നാഗർഹോളെ Nagarhola - Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, November 9, 2018

നാഗർഹോളെ Nagarhola - Route Map


.....
home away from home.....
ഇതൊരു യാത്ര വിവരണമല്ല....
വിടാതെ പിൻതുടരുന്ന ഒരു അനുഭവമാണ്... ആദ്യമായി ഒരു വനയാത്ര നടത്തുന്നത് നാലു കൊല്ലം മുമ്പ് ഒരു സെപ്റ്റംബറിലാണ്....നാഗർഹോളെയിലേക്ക് യാതൊരു മുൻധാരണകളുമില്ലാതെ ഒരു യാത്ര..അതിനു ശേഷം എത്രയോ തവണ അങ്ങോട്ട്.... എല്ലാ കാടുകൾക്കും നമ്മെ തന്നിലേക്ക് ആകർഷിക്കുന്ന ഒരു ശക്തിയുണ്ട്..Tries to absorb you....പക്ഷേ നമ്മെ ആശ്ളേഷിക്കുന്ന കാടാണ് നാഗർഹോളെ..
.
"You can stay in Nagarhole Forest Guest house with prior booking from Wildlife department in Mysore :
Phone +91-8212480902. "
.
Homestay Details -
Homestay Name: Vimala Estate
Owner and host: Mr Narendra Pattu
Charges(Breakfast, lunch, tea and dinner included): 1300 per person per night
Contact: +91 9945286608

കേരളത്തിലെ വയനാട് കർണാടകയിലെ നാഗർഹോളെ ബന്ദിപൂർ തമിഴ്നാട്ടിലെ മുതുമലൈ ഈ പ്രദേശങ്ങളെല്ലാം വെസ്റ്റേൺ ഘാട്ട്സിലെ നീലഗിരി ബയൊസ്ഫിയറിൽ പെടുന്നു. നാഗർ എന്നാൽ പാമ്പ്..ഹോള അരുവി ഈ രണ്ടു വാക്കുകൾ ചേർന്നാണ് ഈ പേര്.
.
കബനി റിസർവോയർ നാഗർഹോളെയെ ബന്ദിപൂരിൽ നിന്ന് വേർതിരിക്കുന്നു. . നാഗർഹോളെയിലക്കുള്ള യാത്രയെ പറ്റി ചിന്തിക്കുന്നത് തന്നെ മനസ്സിൽ പുതിയ ഒരു ഊർജ്ജം നിറക്കുന്നു.
.
ROUTE :
കോഴിക്കോട് നിന്ന് ഏകദേശം150കിലോമീറ്റർ വരും നാഗർഹോളെയിലേക്ക്.താമരശ്ശേരി ചുരം കയറി മാനന്തവാടി വഴി കാട്ടിക്കുളം..കൽപറ്റ മാനന്തവാടി പട്ടണങ്ങളെ ഒഴിവാക്കി ബൈപ്പാസുകളുമുണ്ട്...
.
മാനന്തവാടി -കാട്ടിക്കുളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് "ബാവലി പാലം" കടന്നാൽ നാഗർഹോളെ നാഷണൽപാർക്കിന്റെ കവാടമായി....
.
.
ഉറങ്ങിക്കിടക്കുന്ന ചരിത്രം വയനാടൻ മണ്ണിൽ നിന്നും മനസ്സിലേക്ക് കയറിവരാതെയുള്ള ഒരു യാത്ര വയനാട്ടിലൂടെ സാധ്യമല്ല.......തിരുനെല്ലി തൃശ്ലേരി അമ്പലങ്ങളും പോകുന്ന വഴിക്കാണ്..ബോർഡുകൾ കാണാം...
.
മിക്കപ്പോഴും രണ്ടു ദിവസം നാഗർഹോളെയിൽ തങ്ങി ഹാന്റ് പോസ്റ്റ്‌ ബേഗൂർ വഴി... പൂപാടങ്ങളുടെ നടുവിലൂടെ...ബന്ദിപൂരിലിയിരിക്കും എത്തുക..അവിടെ രണ്ടു ദിവസം തങ്ങി മുതുമലൈ ഗൂഢല്ലൂർ വഴി തിരികെ.. ഇടക്ക് ഗുണ്ടൽപെട്ടിനടുത്തു ഹിമവത് ഗോപാൽസ്വാമി ഹിൽസിലും ഒന്നൂ കേറും... Black Panther ആണ് ഇവിടുത്തെ main attraction. Thanks dear for the info at "Sunil Manikkath"


No comments:

Post a Comment