കാനന ഭംഗി ആസ്വദിച്ച് മുന്നാര്‍ - പാമ്പാടുംഷോല - വട്ടവട യാത്ര Vattavada, Hill station, Munnar, Idukki | Kerala Tourism - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 3, 2018

കാനന ഭംഗി ആസ്വദിച്ച് മുന്നാര്‍ - പാമ്പാടുംഷോല - വട്ടവട യാത്ര Vattavada, Hill station, Munnar, Idukki | Kerala Tourism

മീശപുല്ലിമലയിൽ മഞ്ഞു പെയ്യുന്ന കണ്ടിട്ടുണ്ടോ [ ആരും എന്നെ തല്ലാൻ വരണ്ട ..ഞാൻ കണ്ടിട്ടുമില്ല പോയിട്ടുമില്ല ] ഈ ചോദ്യവും ചോദിച്ചിട്ടു അങ്ങേരു ഓളെ കൊണ്ടുപോയത് വട്ടവടക്കായിരുന്നു. ഹാ.... ആ വട്ടവടയാണ് നമ്മുടെ കഥാ നായകൻ .
Trip - munnar - pambhadum shola - vattavada

പതിവുപോലെ ടീവി ഉം ഓൺ ചെയ്തു അതിലേക്കു നോക്കാണ്ട് മൊബൈൽ ഇൽ കുത്തിക്കൊണ്ടു വെള്ളിയാഴ്ച രാത്രി വീട്ടിൽ ഇരിക്കുമ്പോൾ പെട്ടന്നൊരു ഉൾവിളി ..."" വട്ടവടക്കു പോണം "" അപ്പൊത്തന്നെ വാട്ടസ്ആപ് ഇൽ സാധാരണയായി ട്രിപ്പ്ഇന് പോകാനായി വിളിക്കാറുള്ളവന്മാർക്കൊക്കെ മെസ്സേജ്‌ വിട്ടു ..." ഡാ നാളെ വട്ടവട വിട്ടാലോ?" പ്രതീക്ഷിച്ചപോലെ തന്നെ .. ഇല്ലടാ നാളെ അവിടെ പോണം ഇവിടെ പോണം എന്നൊക്കെ റിപ്ലയ് ഉം വന്നു [ അവരെ തെറ്റുപറയാൻ പറ്റില്ലല്ലോ പാതിരാത്രിക്ക് മെസ്സേജ്‌ വിട്ടിട്ടു നാളെ ട്രിപ്പ് പോകാം എന്നും പറഞ്ഞാൽ എല്ലാര്ക്കും പറ്റിയെന്നു വരില്ലല്ലോ ...] അങ്ങിനെ ആ ആഗ്രഹം മടക്കി പോക്കറ്റ് ഇൽ വച്ച് ഡിപ്രെഷന് അടിച്ചിരിക്കുമ്പോള് ഒരു ഫ്രണ്ട് ഗുഡ് നൈറ്റ് പറഞ്ഞോണ്ട് വരാന്.. ഞാൻ ആളോടും പറഞ്ഞു ഇങ്ങനൊരു പ്ലാൻ ഇട്ടു ..ചീറ്റി പോയി എന്ന്.. അപ്പൊ ഓള് പറയാ കെട്ടിയാണ് എവിടേലും ഒന്ന് പോണം എന്ന് പറഞ്ഞു തുടങ്ങിട്ടു കുറെ നാളായി നമുക്കെലാം കൂടി അങ്ങ് പോയാലോ എന്ന് ... അപ്പൊത്തന്നെ ചുരുട്ടി പോക്കറ്റ് ഇൽ വച്ച ആഗ്രഹത്തെ എടുത്തു നിവർത്തി കയ്യിൽ പിടിച്ചു .. എന്നിട്ടു ഫാര്യയോടു ഒരു ചോദ്യം .. അതേ നാളെ നമുക്ക് വട്ടവടക്കു പോയാലോ... ഇടി കിട്ടിയില്ല എന്നത് ഭാഗ്യമായി കരുതുന്നു .



നേരത്തെ പറഞ്ഞപോലെ, രാത്രി പെട്ടന്ന് നാളെ ലീവ് എടുക്കാൻ പറഞ്ഞപ്പോൾ നടക്കില്ല മോനെ എന്ന് ഓളും പറഞ്ഞു...

എന്നാലും ആശിച്ചു പോയില്ലേ പോരാത്തതിന് അവർ റിസോർട് ഉം ബുക്ക് ചെയ്തു .. അങ്ങിനെ ആ യാത്ര ഓൺ ആയി.അവർ വർഷങ്ങൾ ആയിട്ടു അമേരിക്കയിൽ ആയിരുന്നതുകൊണ്ട് നാട്ടിലെ ഒരു സ്ഥലങ്ങളും കണ്ടിട്ടില്ല അതുകൊണ്ടു അവരും വളരെ ഉത്സാഹത്തിൽ ആയിരുന്നു.

പ്ലാൻ ചെയ്തപോലെ ശെനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് പുറപ്പെട്ടു . ഗൂഗിൾ മാപ് പറഞ്ഞത് 7 മണിക്ക് അവിടെ എത്തും എന്നായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇറങ്ങും എന്നതിനാലും മഴ പെയ്യുന്നുണ്ടായിരുന്നു എന്നതിനാലും എട്ടുമണി എങ്കിലും ആവാതെ എത്തില്ലെന്ന് ഉറപ്പായിരുന്നു.

മൂന്നാറും മാട്ടുപ്പെട്ടിയും എക്കോപോയിന്റും കുണ്ടലയും ടോപ് സ്റ്റേഷൻ ഉം കടന്നു ഏകദേശം 7 .30 ആയപ്പോഴേക്കും ഞങ്ങൾ പാമ്പാടുംഷോല ചെക്ക് പോസ്റ്റ് ഇൽ എത്തി . വഴിയിൽ ആന ഇറങ്ങിട്ടുണ്ട് എന്ന് പലരും പറഞ്ഞെങ്കിലും ഞങ്ങൾ കണ്ടില്ല .

ചെക്ക് പോസ്റ്റ് ഇൽ ഉള്ളവർ പറഞ്ഞു നാഷണൽ പാർക്ക് ആണ് വണ്ടി നിർത്തി ഇറങ്ങരുത് എന്ന് ക്യാമ്പ് നോയൽ റിസോർട്ടിലേക്കു 13 km ഉണ്ടെന്നും പറഞ്ഞു .. കുറച്ചു ദൂരം കഴിഞ്ഞങ്ങോട്ടു പിന്നീടങ്ങോട്ടുള്ള റോഡ് കുറച്ചു ശോകം ആയിരുന്നു .. മിന്നാമിനുങ്ങിന്റെ വെട്ടം പോലും ഇല്ല .. വിജനമായ റോഡ് .. കൊടും കാട് .. ചാറ്റൽ മഴ .. മൊബൈൽ നു റേഞ്ച് ഉം ഇല്ല ..ഇതൊന്നും പോരാഞ്ഞിട്ട് ഭീകര കോടയും ...... GPS ഇല്ലായിരുന്നേൽ തെണ്ടിപ്പോയേനെ ....

പെട്ടന്ന് അതാ GPS പറയാന് ഇടത്തോട്ട് തിരിക്കാൻ ... ഇവിടെവിടെ വഴി എന്ന് വിചാരിച്ചു നോക്കിയപ്പോ ഒരു ചെറിയ വഴി താഴ്പ്പോട്ടു ഇറങ്ങുന്നു .... ഹെയർ പിന് എന്ന് ഒന്നും പറയാൻ പറ്റില്ല അതിനും ഒടിഞ്ഞ വഴി .. ചെറിയ കാർ പോലും സൂക്ഷിച്ചു ഇറക്കണം ... അതാണ് മനോഹരമായ വട്ടവട ഗ്രാമത്തിലേക്കുള്ള വഴി ... പിന്നീട് പോകുന്ന വഴി കാണുമ്പോൾ ..വഴി തെറ്റിയോ എന്ന് ഉള്ള സംശയം ബലപ്പെട്ടുവന്നു .. അവസാനം കുറെ കുന്നും മലയാറും വളവും ഒക്കെ കേറി കേറി ...ധാ GPS ഞങ്ങളെ വട്ടവടയിൽ എത്തിച്ചു.. മുന്നിലേക്ക് നോക്കിയപ്പോ വഴി തീർന്നു അപ്പൊ കാറിനു ചുറ്റും ഡാഡി ഗിരിജയെ പോലെ കരിമ്പളം പുതച്ചു കുറച്ചുപേർ വന്നു നോക്കുന്നു അന്യഗ്രഹ ജീവികൾ വന്നു ലാൻഡ് ചെയ്തപോലെ ... പിന്നീടല്ലേ മനസിലായെ ഒരാളുടെ വീടിന്റെ ടെറസ് ഇന്റെ മുകളിൽ ആണ് കാർ നിക്കണത് എന്ന്. അതാണ് വട്ടവട ജംഗ്ഷൻഎന്നും അവിടെന്നു ഇടത്തോട്ട് ആണ് ഞങ്ങൾക്ക് പോവേണ്ടത് എന്ന് അവരുടെ അടുത്തുന്നു ചോദിച്ചു മനസിലാക്കി ... അവസാനം എട്ടുമണിയോടെ ഞങ്ങൾ ആ ചാറ്റൽ മഴയത്തു റിസോർട് ഇൽ എത്തി ...

റിസോർട് ഇത് ചെക്ക് ഇൻ ചെയ്തിട്ടു കോട്ടജ് ഇൽ എത്തി, മൊത്തത്തിൽ ഒരു കൊളോണിയൽ ടച്ച് കാണാനുണ്ട് ഇന്റീരിയറിൽ അതിന്റെ തുടർച്ചയെന്നോണം ഫയർ പ്ലസ് ഉം ഉണ്ട്. ഞങ്ങളെ കോട്ടജിൽ ആക്കി റൂം ബോയ് ഡിന്നർ ഇന്റെ ഓർഡറും എടുത്തിട്ട് പോയി ... നല്ല തണുപ്പുണ്ട് ..എ [അത്രക്കൊന്നുമില്ല എന്നാലും ... ഏറെക്കുറെ ] ഞാൻ ഈ ഫയർ പ്ലേസ് മുൻപ് കത്തിച്ചിട്ടില്ലാത്തതുകൊണ്ടും വലിയ തണുപ്പ് ഇല്ലാത്തതിനാലും എനിക്കതു കത്തിക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല .. പക്ഷെ എന്റെ സുഹൃത്തുക്കൾക്ക് അത് അമേരിക്ക ഇൽ കത്തിച്ചു ശീലം ഉള്ളതുകൊണ്ട് അവർ അത് കത്തിക്കാനുള്ള പണി തുടങ്ങി ..കുറച്ചു മണ്ണെണ്ണ അവിടെ ഇരുപ്പുണ്ടായിരുന്നു അത് ഒഴിച്ച് കത്തിച്ചു നോക്കിട്ടും പരാജയം ആയിരുന്നു ഫലം ... അവർ അങ്ങിനെ പരാജയപെടാനാ കണ്ടപ്പോ എനിക്കൊരു വാശി ..എന്ന ഇതൊന്നു കത്തിചുട്ടുതന്നെ കാര്യം ... അങ്ങിനെ നീണ്ട അരമണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം വിറകിനു കത്ത് പിടിച്ചു ... മഴ കാരണം മുടങ്ങിയ ക്യാമ്പ് ഫയർഇന്റെ കുറവ് ഇതിൽ തീർന്നു.. ആ വിറകു കത്തുമ്പോൾ ഇടയ്ക്കു പൊട്ടാസ് പൊട്ടന് പോലെ ഉള്ള സൗണ്ട് ശെരിക്കും രോമാഞ്ചം ഉണ്ടാക്കി.. അതിനരികിൽ തീ കാഞ്ഞുകൊണ്ടു ഇരിക്കുന്ന നേരത്തേക്ക് ഓർഡർ ചെയ്ത ഫുഡ് ഉം എത്തി .

അതും കഴിച്ചു നാളെ രാവിലെ 6 മണിക്ക് എണീക്കാം എന്നിട്ടു ഉദയം കാണാം എന്നൊക്കെ പറഞ്ഞു തീരുമാനിച്ചു കിടന്നു .. അപ്പോഴേക്കും സാമാന്യം നല്ല തണുപ്പായിരുന്നു ... ആ തണുപ്പും ആസൗദിച്ചു കണ്ണടച്ചപ്പോഴേക്കും ൬ മാണിയുടെ അലാറം അടിച്ചു ... തലേന്നത്തെ യാത്ര ക്ഷീണവും ,തണുപ്പും ഒക്കെ കൊണ്ട് ബെഡിൽ നിന്നും എണീക്കാൻ ഒരു മടി.. പതുക്കെ കണ്ണ് കുത്തിത്തുറന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോ ഇരുട്ട് മാറി തുടങ്ങിട്ടില്ല .. പിന്നെ പതുക്കെ പല്ലൊക്കെ തേച്ചു കാമറ യും തൂക്കി പുറത്തേക്കു ഇറങ്ങി ... കുട്ടി ഉള്ളതുകൊണ്ട് അവരെ ശല്യം ചെയ്യാൻ നിന്നില്ല ... പതുക്കെ നടന്നു നടന്നു റിസോർട് ഇന്റെ ഒരു അതിരു വരെ എത്തി .. അപ്പുറത്തു വിശാലമായ പരന്നു കിടക്കുന്ന വിവിധ തരത്തിൽ ഉള്ള പച്ചക്കറി കൃഷി ഇതിന്റെ അതിരിൽ വൈദുത വേലി ഉണ്ട് .. ഞാൻ അതിനടുത്തു നിന്നാണ് ഇതെല്ലം കാണുന്നെ... സാധാരണ നമ്മുടെ നാട്ടിൽ കാണാറുള്ള കാമറ ഉണ്ട് എന്ന ബോർഡ് മാത്രം വച്ച് കാമറ വയ്ക്കാതെ ..ചുമ്മാ കമ്പിവേലി കെട്ടി വൈദുത വേലിയാണ് സൂക്ഷിക്കുക എന്നൊക്കെ എഴുതി പറ്റിക്കാന് പോലെ ആണെന്ന് കരുതി പതുക്കെ വേലിയിൽ തൊട്ടുനോക്കി ...&%#@&&*%# ആരും പേടിക്കണ്ട... എനിക്ക് ഷോക്ക് അടിച്ചതാ .. ചുറ്റും നോക്കി ... ഭാഗ്യം ആരും കണ്ടില്ല .. ഞാനേ കണ്ടോളു ... എനിക്ക് മാത്രേ കിട്ടിയുള്ളൂ...

പിന്നെ ഇങ്ങനെ കറങ്ങി തിരിഞ്ഞു നോക്കുമ്പോൾ അതാ വരുന്നു .. വാനിലെ മേഘങ്ങളേ ഓറഞ്ച് കളർ ഇൽ ചലിപ്പിച്ചു നമ്മുടെ സൂര്യൻ മോൻ.... ഹാ എന്താ ഒരു ഭംഗി ... സത്യം പറയാലോ .. ആ അരണ്ട വെളിച്ചത്തിൽനിന്നും പതുക്കെ പതുക്കെ ആ പരിസരം മുഴുവൻ പുലർകാല രശ്മിയുടെ ചുംബനത്തിൽ കുളിർന്നു തിളങ്ങി വരുന്നത് ...അതൊരു ഒന്നൊന്നര കാഴച തന്നെയായിരുന്നു... വേറെ കോട്ടജ്സ് ഇലെ ആരും തന്നെ എന്നേറ്റിട്ടുണ്ടായിരുന്നില്ല... ഇവരൊക്കെ ഇതൊന്നും കാണാണ്ടു് ഉറങ്ങാനാണോ ഇവിടെ വന്നേക്കണേ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഫോട്ടോസും എടുത്തു മഞ്ഞുത്തുള്ളികൾ മൂടിയ പച്ചതുതച്ച പുൽനാമ്പുകളും പൂക്കളും തലോടി കിളികളുടെ കൊഞ്ചലും കേട്ടു ആ റിസോർട്ടിന്റെ പ്രദേശം മുഴുവൻ നടന്നു കണ്ടു .. കണ്ണും മനസും നിറഞ്ഞു.. കുളിർന്നു.

അപ്പോഴേക്കും സുഹൃത്തും കുടുംബവും റെഡി അയി പുറത്തേക്കു ഇറങ്ങി.. ഞങ്ങൾ ഒരുമിച്ചു restaurant ഇൽ പോയി പ്രഭാത ഭക്ഷണനം ഒക്കെ കഴിച്ചു .. പല പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ ..ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിൽ ഉള്ളവർ അങ്ങിനെ പ്രഭാത ഭക്ഷണം കുറെ ഭാഷകളുടെ ബാക്ഗ്രൗണ്ടോടു കൂടിയായിരുന്നു ...

ഭക്ഷണ ശേഷം അവരുടെ കൂടെ വീണ്ടും ഒന്ന് നടന്നു ..കുറെ ഫോട്ടോസ് എടുത്തു ...


പത്തുമണിയോട് കൂടി ഞങ്ങൾ കുളിച്ചു റെഡി അയി പുറത്തിറങ്ങി .. ആ തണുപ്പത് തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഉള്ള സുഖം ..ആഹാ .... അത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്തവൻ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ.. സൂപ്പറാ .. അങ്ങിനെ അവിടന്ന് ടാറ്റ പറഞ്ഞിറങ്ങി .. അവരോടു ചോദിച്ചപ്പോ പറഞ്ഞു മുകളിലേക്ക് ട്രെക്കിങ് ഒക്കെ ഉണ്ട് അവിടെ പച്ചക്കറി തോട്ടങ്ങളും ഉണ്ടെന്നു ... പക്ഷെ തങ്ങൾ ഇനി മുകളിലേക്ക് പോവണ്ട വട്ടവട തന്നെ നമുക്ക് കുറെ കാണാൻ ഉണ്ടെന്നും പറഞ്ഞു ഇറങ്ങി... തിരിച്ചു ഇറങ്ങുമ്പോഴാ മനസിലായെ ഇത്ര മനോഹരം ആയ സ്ഥലത്തൂടെ ആണ് ഞങ്ങൾ രാത്രി പോയത് എന്ന്... പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സ്ഥലം .. എങ്ങും പച്ചക്കറി കൃഷി ... ചില സ്ഥലങ്ങളിൽ ഇറങ്ങി.. പലയിടത്തും പട്ടികൾ ആണ് കാവൽ .. അവർക്കുവേണ്ടി നമ്മൾ ചെറുപ്പത്തിൽ ഉണ്ടാക്കുമായിരുന്നു കുഞ്ഞിപ്പുര സെറ്റപ്പ് ഒക്കെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.. അതുകൊണ്ടു അകത്തു അധികം കേറിയില്ല..

വഴിയിൽ ചെറിയൊരു ഷെഡ്ഡും സ്ട്രോബെറി ഫാം ഏന് എഴുതിയ ബോർഡും കണ്ടു ..അവിച്ചേ വണ്ടി നിർത്തി ഇറങ്ങി ..അപ്പോഴേക്കും അതിന്റെ ഉടമസ്ഥയായ ഒരു തമിഴ് സ്ത്രീ വന്നു ഞങ്ങൾ എറണാകുളത്തുണ് ആണെന്ന് പറഞ്ഞപ്പോ പുള്ളിക്കാരീടെ മോളെ അവിടേക്ക് കെട്ടിച്ചേക്കണേ എന്നൊക്കെ പറഞ്ഞു പിന്നെ ഭയങ്കര സ്വീകരണം ആയിരുന്നു .. പിന്നെ കോഴിനെ പിടിക്കൽ മുട്ടയിടീക്കൽ.... ഞങ്ങളോട് ഇഷ്ടംപോലെ സ്ട്രോബെറി പറിച്ചു തിന്നോളാൻ പറഞ്ഞു .. കാരറ്റ് ഒക്കെ പറിച്ചു കഴുകി തന്നു .. സ്ട്രോബെറി ടോണിക്ക് ആണെന്നും പറഞ്ഞു എന്തോ തന്നു.. നല്ല രസം ഉണ്ടായിരുന്നു... അതും കുടിച്ചു സ്ട്രോബെറി ഒക്കെ പറിച്ചു തിന്നു ..അവിടെ ഉണ്ടായിരുന്ന മാറാത്തക്കാളിയും പാഷൻ ഫ്രൂട്ട് ഉം വാങ്ങി കാശും കൊടുത്തു നന്ദി പറഞ്ഞു ഇറങ്ങി..

അപ്പോഴാണ് കാറിൽ പെട്രോൾ തീരെ ഇല്ലന്ന് മനസിലായത് .. കുറച്ചങ്ങോട് ചെന്നപ്പോ ചെറിയ ചെറിയ വീടുകൾ കണ്ടുതുടങ്ങി .. അവിടന്ന് ഒരു നിഷ്ക്കളക മുഖമുള്ള ബാലിക ഇറങ്ങിവന്നു ഞങ്ങളോട് ചോദിച്ചു സ്ട്രോബെറി വേണമാ സർ എന്ന്... ഞാൻ ആ കുട്ടിയോട് സംസാരിക്കാൻ തുടങ്ങാനത്തിനു മുന്നേ അവൾ കാർ ഇൽ ഉള്ള എല്ലാരുടേം പേര് ചോദിച്ചു ,, [മാർക്കറ്റിങ് തന്ദ്രം ] നല്ല മിടുക്കു കുട്ടി ആറാം ക്ലാസ് ഇൽ പഠിക്കുന്നു അവിടെ എല്ലാ വീട്ടുമുറ്റത്തും ഇതുപോലെ ചെറിയ സ്ട്രോബെറി കൃഷി ഉണ്ട് എന്നൊക്കെ ആ കുട്ടി പറഞ്ഞുതന്നു .. എന്റെ സുഹൃത്ത് അവളുടെ കയ്യിൽ കിടന്ന ഒരു ചെയിൻ ആ കുട്ടിക്ക് ഊരി കൊടുത്തു [സ്വർണം അല്ലാട്ടോ] ആ കുട്ടിയുടെ ആത്മാഭിമാനം അത് വാങ്ങാൻ സമ്മതിക്കാനുണ്ടായിരുന്നില്ല ..അവസാനം സ്നേഹത്തിനു മുന്നിൽ അവൾ അത് വാങ്ങി.. ഞങ്ങൾക്കു ടാറ്റയും തന്നു പറഞ്ഞുവിട്ടു... കാർ പതിയെ വട്ടവട കവലയിൽ എത്തി.. അപ്പോഴാണ് ഞങ്ങൾക്ക് തലേന്ന് വന്നു നിന്ന സ്ഥലും മനസിലായത്... വളരെ കുറച്ചു വീടുകൾ സ്ത്രീകളും പരുഷന്മാരും കുട്ടികളും ഉൾപ്പെടെ മിക്കവാറും വീടിന്റെ മുറ്റത്തു [റോഡിൽ ] തന്നെ ഉണ്ട്. എല്ലാരുടേം മുഖത്തു നല്ല പ്രസന്നത .. ചെറുതാണെലും ഒരു പ്രത്യകത തോന്നിക്കുന്ന വീടുകൾ ... എല്ലാരും ഒരു കുടുംബം പോലെ അവിടെ ജീവിക്കുന്നു .. അവിടെ കണ്ട ഒരു കടയിൽ കയറി ചേട്ടാ പെട്രോൾ എവിടെ കിട്ടും എന്ന് ചോദിക്കണ്ട താമസം അങ്ങേരു പെട്രോൾ എടുത്തു തന്നു... അവിടെ കടകളിൽ പെട്രോൾ കിട്ടും.. അല്ലേൽ പിന്നെ മൂന്നാർ ചെല്ലണം പമ്പ് കാണാൻ. അവിടെ നിൽക്കുമ്പോൾ ഒന്നുരണ്ടു കാറുകളിൽ കുറച്ചുപേർ നിർത്തി നാട്ടുകോരോട് ചോദിക്കണ കേട്ട് ഇവിടെ എന്താ കാണാൻ ഉള്ളെ എന്ന്..

ഞങ്ങൾ അവിടന്ന് തിരിച്ചിറങ്ങി അവിടെ കൂടിനിന്നവരൊക്കെ ടാറ്റയും തന്നു വിട്ടു ..നല്ല സ്നേഹമുള്ള നാട്ടുകാർ .. തിരിച്ചു പോരും വഴി കുറച്ചു സ്ഥലത്തൊക്കെ ഇറങ്ങി ഫോട്ടോസ് ഒക്കെ എടുത്തു.. അവസാനം വീണ്ടും ചെക്‌പോസ്റ് എത്തി അവിടെ സൈൻ ചെയ്തു തിരിച്ചു പോരുന്ന വഴിക്കു അതാ വരുന്നു തലേന്ന് കണ്ട കിടിലൻ കോട പകൽ വെളിച്ചത്തിൽ ... കൂട്ടത്തിൽ ഉള്ളവർ ഇതുവരെ കോട കണ്ടിട്ടില്ലെന്നു പറഞ്ഞപ്പോ ഞങ്ങൾ വണ്ടി നിർത്തി മതിയാവോളും കൊടയൊക്കെ ആസ്വദിച്ചു പതുക്കെ യാത്ര തുടർന്ന്... ടോപ്സ്റ്റേഷൻ ഒക്കെ കടന്നു ഇങ്ങു പോരുമ്പോൾ വീണ്ടും തേയിലത്തോട്ടങ്ങൾ കണ്ടുതുടങ്ങി ...ഒരു വളവാങ്ങു തിരിഞ്ഞപ്പോ അതാ ഒരു പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ തലോടി കോടമഞ്ഞു ഒഴുകുന്നു അതിനിടയിൽ ഒരു ചെറിയ കട .. ഒരു ഭാര്യയും ഭർത്താവും ആണ് കട നടത്തുന്നത് .. സമയം രണ്ടുമണി കഴിഞ്ഞതിനാലും മൂന്നാർ ഇറങ്ങാൻ ന്ഹങ്ങൾക്കു പ്ലാൻ ഇല്ലാതിരുന്നതിനാലും അവിടെ കിട്ടുന്നത് എന്തേലും വാങ്ങി കഴിക്കാം എന്ന് കരുതി കേറി.. ചേട്ടാ ബ്രഡ്ഡ് ഓൺലറ്റ് ഉണ്ടോ എന്ന് ചോദിച്ചു .. ഉണ്ടാക്കാം എന്ന് മറുപടി .. ബജ്ജി ഉണ്ടോ .. അടുത്ത ചോദ്യം ... ഇല്ല പക്ഷെ നിങ്ങൾ കുറച്ചു വെയിറ്റ് ചെയ്താൽ ഉണ്ടാക്കിത്തരാം എന്ന്... അതിനെന്താ ചേട്ടാ
എന്നും പറഞ്ഞു ന്ജങ്ങൾ ആ കോടയിൽ കുളിച്ചു നിൽക്കണ കടയിൽ കേറി ഇരുന്നു .. പുതിയ എണ്ണയും ഒഴിച്ച് മാവ് കലക്കി നല്ല ചൂടൻ ബജ്ജി ഉണ്ടാക്കിത്തന്ന് .... ഹൂ ആ കോടയിൽ ചൂട് ബജ്ജി .. അത് കഴിച്ചവർക്കേ ആ അനുഭൂതി മനസിലാകൂ ..... ഹാ അങ്ങിനെ അവിടന്ന് കിട്ടാവുന്നതൊക്കെ കഴിച്ചു പതുക്കെ ഞങ്ങൾ മലയിറങ്ങി രാത്രിയോടെ വീട് പിടിച്ചു...

NB : മലിനമാക്കപ്പെടാത്ത പ്രകൃതിയെ തിരക്കുകളിൽ ഒന്നും തന്നെ ഇല്ലാതെ കാണാനും അനുഭവിച്ചറിയാനും പറ്റിയ ഒരു മനോഹര സ്ഥലം .. ടൂർ പോകുന്ന മനോഭാവത്തോടെയല്ലാതെ നല്ല യാത്രകളെ സ്നേഹിക്കുന്ന ഏതു പ്രായക്കാർക്കും കുടുംബത്തോടൊപ്പം പോകാൻ പറ്റിയ സ്തലം .. രാവിലെ പോയി ..കറങ്ങി തിരിച്ചു പോരണം എന്നുള്ളോർക്കു അത്രയ്ക്ക് ഇഷ്ട്ടപെട്ടെന്നു വരില്ല .. അതുപോലെ വലിയ ബസുകളും അങ്ങോട്ട് കേറും എന്ന്അ തോന്നുന്നില്ല .വിടെ ഒരുദിവസം തങ്ങി എല്ലാം ആസ്വദിച്ചു വരാനുള്ള സമയവും മനസും ഉള്ളവർക്ക് ഒരുപാട് ഇഷ്ടമാകുന്ന സ്ഥലം. പല യാത്രകളും പോയിട്ടുണ്ടെലും ശരീരവും മനസും കണ്ണുകളും കുളിർന്ന ഒരു നല്ല യാത്ര...


No comments:

Post a Comment