അവൻ വരും കാടും കാട്ടരുവിയും കടന്നു... റോസ്മല.. KSRTC ഇസ്‌തം.. 💓 റോസ് മല...♥ A special ride on KSRTC to know the wild up close - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 3, 2018

അവൻ വരും കാടും കാട്ടരുവിയും കടന്നു... റോസ്മല.. KSRTC ഇസ്‌തം.. 💓 റോസ് മല...♥ A special ride on KSRTC to know the wild up close

കൊല്ലം ➡ പുനലൂർ ➡ റോസ്‌മല

ഫോട്ടോ  : An Sar

#കാനനഭംഗിആസ്വദിക്കുവാൻറോസ്മല

ഓഫ് റോഡ് ഡ്രൈവിങ്ങിനു ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് റോസ്മല. കൊല്ലം ജില്ലയിലെ തമിഴ്നാട് ബോർഡർ ആയ ആര്യങ്കാവിൽ നിന്നാണ് റോസ്മലയിലേക്കുള്ള കാട്ടുപാത തുടങ്ങുന്നത്. കുത്തനെ ഉള്ള കയറ്റങ്ങളും ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും കാട്ടാറുകളും കടന്നുള്ള യാത്രയാണ് അങ്ങോട്ടേക്ക്

 കൊല്ലം ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ നല്ല കട്ട ഒഫ്റോഡ്‌ കേറിയാൽ റോസ്മല എത്താം..

കൊല്ലം ഭാഗത്ത്‌ നിന്ന് പോകുമ്പോൾ തെന്മല പാലരുവി കഴിഞ്ഞു കുറച്ചു കൂടി മുന്നിലേക്ക് ചെന്നാൽ വലതു ഭാഗത്ത്‌ ആയാണ് റോസ്‌മലയിലെക്കുള്ള വഴി സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ കുറച്ചു ദൂരം ടാർ ചെയ്ത റോഡ്‌ ഉണ്ടെങ്കിലും അത് പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആണ്. അത് കഴിഞ്ഞാൽ പിന്നീട് പൂർണമായും കല്ലും മണ്ണും നിറഞ്ഞ കാട്ടുപാത ആണ്. ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്

നല്ല ധൈര്യം ഉണ്ടങ്കിൽ കിക്കെർ അടിച്ചോ , റോസ്മലക്ക് ... റോസ് മല മുകളിൽ നിന്നുള്ള തെന്മല ഡാമിന്റെ വ്യൂ അടിപൊളി ആണട്ടോ .... നമ്മുടെ ആനവണ്ടിയുടെ ഒരു കട്ട് ചെസിസ് ബസും ഈ റുട്ടിൽ ഉണ്ട് .

റോസ് മലയിലേക്ക് പോകാൻ ബൈക്ക് അല്ലെങ്കിൽ ജീപ്പ് ഉപയോഗികുന്നതാണ് നല്ലത്. മറ്റു വാഹനങ്ങൾ പോകാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും. ഒരുപക്ഷെ വാഹനം വഴിയിൽ കുടുങ്ങി പോകാനും സാധ്യത ഉണ്ട്. അതുകൊണ്ട് ജീപ്പ് അല്ലെങ്കിൽ ബൈക്ക് ആയിരിക്കും നല്ലത്.

ഓർമകളിൽ സൂക്ഷിക്കാൻ ഒരു മനോഹരമായ യാത്ര കൂടി

ആര്യങ്കാവ് ഡിപ്പോയുടെ ഒരു ഓഫ് റോഡ് സർവീസ്...

#റോസ്മല- #അടൂർ
ആര്യങ്കാവ്,തെന്മല,കുളത്തൂപ്പുഴ,അഞ്ചൽ, ആയൂർ, കൊട്ടാരക്കര.





No comments:

Post a Comment