മസിനഗുഡി യിലേക്ക് എങ്ങനെ പോകാം.. Rote Map to Masinagudi - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, November 11, 2018

മസിനഗുഡി യിലേക്ക് എങ്ങനെ പോകാം.. Rote Map to Masinagudi

കേരളത്തില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് മസിനഗുഡിയിലേക്കുള്ളത്.
വയനാട് ഗൂഡല്ലൂര്‍ വഴിയും കൊച്ചിയില്‍ നിന്നു വരുന്നവരാണെങ്കില്‍ പട്ടാമ്പി ,ഗൂഡല്ലൂര്‍ വഴിയും മസിനഗുഡിയില്‍ എത്താന്‍ സാധിക്കും.
.
1.വയനാട് വഴി;
കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വയനായ് വഴി വരുന്നതാണ് എളുപ്പം.
കല്പറ്റയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം. കൂടാതെ കണ്ണൂരില്‍ നിന്നും കേളകം- മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ വഴിയും എത്താനാകും.
.
2.കൊച്ചി വഴി ;
കൊച്ചിയില്‍ നിന്നും 264 കിലോമീറ്റര്‍ ദൂരമാണ് മസിനഗുഡിയിലേക്കുള്ളത്. കൊച്ചി-തൃശൂര്‍-പട്ടാമ്പി-പെരിന്തല്‍മണ്ണ-ഗൂഡല്ലൂര്‍- മുതുമല നാഷണല്‍ പാര്‍ക്ക് വഴിയാണ് മസിനഗുഡിയിലെത്തുന്നത്.
.
Attractions :
കാടിനെ ചെന്നു തൊടാന്‍ മസിനഗുഡി ⛰🏕 പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്. കേരളത്തോട് ചേര്‍ന്ന് ഇത്രയും ഭംഗിയുള്ള ഒരിടം തമിഴ്‌നാട്ടിലുള്ളപ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്?
.
1.ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം
മസിനഗുഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗമാണെന്ന് വെറുതെ പറയുന്നതല്ല.
എപ്പോള്‍ പോയാലും അവിടെ മൃഗങ്ങളെ കാണാന്‍ സാധിക്കും
.
2. തെപ്പക്കാട് ആനക്യാംപ്
ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് സന്ദര്‍ശകരെ അനുവദിക്കുക. രാവിലെ 8.30 മുതല്‍ 9.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.30 വരെയും സന്ദര്‍ശകര്‍ക്ക് ആനക്യാംപ് കാണാം. ഊട്ടി-മൈസൂര്‍ റോഡ് മസിനഗുഡി റോഡുമായി ചേരുന്നയിടത്താണ് തെപ്പക്കാട് സ്ഥിതി ചെയ്യുന്നത്. .
.
.
3.റൈഡേഴ്‌സിന്റെ ഇഷ്ട റൂട്ട്
റൈഡേഴ്‌സിന്റെ ഇഷ്ടറൂട്ടുകളില്‍ ഒന്നാണ് ഗൂഡല്ലൂര്‍-മുതുമല-മസിനഗുഡി വഴിയുള്ള പാത. ഹെയര്‍പിന്നുകളും കയറ്റിറക്കങ്ങളും ഇരുവശവും തിങ്ങിനിറഞ്ഞ കാടുകളുമൊക്കെയാണ് ഈ റൂട്ടിനെ ആളുകളുടെ പ്രിയറൂട്ടാക്കി മാറ്റുന്നത്. .
.

4.മസിനഗുഡി- ഊട്ടി യാത്ര
ത്രില്ലിങ് ഡ്രൈവിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു റൂട്ടാണിത്. മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്കുള്ള 36 ഹെയര്‍ പിന്നുകള്‍ നിറഞ്ഞ റോഡ് ഒരേ സമയം സാഹസികതയും അതുപോലെ ക്ഷമയും ആവശ്യപ്പെടുന്നുണ്ട്. .
Credit : Elizabeth.
.
👉Masinagudi cottages Call : 888 3711 555
👉Trailroot cottage (from Rs.875) Call +919900005656
👉Safari land tree houses Contact : +919787592381 +91423-2526937



No comments:

Post a Comment