോലകളാണ്…മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള ഒരു ചെറിയ പട്ടണം. പച്ചപ്പില്‍ പൊതിഞ്ഞുകിടക്കുന്ന വനനിബിഡമായ പ്രദേശം. തേക്ക്,ഈട്ടി, തുടങ്ങി വിലപിടിപ്പുള്ള നിരവധി വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ദൃശ്യങ്ങളാല്‍ യാത്രികരെ എപ്പോഴും ഈ നാട് വരവേല്‍ക്കുന്നു. ചരിത്രശേഷിപ്പുകളുടെ മങ്ങാത്ത ഓര്‍മക്കാഴ്ച്ചകള്‍…കൂടുതല്‍ അറിയും തോറും നിലമ്പൂര്‍ കാഴ്ച്ചകള്‍ക്ക് മാധുര്യമേറുകയാണ്… കണ്ണഞ്ചിപ്പിക്കുന്ന വൃക്ഷലതാദികള്‍ കണ്ണിനെന്നപോലെ മനസിനും അനുഭൂതിയാണ്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഏലംബാല മലനിരകളില്‍ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കില്‍ എന്നും നനഞ്ഞുലയുന്ന കാടുകളില്‍ കരടിയും കടുവയും നീലകുരങ്ങുകളും മാനും..
.


No comments:

Post a Comment