IT ലൈഫിനിടയിൽ കടുവയെ തേടി ഒരു കബിനി യാത്ര ...... - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 10, 2018

IT ലൈഫിനിടയിൽ കടുവയെ തേടി ഒരു കബിനി യാത്ര ......




ഏറെ കാലത്തേ ഒരു ആഗ്രഹമാണ് കടുവയെ നേരിട്ട് കാണുക എന്നത് അതും കാട്ടിൽ നിന്നും , ഒരുപാടു കാടുകൾ സന്ദർശിച്ചിട്ടുണ്ട് പക്ഷെ ഇന്നുവരെ കടുവയെ എന്റെ ക്യാമറ കണ്ണുകളിൽ ഒതുക്കാൻ കഴിഞ്ഞില്ല . അങ്ങനെ ഇരിക്കുമ്പോളാണ് കബിനിയെപ്പറ്റി കേൾക്കുന്നത് . പിന്നെ ഒന്നും നോക്കിയില്ല ക്യാമറയും എടുത്തു നേരെ വിട്ടു കബിനിയിലേക്ക്. പച്ചപ്പ് പുതച്ച വനാന്തരങ്ങളിലൂടെ ഞങ്ങളുടെ കാർ നീങ്ങിക്കൊണ്ടിരുന്നു ഒടുവിൽ രാവിലെ ഒരു 10 മണിയോടുകൂടി ഞങ്ങൾ കബിനിയിലെത്തി വൈകുനേരത്തെ സഫാരിക്കാന് ടിക്കറ്റ് കിട്ടിയത് അടുത്തുള്ള ഒരു ലോഡ്ജിൽ റൂമെടുത്തു  വിശ്രമിച്ചു 3  മണിക്ക്  വീണ്ടും സഫാരി സ്ഥലത്തേക്കു തിരിച്ചെത്തി . ബസിൽ കയറി വിന്ഡോ സീറ്റ് കരസ്ഥമാക്കി , പിന്നങ്ങോട്ട് ഉള്ള യാത്ര മനസിന് കുളിര്മയേകുന്നതാണ് കടുവയെ കാണുക എന്നുള്ള എന്റെ ആഗ്രഹം സഫലമായി ഒരു 20  മിനിറ്റ് കാട്ടിലൂടെ വണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കെ മാൻ കൂട്ടത്തിന്റെ നിലവിളി ശബ്ദം ഉറക്കെ കേൾക്കാൻ തുടങ്ങി , ഇരകൾ അടുക്കുമ്പോളാണ് ഇവ ഇങ്ങനെ ശബ്ദം പുറപ്പെടിക്കുക , അങ്ങനെ വണ്ടി അവിടെ സൈഡ് ആക്കി കുറച്ച സമയത്തിനുള്ളിൽ കാട്ടിൽനിന്നും പ്രൗഢിയോട് കൂടി നമ്മുടെ രാജാവ് ഇറങ്ങി വന്നു തികച്ചും ശാന്തമായ ഭാവമായിരുന്നു , ഞങ്ങൾക് കുറച്ചു നല്ല പോസ് നൽകി അതിനിടെ കൊച്ചുങ്ങളുടെ അടുത്തേക് പതുക്കെ നീങ്ങി .... കടുവ മാത്രമല്ല പുള്ളിപ്പുലി , കരിമ്പുലി ,കരടി , ആന , മാന്പേട , തുടങ്ങിയ എല്ലാ പക്ഷി മൃഗാതികളും ഇവിടെ ഉണ്ട് , പക്ഷെ ഭാഗ്യമുണ്ടെൽ മാത്രം അവയെ നമുക് കാണാൻ കഴിയൂ . പുള്ളിപ്പുലിയും , കരിമ്പുലിയും ന്ഹങ്ങൾക് കാണാൻ സാധിച്ചില്ല എന്ന ഒരു വിഷമമുണ്ട് ,
പക്ഷെ കടുവയെ കണ്ട സന്തോഷം പര്നഗറിയിക്കാൻ പറ്റാത്തതാണ് .
തീരുന്നില്ല കാടിനോടുള്ള പ്രണയം അടുത്ത യാത്ര പുലിയെയും കരിമ്പുലിയേം തേടി .....








ഞങ്ങൾ എറണാംകുളം നിന്നാണ് യാത്ര ആരംഭിച്ചത് വഴി
എറണാംകുളം ->കോഴിക്കോട് -> വയനാട് -> കല്പറ്റ -> പനമരം ->കൊയിലേറി (via) കാട്ടിക്കുളം ->ബവാലി .....
ബവാലിയിൽ നിന്നും  ധമ്മാനഘട്ട എന്ന സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത്

#Love_To_Travel#


No comments:

Post a Comment