#ഉളുപ്പുണ്ണിയിലേക്കൊരു ഓഫ്റോഡ് യാത്ര ❤🏍 - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, November 6, 2018

#ഉളുപ്പുണ്ണിയിലേക്കൊരു ഓഫ്റോഡ് യാത്ര ❤🏍


By : Arjun ajay

 ഹർത്താലിന്റെ തലേ ദിവസം  ഒരു യാത്ര പോയാലോന്ന് ചങ്ക് കൂട്ടുകാരൻ    <Ananthu CD >ചോദിച്ചപ്പോൾ പിന്നൊന്നും ആലോചിക്കാതെ നേരം വെളുക്കന്നതിനു മുന്നെ വണ്ടി 🛵ഓച്ചിറ  അമ്പലത്തിൽ വച്ച് അവനുമായി യാത്ര തിരിച്ചു. ഹർത്താൽ ആയതു കൊണ്ട്  അത്യാവശം വേണ്ട ഭക്ഷണവും വെള്ളവും 🥞🍚🍱എടുത്തിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.

       ഈരാറ്റുപേട്ട വരെ നല്ല അച്ചടക്കമുള്ള റോഡാണ് പിന്നങ്ങോട്ട്  മോശമാണ് ,ഇതിപ്പൊ കേരളത്തിൽ സർവ്വസാധാരണമായതുകൊണ്ട് വേറെ പ്രശ്നമില്ല😁. വാഗമൺ എത്ത്ുംതോറും കോടമഞ്ഞിനിടയിലൂടെ സൂര്യകിരണങ്ങൾ 🌞പതിക്കുന്നത് ഒരപൂർവ്വ കാഴ്ചയാണ്.         

 സാധാരണകാണാറുള്ള പൈൻകാടും മൊട്ടക്കുന്നും ഒഴിവാക്കിയുള്ള യാത്രയായതുകൊണ്ട് നേരെ തങ്ങൾപ്പാറ പോയി,ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവിടെ കുന്ന് കയറാൻ കുടുബമായി 👨‍👩‍👦‍👦എത്തിയ ധാരാളം സഞ്ചാരികളാണ് ,പാറയുടെ  അടിവാരത്തെക്കാഴ്ച്ച അതിമനോഹരമാണ് ഇടക്കിടക്ക് കോട വന്ന് പോകുന്നൊണ്ട്.

                                 ഉളുപ്പുണ്ണി പോകുന്ന വഴി തന്നാണ് സഞ്ചാരികൾ പ്രശസ്തമാക്കിയ tea late estate and boating🍃🛶 ,ചില അറ്റകുറ്റപണികൾ നടക്കുന്നത് കൊണ്ട് ഇപ്പോൾ എസ്റ്റേറ്റിലോട്ട് കടത്തിവിടില്ല എന്നാലും അവിടെ പരിസരത്തൊക്കെ ചുറ്റിനടന്ന് ഫോട്ടോയുമെടുത്ത് 📸ഉളുപ്പുണ്ണി ലക്ഷ്യമാക്കി യാത്ര തിരിച്ചു, അങ്ങോട്ടുള്ള വഴി കട്ട ഓഫ് റോഡാണ് എന്നാലും വളരെ കഷ്ടപ്പെട്ട് മുകളിൽ ⛰എത്തിപ്പെട്ടപ്പോൾ വർഷങ്ങൾക്ക്മുന്നെ ഇയ്യോബിന്റെ പുസ്തകത്തിലൂടെ  കാണിച്ച് തന്ന കാഴ്ച്ചകൾ നേരിട്ട് കാണാൻ സാധിച്ചു.

അവിടിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിച്ചതിനു ശേഷം വെല്ലാരംചിറ്റ ടണൽ ലക്ഷ്യമാക്കി യാത്രതിരിച്ചു അവിടെ കണ്ട കാഴ്ച്ച അതിമനോഹരവും അഞ്ചുരുളി ടണലുമായി നല്ല സാദൃശ്യം തോന്നുകയുണ്ടായി, അവിടെ അരികിലായി നല്ലൊരു വെള്ളച്ചാട്ടവും കണ്ടിട്ട് തിരിച്ച് ഇരുട്ടുന്നതിനു മുന്നെ കോടമഞ്ഞിൽ പുതഞ്ഞ  മലയിറങ്ങി നാട്ടിലേക്ക് യാത്ര തിരിച്ചു..


#Love_To_Travel#


No comments:

Post a Comment