ഇന്ത്യയുടെ സ്വപ്നനഗരമായ മുംബൈയിലേക്ക് ഒരു യാത്ര.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, November 9, 2018

ഇന്ത്യയുടെ സ്വപ്നനഗരമായ മുംബൈയിലേക്ക് ഒരു യാത്ര..


 By : Rino raj panicker                                                                       _                                                                                    UNESCO യുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനായ വിക്ടോറിയ ടെർമിനൽസിൽ (ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ (CSMT)) ട്രെയിനിറങ്ങുമ്പോൾ ഒരേ ഒരു ലക്ഷ്യം മാത്രം. ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബൈയെ അടുത്തറിയുക, മുംബൈയുടെ നഗരഹൃദയത്തിലൂടെ ഒരു ദീർഘ സഞ്ചാരം നടത്തുക.                                                                                     _                                                     കൊട്ടാരസമാനമായ CSMT(പഴയ പേര് CST)റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. നന്നേ വിശപ്പുണ്ടായിരുന്നതിനാൽ നേരെ പോയി ഞങ്ങൾ ഓരോ പോഹയും സമൂസ പാവും കഴിച്ചു. ഭാഷ നന്നായി അറിയാതെ മുംബൈ നഗരത്തിൽ എത്തിപെട്ടാൽ പറ്റിക്കപ്പെടുമെന്നുള്ള കാര്യം ഞങ്ങൾ നേരത്തെ മനസിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ മുംബൈ ടാക്സി വിളിക്കാതെ uber taxi വിളിച്ചാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. അവിടെ നിന്നും നേരെ പോയത് Gateway of India യിലെകാരുന്നു. (2. 5 kms from CSMT Railway Station. Uber taxi Rate-48 Rs).                      
                                           _                                                                               ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ് അഞ്ചാമനും ഭാര്യ ക്വീൻ മേരിയും 1911 ൽ ഇന്ത്യയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ ഓർമ്മക്കായിട്ടാണ് Gateway of India നിർമിച്ചിരിക്കുന്നത്. Gateway of India ക്ക്  തൊട്ടടുത്തായാണ് 2008 ൽ ഭീകരാക്രമണമുണ്ടായ(26/11) Taj Hotel സ്ഥിതി ചെയ്യുന്നത്. 166 പേരോളം അന്നത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 5 സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണ് 550 മുറികളോളമുള്ള താജ് ഹോട്ടൽ. അവിടെ നിന്നും ഞങ്ങൾ നടന്നു പോയത് മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്ന നരിമാൻ പോയിന്റിലേക്കാണ്. മുംബൈ നഗരത്തിലെ ബിസിനസ്സിന്റെ ആസ്ഥാന കേന്ദ്രമാണ് നരിമാൻ പോയിന്റ്.                                 _                                                                  അപ്പോളാണ് ഒരാൾ കുറച്ചു ടിക്കറ്റുകളുമായി ഞങ്ങളെ വന്നു സമീപിച്ചത്. Gateway of India യിൽ നിന്നും എലഫന്റാ ഐലൻഡ് ലേക്കുള്ള ബോട്ടിന്റെ ടിക്കറ്റ് ആരുന്നു അത്. ഞങ്ങൾ ടിക്കറ്റ് എടുത്തു. 180 രൂപയാണ് ടിക്കറ്റ് നിരക്ക്.                              കടലിലൂടെ ഏകദേശം 8. 6 നോട്ടിക്കൽ മൈൽ (16 km) ബോട്ടിലൂടെ സഞ്ചരിച്ചു വേണം എലഫന്റാ ഐലൻഡിൽ എത്താൻ.                                            _                                                                    സത്യത്തിൽ ബോട്ടിൽ അല്ല കറ്റമരനിൽ ആണ് യാത്ര. അതെന്താ സംഭവം എന്നല്ലേ??  കടലിലൂടെ യാത്ര ചെയ്യാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വീതി കൂടിയ ബോട്ടുകളാണ് Catamaran. (നോർവേയിൽ കടലിടുക്കുകളിലൂടെ സന്തോഷ് ജോർജ് കുളങ്ങര Catamaranil യാത്ര ചെയ്യുന്നത് സഞ്ചാരം പരിപാടിയിൽ കണ്ടപ്പൊളെ മനസ്സിൽ ഉറപ്പിച്ചതാണ് ഇതുപോലെ ഒന്നിൽ കേറണമെന്നുള്ളത്. അതെന്തായാലും സാധിച്ചു).        കടലിൽ കൂടി ഏകദേശം ഒന്നര മണിക്കൂർ സഞ്ചരിച്ചു വേണം എലഫന്റാ ഐലൻഡിൽ എത്താൻ. യാത്രക്കിടയിൽ കറ്റമരന് ചുറ്റും സീഗൾ പക്ഷികൾ വന്നു വട്ടമിട്ടു പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. ബോട്ടിൽ നിന്നും യാത്രക്കാർ ധാന്യങ്ങളും മറ്റും സീഗൾ പക്ഷികൾക്ക് ഇട്ടു കൊടുക്കുന്നുണ്ട്.      ബോട്ടിന്റെ Upper deck ൽ ഇരുന്നായിരുന്നു ഞങ്ങളുടെ യാത്ര. Upper deck ൽ ഇരിക്കുന്നതിന് ടിക്കറ്റിനു പുറമെ വേറെ പൈസ കൊടുക്കണം.                                                             
_                                                                      അങ്ങനെ ഞങ്ങൾ എലഫന്റാ ഐലൻഡിൽ എത്തി. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു ഗുഹാ സമുച്ചയമാണ് Elephanta Caves.ഹൈന്ദവ ദേവനായ ശ്രീ ബുദ്ധന്റെ പ്രതിമകളാണ് ഇവിടെ കൂടുതലും കാണാൻ സാധിക്കുന്നത്. ഇവിടുത്തെ 20  അടി ഉയരമുള്ള ശിവന്റെ ത്രിമൂർത്തി ശിൽപം പ്രശസ്തമാണ്.Elephanta Caves എന്ന് ഈ ഗുഹാസമുച്ചയത്തിനു പേര് വരാൻ കാരണം ഇവിടെ നിന്നും പണ്ട് ലഭിച്ച ഒരു ആനയുടെ ശിൽപം കാരണം ആണ്. ആ ശിൽപം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് മുംബൈയിലെ Prince of Wales മ്യൂസിയത്തിലാണ്. ധാരാളം വിദേശ സഞ്ചാരികൾ ഒക്കെ Elephanata Caves ലേക്ക് എത്തുന്നുണ്ട്.                                                               _                                                                           മുംബൈ ജവാഹർലാൽ നെഹ്‌റു പോർട്ട്‌ ട്രസ്റ്റിനു പടിഞ്ഞാറായി 2 km മാറിയാണ് എലഫന്റാ ഐലന്റ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ഒരു ദ്വീപ് ആണ് എലഫന്റാ ഐലന്റ്. സഞ്ചാരികളെ ആകർഷിക്കാനായി അവിടെ ഒരു ചെറിയ ട്രെയിൻ സർവീസ് വരെ ഉണ്ട്. അവിടുത്തെ കാഴ്ചകൾ ഒക്കെ പകർത്തിയ ശേഷം ഞങ്ങൾ കറ്റമരനിൽ കയറി തിരിച്ചു Gateway of India യിൽ എത്തി.         _                                                                        അവിടെ നിന്നും നേരെ പോയത് മുംബൈയിലെ പ്രിൻസ് ഓഫ് വെയിൽസ്‌ മ്യൂസിയത്തിലേക്കാണ്. (പുതിയ പേര് ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ ). ചരിത്ര ബോധമുള്ള ഓരോ വിദ്യാർത്ഥിയും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരിടമാണ് പ്രിൻസ് ഓഫ്  വെയിൽസ്‌ മ്യൂസിയം. ഏകദേശം 50, 000 ത്തോളം പുരാവസ്തു ശേഖരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വലിയ മ്യൂസിയം സമുച്ചയമാണ് അത്. ഗുപ്തന്മാരുടെയും, മൗര്യന്മാരുടെയും, ചാലൂക്യന്മാരുടെയും, രാഷ്ട്രകൂടന്മാരുടെയും ഒക്കെ ചരിത്രം അതി ബൃഹത്തായി തന്നെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സിന്ധു നദീ തട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഒക്കെ സൂക്ഷിച്ചിരിക്കുന്നത് ഇവിടെ ആണ്.                           _                                                                              പണ്ട് സ്കൂളിലെ ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചിട്ടുള്ള സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായുള്ള പ്രതിമകൾ ഒക്കെ നേരിട്ട് കാണാൻ സാധിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് മനസിനുണ്ടായത്. ഓരോ യാത്രയും വിനോദത്തിനു വേണ്ടി മാത്രമുള്ള ഉപാധി ആയി കാണാതെ, ആ സ്ഥലത്തിന്റെ ചരിത്രത്തിലേക്ക് കൂടി നാം കടന്നു പോകുമ്പോളാണ് ഒരു യാത്രികൻ ഒരു തികഞ്ഞ സഞ്ചാരി ആയി മാറുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.             മുംബൈ നഗരത്തിന്റെ ചരിത്രം വിവരിക്കുന്ന ഒരു ഷോർട് ഫിലിം ഷോ യും അവിടെ ഉണ്ടായിരുന്നു (അതിനു വേറെ ടിക്കറ്റ് എടുക്കണം ). അങ്ങനെ വെയിൽസ്‌ മ്യൂസിയത്തിലെ കാഴ്ചകൾ ഒക്കെ കണ്ട ശേഷം അവിടെ നിന്നും ഒരു ടിബറ്റൻ ഫ്ലാഗും വാങ്ങി ഞങ്ങൾ പുറത്തേക്കിറങ്ങി .      

                               
                      _                                                                        അതിനു ശേഷം പോയത് ജഹാന്ഗീർ ആർട് ഗാലറി യിലേക്കാണ്. ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ ഒരു പ്രദർശനം തന്നെ ആയിരുന്നു അത്. അവിടെ ചുറ്റി നടന്നു കാഴ്ചകൾ ഒക്കെ കണ്ടു പുറത്തിറങ്ങിയപ്പോളേക്കും നല്ല വിശപ്പ്‌ തുടങ്ങിയിരുന്നു. അവിടെ അടുത്തുള്ള ചേതന താളി റെസ്റ്റോറന്റിലേക്ക് കയറി. അവിടെ നിന്നും നല്ല അസൽ Marathi Thali ഞങ്ങൾ അകത്താക്കി. നല്ല ഹെവി ഫുഡ്‌ ആരുന്നു. കഴിച്ചു തീർക്കാൻ ഞങ്ങൾ കുറച്ചു പാട് പെട്ടു. (ഓരോ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോളും അവിടുത്തെ തനതു thali ഫുഡുകൾ കഴിക്കാൻ ശ്രമിക്കുക, അതൊരു അനുഭവമാണ് ).                      _                                                              അപ്പോളേക്കും വൈകുന്നേരത്തോടടുത്തിരുന്നു. അടുത്ത യാത്ര മുംബൈ മറൈൻ ഡ്രൈവിലേക്കാണ്. ഗൂഗിൾ മാപ്പ് എന്ന വഴി കാട്ടിയോടൊപ്പം ഞങ്ങൾ മറൈൻ ഡ്രൈവിലേക്കു നടത്തം തുടർന്നു. മുംബൈയിലെ പ്രശസ്തമായ രാജാഭായി ക്ലോക്ക് ടവറും, ഓവൽ മൈതാനവും, ബ്രാബോൺ ക്രിക്കറ്റ്‌ സ്റ്റേഡിയവും വാങ്കഡെ സ്റ്റേഡിയവും, ഒക്കെ പിന്നിട്ട്‌ ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി.                                                       _                                                                       മുംബൈ




നഗരത്തിലെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു സായാഹ്ന വേളകൾ ഉല്ലാസപ്രദമാക്കാൻ എല്ലാവരും എത്തുന്ന സ്ഥലമാണ് മുംബൈ മറൈൻ ഡ്രൈവ്. കോർപ്പറേറ്റ് സ്ഥാപനത്തിലെ ജോലിക്ക് ശേഷം ഒട്ടൊക്കെ ക്ഷീണിച്ച മുഖവുമായി വിശ്രമിക്കുന്നവരും, സല്ലപിച്ചിരിക്കുന്ന കാമുകി കാമുകന്മാരും, പതിവ് വ്യായാമത്തിനായി സ്പീഡിൽ നടന്നു പോകുന്നവരും ഒക്കെ മുംബൈ മറൈൻ ഡ്രൈവിലെ സ്ഥിരം കാഴ്ചയാണ്. എല്ലാവരും അവരവരുടെ ലോകത്തിൽ മുഴുകി ഇരിക്കുന്നു. ആരും ആരുടേയും സ്വകാര്യതയിലേക്ക് കടന്നു കയറുന്നില്ല.            സൗത്ത് മുംബൈയിലെ നരിമാൻ പോയിന്റിനെയും മലബാർ ഹില്ലിനെയും ബന്ധിപ്പിച്ചു 3. 6 km നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു Baulevard ആണ് മുംബൈ മറൈൻ ഡ്രൈവ്. ക്വീൻസ് നെക്‌ലേസ് എന്ന അപാര നാമത്തിലും അറിയപ്പെടുന്നു.           മറൈൻ ഡ്രൈവിൽ നിന്നും നോക്കുമ്പോൾ അങ്ങു ദൂരെയായി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ  Bandra- Worli sealink കാണാവുന്നതാണ്. 5. 6 km നീളമുള്ള കടൽപ്പാലമാണ് അത്.                                                _                                                                      അങ്ങനെ കാറ്റും കൊണ്ട് മറൈൻ ഡ്രൈവിൽ ഇരിക്കുമ്പോളാണ് ഇന്നത്തെ ദിവസം എവടെ താമസിക്കും എന്ന ചിന്ത വന്നത്. നേരെ ഫോൺ എടുത്തു oyo വഴി മുംബൈ റെയിൽവേ സ്റ്റേഷന് അടുത്തായി ഒരു റൂം ബുക്ക്‌ ചെയ്തു.                        മറൈൻ ഡ്രൈവിൽ നിന്നും നേരെ പോയത് മുംബൈ ഫാഷൻ സ്ട്രീറ്റിലേക്കാണ്. മുംബൈ ആസാദ്‌ മൈതാനത്തിനു എതിർ വശത്തായി MG റോഡിനു ചേർന്ന് കാണുന്ന 385 ഓളം വഴിയോര കടകളുടെ ഒരു കൂട്ടമാണ് മുംബൈ ഫാഷൻ സ്ട്രീറ്റ്. ഇന്ത്യയിൽ ലഭിക്കുന്ന മിക്കവാറും എല്ലാ ബ്രാൻഡഡ് തുണിത്തരങ്ങളുടെയും ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ അവിടെ ലഭിക്കും. അവിടെ നിന്നും കുറേ സാധനങ്ങൾ ഒക്കെ വാങ്ങി കൂട്ടി ഞങ്ങൾ മുംബൈ റെയിൽവേ സ്റ്റേഷന് അടുത്തെത്തി.                                                            
_                                                                             രാത്രി ഭക്ഷണത്തിനു ശേഷം വർണ്ണ ലൈറ്റുകളിൽ തിളങ്ങി നിൽക്കുന്ന വിക്ടോറിയ ടെർമിനൽസിനെയും കണ്ടു കൊണ്ട് നഗരമധ്യത്തിലെ ട്രാഫിക് റൗണ്ടിൽ ഞങ്ങൾ കുറേ നേരം അങ്ങനെ ഇരുന്നു. അതൊരു അനുഭവം തന്നെയായിരുന്നു. റൗണ്ടിന് ചുറ്റുമായി കറുപ്പും മഞ്ഞയും നിറത്തിലുള്ള മുംബൈ ടാക്സികളും ഡബിൾ ഡെക്കർ ബസുകളും ചീറിപ്പാഞ്ഞു പോകുന്നത് കാണാൻ തന്നെ നല്ല രസമാണ്.                        അവിടുന്നു ഞങ്ങൾ നേരെ റൂമിലേക്ക്‌ പോയി.          _                                                                   റൂമിലെത്തി നാളെ പോകണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. ജൂഹു ബീച്ച്, സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌, bandra-worli sealink, മഹീം ചർച്ച്, എന്നിവടങ്ങളിലേക്കൊക്കെയാണ് നാളത്തെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു ദിവസത്തെ ക്ഷീണം മുഴുവൻ ഒരു കുളിയിൽ പാസാക്കിയ ശേഷം. ഹോട്ടൽ റൂമിലെ പതുപതുത്ത മെത്തയിലേക്കു ഒരൊറ്റ വീഴ്ച ആയിരുന്നു.                 _        


No comments:

Post a Comment